ഒരു കാലത്ത് നമ്മുടെ ' പൂന്തോട്ടങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പൂക്കളുടെ കൂട്ടത്തിൽ നന്ത്യാർവട്ടം മുൻനിരയിൽ ഉണ്ടായിരുന്നു .എന്നാൽ പിന്നീട് അവ പൂന്തോട്ടങ്ങളിൽ നിന്ന് അപ്രത്യക്ഷമായി .ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട് . നന്ത്യാർവട്ടച്ചെടികൾ നാടൻ ച്ചെടികളായതുകൊണ്ട് ഇവ എല്ലാ സമയത്തും പൂക്കൾ തരും .ഇന്ന് നന്ത്യാർവട്ടത്തിന്റെ വിവിധ തരം ഇനങ്ങൾ നഴ്സറികളിൽ കിട്ടും .ഇവ ഏത് കാലാവസ്ഥയിലും നന്നായി വളരുന്നവയാണ് .
പണ്ടു കാലം മുതലേ നന്ത്യാർവട്ടം പൂന്തോട്ടങ്ങളിൽ വളർത്തി പോന്നിരുന്നു .നന്ത്യാർവട്ടച്ചെടിക്ക് ഏറെ ഔഷധ ഗുണങ്ങളുണ്ട് .നന്ത്യാർവട്ടത്തിന്റെ വേര് കറ പുഷ്പം ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനു പയോഗിക്കുന്നു .കണ്ണു രോഗങ്ങൾക്കും ചർമരോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം .വേര് തൊലി തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽകലോയിഡ് അടങ്ങിയിരിക്കുന്നു .ഇതിന്റെ വേര് ചവക്കുന്നത് പല്ല് വേദനക്ക് ശമനം തരും .
വേരിൻ തൊലി വെള്ളത്തിൽ അരച്ച് കഴിച്ചാൽ വിര ശല്യം ശമിക്കും. ഇല പിഴിഞ്ഞ് കണ്ണ് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കും .ഇതിന്റെ പൂവും ഔഷധ യോഗ്യമാണ് .പൂവ് പിഴിഞ്ഞ് എണ്ണകാച്ചി ത്വക്ക് രോഗങ്ങൾക്കും കണ്ണിന് ആരോഗ്യം നിലനിർത്താനും ഉപയോഗിക്കാറുണ്ട് .സാധാരണയായി കമ്പ് നട്ടോ അലെങ്കിൽ വേരിൽ നിന്ന് പൊട്ടി വരുന്ന തൈകൾ പറിച്ച് നട്ടോ ഇത് വളർത്താം .പ്രത്യകം പരിചരണങ്ങളൊന്നും തന്നെ ഈ ച്ചെടിക്ക് ആവശ്യമായി വന്നില്ല .നവംബർ ഡിസംബർ മാസങ്ങച്ചിൽ ഇതിൽ പുഴുശല്യം കാണാറുണ്ട് ഇതിന് കീടനാശിനി തളിക്കുകയോ .അലെങ്കിൽ പുഴു ഉള്ള ഇലകൾ നശിപ്പിക്കുകയോ ചെയ്യാം .
Share your comments