ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇലഞ്ഞി. ഇലഞ്ഞിപ്പൂവ് ശീതളവും മധുരരസമുള്ളതും കഫ പിത്തങ്ങളെ നശിപ്പിക്കുന്നതുമാണ്. ഇതിൻറെ തൊലി കഷായം പല്ലുവേദന, മോണ വീക്കം എന്നിവയ്ക്ക് കവിൾ കൊള്ളുവാൻ ഉത്തമമാണ്. ഇലഞ്ഞിപ്പൂ പാലിലിട്ട് കുറുക്കി സേവിച്ചാൽ അതിസാരം ശമിക്കുന്നതാണ്. ഇതിൻറെ പൂവ് വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കുന്ന നീര് കൊണ്ട് നസ്യം ചെയ്താൽ തലവേദന കുറയും.
ഇതിൻറെ കായയുടെ ഉള്ളിലെ മാംസളമായ ഭാഗം വിഷം നശിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒക്ടോബർ- നവംബർ മാസങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള മാംസള പഴം പാകമാകും. ഇതിനുള്ളിലെ ചുവപ്പു നിറത്തിലുള്ള പരന്ന വിത്ത് വെയിലിൽ ഉണക്കി സൂക്ഷിക്കണം കഴിയുന്നതും താമസിയാതെ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വാരങ്ങളിൽ പാകി മുളപ്പിക്കുക
അതിനുശേഷം പോളിത്തീൻ ബാഗുകളിലേക്ക് മാറ്റി നടാം നാലുമാസം പ്രായമുള്ള തൈകൾ ഒന്നരയടി സമചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് 5 കിലോഗ്രാം ചാണകപ്പൊടി ചേർത്ത് പുതുമഴയോടു കൂടി നട്ടുവളർത്താം. കുഴികൾ തമ്മിലുള്ള അകലം പരമാവധി 15 അടി മാത്രമാണ്. ജൈവാംശം കൂടുതലുള്ള മണ്ണിലാണ് ഇതിൻറെ വളർച്ച കൂടുതലും നല്ലരീതിയിൽ നടക്കുകയുള്ളൂ. വേനൽക്കാലത്ത് നന പ്രധാനമാണ്.
Elanji is a very medicinal plant. Lemongrass is cold, sweet and destroys mucus bile. Its skin tincture is good for toothache and gingivitis. The diarrhea can be alleviated by shortening the milk powder and serving it. Its flower can be soaked in water and sniffed with juice to reduce headaches. Its fleshy part inside the fruit is capable of destroying toxins. During the months of October-November, the orange fleshy fruits ripen. The red flat seeds inside should be dried in the sun and kept in water for 12 hours and germinated within weeks. The seedlings can then be transplanted into polythene bags. The maximum distance between the pits is only 15 feet.
ഏകദേശം 15 മീറ്റർ ഉയരത്തിൽ വളരെ ഇത് വളരും വെള്ളനിറമുള്ള ഇലഞ്ഞി പൂവ് വാടും തോറും സുഗന്ധമേറിവരും. അലങ്കാരസസ്യമായി വീട്ടുമുറ്റത്ത് വളർത്താവുന്ന ഒരു വൃക്ഷം കൂടിയാണ് ഇലഞ്ഞി. ഇതിൻറെ പൂവിൽ നിന്ന് വാറ്റിയെടുക്കുന്ന തൈലത്തിന് വിപണിയിൽ ഏറെ മൂല്യമുണ്ട്.
Share your comments