
മഹാമാരി നാടിനെ പിടിമുറുക്കുമ്പോഴും മഹാബലിയെ വരവേൽക്കാൻ മലയാളിക്കിനി മറുനാടൻ പൂക്കൾ തേടി പോകേണ്ട
കെ.കെ.കുമാരൻ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൻ്റെ പാട്ടത്തിനെടുത്തഭൂമിയിൽ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിച്ചു. പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ 'കൃഷി കോർഡിനേറ്റർ ശുഭ കേശൻ ,,ഉമാശങ്കർ എന്നിവർ പങ്കെടുത്തു.

ഓണവിപണി ലക്ഷ്യം വച്ച് ജൂലൈ മാസം ആദ്യം നട്ട ബന്ദി തൈകളാണ് ചെടി നിറയെ പൂക്കളുമായി നിറഞ്ഞു നിൽക്കുന്നത്. കനത്ത കാലവർഷം ചെടികളെ കുറെ നശിപ്പിച്ചെങ്കിലും കൃത്യമായ പരിചരണത്തിലൂടെ വിളവെടുപ്പിലേയ്ക്ക് എത്തിക്കുകയായിരുന്നു കണ്ണത്താ ദൂരത്ത് പരന്നു കിടക്കുന്ന ചൊരിമണലിലെ ബന്ദിപൂ വസന്തം ആരേയും ആകർഷിക്കുന്നതാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് നിറയെ.Bandi saplings planted in early July for the Onam market are full of flowers. Although the heavy rains destroyed some of the plants, they were brought to harvest with proper care. The flowers are yellow and orange

സന്ദർശകർക്ക് പൂക്കളുടെ ഇടയിൽ ഇരിക്കുന്നതിന് മുളയിൽ തീർത്ത പ്രത്യേക ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കൾക്ക് വലുപ്പം അധികമുള്ള ഇനം ചെടിയുടെ വിത്ത് ബാംഗ്ലൂരിൽ നിന്ന് വാങ്ങി ട്രേയിൽപാകി കിളിർപ്പിച്ചാണ് തൈകളാക്കിയത്. ചാണകവും ചാരവും കോഴി വളവും ആണ് അടിവളമായി ഉപയോഗിച്ചത്.നല്ല വെയിൽ ലദിച്ചതോടെ ചെടികളെല്ലാം പൂവിട്ടു. അത്തപ്പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾ വാങ്ങാൻ വൈമനസ്വമുള്ളവർക്ക് ഇവിടെ നിന്ന് പൂക്കൾ ലഭിക്കും. തോട്ടത്തിൽ നിരവധി പേരാണ് പൂക്കൾ ആവശ്യപ്പെട്ട് എത്തുന്നത്. പച്ചക്കറികളുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കണ്ണർകാട് സഖാവ് പി കൃഷ്ണപിള്ള സ്മാരകത്തിൽ ഇനി പൂക്കാലം
#Agriculture#Kanjikkuzhy#flower#garden
Share your comments