വിശേഷിയും സ്വദേശിയുമായ പൂച്ചെടികളും ഓർക്കിഡുകളും നമ്മുടെ പൂന്തോട്ടങ്ങൾ കയ്യടക്കുന്നതിനും എത്രയോ മുൻപുതന്നെ നമ്മുടെ മനസിലും തോട്ടത്തിലും ഇടംപിടിച്ച ഇലച്ചെടിയാണ് ക്രോട്ടൺ. 70, 80 കളിലെ സിനിമകളും നോവലുകളും ക്രോട്ടൺ ചെടിയുടെ ഒരു മനോഹര ദൃശ്യമെങ്കിലും നൽകാതെ പോവാറില്ല.
വിദേശിയും സ്വദേശിയുമായ പൂച്ചെടികളും ഓർക്കിഡുകളും നമ്മുടെ പൂന്തോട്ടങ്ങൾ കയ്യടക്കുന്നതിനും എത്രയോ മുൻപുതന്നെ നമ്മുടെ മനസിലും തോട്ടത്തിലും ഇടംപിടിച്ച ഇലച്ചെടിയാണ് ക്രോട്ടൺ. 70, 80 കളിലെ സിനിമകളും നോവലുകളും ക്രോട്ടൺ ചെടിയുടെ ഒരു മനോഹര ദൃശ്യമെങ്കിലും നൽകാതെ പോവാറില്ല. ഇന്നും എല്ലാര്ക്കും ആ പ്രിയം നഷ്ടപ്പെട്ടിടില്ല പ്രാദേശികമായി പലപേരുകളിൽ അറിയപ്പെടുകയാണെങ്കിലും ഒരു ക്രോട്ടൺ ചെടിയെങ്കിലും ഇല്ലാത്ത ഒരുപൂന്തോട്ടവും നമ്മുടെ നാട്ടിൽ ഇല്ല.
ഇലകളുടെ ആകൃതി, നിറം എന്നീ കാര്യങ്ങളിൽ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്ന ഒരു അലങ്കാര ഇലച്ചെടിയാണ്‌ക്രോട്ടൺ. ശ്രീലങ്കന് സ്വദേശിയെന്ന് കരുതുന്ന ഈ അലങ്കാരച്ചെടിയുടെ ഏകദേശം 800 ലധികം അലങ്കാര- സങ്കര ഇനങ്ങളും ഇന്ത്യയിലാണ് കാണുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന ഇനങ്ങളിൽ ഏറിയപങ്കും ബാംഗ്ലൂരില് നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്.
തണ്ടുകൾമുറിച്ചുനട്ടാണ് സാധാരണയായി ക്രോട്ടൺ ചെടികളിൽ പുതിയവ ഉദ്പാദിപ്പിക്കുന്നത്. ഒരടിയോളം നീളമുള്ളതും മുകുളങ്ങൾ ഉള്ളതുമായ തണ്ടുകൾ ആണ് മുറിച്ചുനടേണ്ടത്. മുറിച്ചെടുക്കുന്ന തണ്ടുകൾ ഇലകൾ മാത്രം നീക്കം ചെയ്തെടുക്കുന്നു. തണ്ടുകൾ വേഗത്തിൽ വേര് പിടിക്കുന്നതിലേക്കായി റൂട്ടിംഗ്ഹോർമോണുകൾ ഉപയോഗിക്കാവുന്നതാണ്. സെപ്റ്റംബർ, നവംബർ എന്നീമാസങ്ങളാണ് ക്രോട്ടൺ നടുന്നതിന് ഏറ്റവും നല്ല കാലാവസ്ഥ. അനുകൂലസാഹചര്യങ്ങളിൽ ഒന്ന്- ഒന്നര മാസത്തിനുള്ളിൽ വേരുകൾ വളർന്നുതുടങ്ങും. ചെറിയതണലിൽ വളർന്ന് പുതിയ കൂമ്പും ഇലകളും ആയാൽ സ്ഥിരമായി വളർത്താൻഉദ്ദേശിക്കുന്ന മാധ്യമം നിറച്ച ചട്ടികളിലേയ്ക്കോ തറയിലേയ്ക്കോ മാറ്റിനടാവുന്നതാണ്. കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിത്തുകള് ഉപയോഗിച്ചും ക്രോട്ടൺ ചെടികളിൽ പുതിയ തൈകൾ ഉണ്ടാക്കാറുണ്ട് എന്നാൽ. ക്രോട്ടണിന്റെ നവീന സങ്കരയിനങ്ങൾ തണ്ടുമുറിച്ചുനട്ട് വളർത്താൻ സാധിക്കാത്തവയാണ്. അതിനാൽപുതിയവ ഉണ്ടാക്കുന്നതിന് പതിവയ്ക്കൽ എന്ന പ്രജനനരീതിയാണ്‌ഉപയോഗിക്കുന്നത്. .
ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇവ ഉച്ചവരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നസ്ഥലത്തും ഉച്ചയ്ക്കുശേഷം ഭാഗീകമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുംനടുന്നതാണുത്തമം. തണൽ അധികമായാൽ തണ്ടുകൾക്ക് നീളം വയ്ക്കുകയും ഇലകളുടെ നിറംമങ്ങി അനാകർഷകവുമായിത്തീരും. നിലത്ത് നടുന്നു എങ്കിൽ നല്ല നീർവാഴ്ചയുള്ളസ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്. ഈ ചെടിയുടെ സൗന്ദര്യം നിലനിൽക്കുന്നത് ചെടിനിറയെയുള്ള ഇലകളാണ്. അതിനാൽ കമ്പുകോതൽ വളരെ ആവശ്യമായ ഒരുപരിപാലനരീതിയാണ്.കമ്പുകോതൽ വർഷത്തിൽ ഒരിക്കലെങ്കിലും മഴക്കാലത്തിനുമുൻപായി നടത്തേണ്ടതാണ്..ക്രോട്ടൺചെടികൾ വേനൽക്കാലങ്ങളിൽ ദിവസവും രണ്ട് നേരം നനക്കേണ്ടതാണ്.
Share your comments