1. Flowers

മണ്ണിന്റെ മനസറിഞ്ഞ പുഷ്പസുന്ദരി

മണ്ണിൻറെ സ്വഭാവമനുസരിച്ച് നിറം മാറുന്ന ഒരു പുഷ്പമുണ്ട് പേര് ഹൈഡ്രാഞ്ചിയ. മണ്ണിലെ പുളിരസം(അമ്ലത) ആശ്രയിച്ചാണ് ഈ സുന്ദര പുഷ്പം നിറഭേദം പ്രകടമാക്കുന്നത്. ഇവിടെ അല്പം മൺരസതന്ത്രം കൂടെ പറയാമെന്ന് തോന്നുന്നു. pH എന്നാണ് മണ്ണിൻറെ അമ്ല- ക്ഷാര നിലയുടെ സൂചകത്തെ പറയുന്നത്. പൂജ്യം മുതൽ 14 വരെയാണ് പിഎച്ച് സ്കെയിലിന്റെ മൂല്യം. ഇതിൻറെ മധ്യ അളവ് ഏഴ് ആണ്.

Suresh Muthukulam
Hydrangea Flower
മണ്ണിലെ പുളിരസം(അമ്ലത) ആശ്രയിച്ചാണ് ഈ സുന്ദര പുഷ്പം നിറഭേദം പ്രകടമാക്കുന്നത്.

മണ്ണിൽ പുളിരസമുണ്ടെങ്കിൽ ഹൈഡ്രാഞ്ചിയയുടെ പൂങ്കുലകൾക്ക് ആകർഷകമായ നീല നിറമായിരിക്കും. എന്നാൽ ക്ഷാരസ്വഭാവമുള്ള മണ്ണിലാണ് ചെടി വളരുന്നതെങ്കിൽ വിടർത്തുന്ന പൂങ്കുലകൾക്ക് വ്യതിയാനങ്ങൾക്ക് പിങ്ക് നിറവും ആയിരിക്കും. ഇതിനിടയ്ക്ക് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങൾക്കനുസൃതമായി പൂക്കളുടെ നിറം പിങ്കും നീലയും മാറിമാറിവരുന്ന വരാനും മതി. നോക്കൂ മണ്ണിൻറെ മനസറിഞ്ഞ് സ്വയം പ്രതികരിക്കുന്ന ഹൈഡ്രാഞ്ചിയ പോലെ മറ്റ് അധികം പൂച്ചെടികൾ ഇല്ല എന്ന് തന്നെ പറയാം ഇതാണ് ഹൈഡ്രാഞ്ചിയയുടെ നിറഭേദം നിർത്തുന്ന മാജിക്!

മണ്ണിൻറെ സ്വഭാവമനുസരിച്ച് നിറം മാറുന്ന ഒരു പുഷ്പമുണ്ട് പേര് ഹൈഡ്രാഞ്ചിയ. മണ്ണിലെ പുളിരസം(അമ്ലത) ആശ്രയിച്ചാണ് ഈ സുന്ദര പുഷ്പം നിറഭേദം പ്രകടമാക്കുന്നത്. ഇവിടെ അല്പം മൺരസതന്ത്രം കൂടെ പറയാമെന്ന് തോന്നുന്നു. pH എന്നാണ് മണ്ണിൻറെ അമ്ല- ക്ഷാര നിലയുടെ സൂചകത്തെ പറയുന്നത്.  പൂജ്യം മുതൽ 14 വരെയാണ് പിഎച്ച് സ്കെയിലിന്റെ മൂല്യം. ഇതിൻറെ മധ്യ അളവ് ഏഴ് ആണ്. പി എച്ച് ഏഴാണെങ്കിൽ മണ്ണ് ന്യൂട്രൽ ( അമ്ല -ക്ഷാരരഹിതം) എന്ന് പറയും അതായത് മണ്ണിന് അമ്ല ക്ഷാരസ്വഭാവങ്ങൾ ഇല്ല എന്നർത്ഥം. എന്നാൽ pH ഏഴിൽ കുറഞ്ഞാൽ മണ്ണിന് പുളിരസം അഥവാ അമ്ലസ്വഭാവം എന്നാണർത്ഥം. ഏഴിൽ കൂടിയാൽ ക്ഷാരസ്വഭാവമാണ് മണ്ണിന് ഇതനുസരിച്ച് പ്രതികരിക്കാൻ കഴിവുള്ള ഉദ്യാന പുഷ്പിണിയാണ് ഹൈഡ്രാഞ്ചിയ.

ഏതു ഉദ്യാനത്തിലും വളർത്താൻ യോജിച്ച പൂച്ചെടിയാണ് ഹൈഡ്രാഞ്ചിയ. കേരളത്തിലെ ഉദ്യാനങ്ങളിൽ ഇതിനോടകം തന്നെ ഇത് ചിരപരിചിതവുമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചെടിയാണ് ഹൈഡ്രാഞ്ചിയ. ജപ്പാനിലും മറ്റും ഇതിന്റെ പുഷ്പഭംഗിക്കു പുറമേ മധുരതരമായ ഒരു തരം ഔഷധ ചായ തയ്യാറാക്കാനും ഹൈഡ്രാഞ്ചിയ പണ്ടേ ഉപയോഗിച്ചു പോന്നിരുന്നു. വലിയ ഇലകളുള്ള ബിഗ് ലീഫ് ഹൈഡ്രാഞ്ചിയ ഫ്രഞ്ച് സസ്യപ്രജനന ഗവേഷകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഇവർ ഇതിന്റെ നിരവധി സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുകയും പിങ്ക്,നീല,വെള്ള പൂക്കൾ വിടർത്തുന്ന വിവിധതരം ഹൈഡ്രാഞ്ചിയകൾ ചട്ടികളിൽ വളർത്തിയൊരുക്കി ഉദ്യാനപ്രേമികളെ ആകർഷിക്കാൻ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇന്നും ചട്ടിയിൽ വളർത്തിയ ഹൈഡ്രാഞ്ചിയ (Potted Hydrangea) ആണ് ഫ്രാൻസിൽ മാതൃദിനത്തിൽ(Mother's day)അടയാളമായി സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ജപ്പാന്റെ സന്തതി ആയാണ് ഹൈഡ്രാഞ്ചിയ അറിയപ്പെടുന്നത്. ഹൈഡ്രാഞ്ചിയ എന്ന വാക്കിന് അർത്ഥം ജലസംഭരണി( Water barrel)എന്നാണ്.  ധാരാളം വെള്ളം ഇഷ്ടപ്പെടുന്ന ചെടിയായതിനാലാണ് ഇതിന് ഇങ്ങനെ ഒരു പേര് വന്നതെന്ന് കരുതുന്നു. ഗ്രീക്ക് പദങ്ങളായ ഹൈഡർ (Hydor), ആങ്കോസ് (anges) എന്നിവ ചേർന്നതാണ് ഹൈഡ്രാഞ്ചിയ.

'ഹൈഡർ'  എന്നാൽ ജലം, ആങ്കോസ് എന്നാൽ പാത്രം. ഹൈഡ്രാഞ്ചിയ എന്ന വാക്കിന് പുഷ്പ പ്രേമികൾ ഒരർത്ഥവും കണ്ടെത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. ധാരണയ്ക്കും സമർപ്പണത്തിനും സൗഹൃദത്തിനും നന്ദി എന്നാണത്.

ഹൈഡ്രാഞ്ചിയ എന്ന വിപുലമായ ജനുസ്സിൽ എഴുപത്തഞ്ചോളം ഇനം പൂച്ചെടികളുണ്ട്. ഒട്ടുമിക്കതും ചൈന, ജപ്പാൻ, കൊറിയ, ഹിമാലയൻ പ്രദേശങ്ങൾ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ ജന്മം കൊണ്ടത്. എല്ലാം ഏതാണ്ട് ഒന്നു മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്. ഹൈഡ്രാഞ്ചിയ വളർത്താൻ തുടങ്ങുന്നവർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അതിന്റെ നടിൽ സ്ഥലമാണ്. നടുന്ന ഇടം ഒത്തുവന്നാലേ ഇല സമൃദ്ധവും പുഷ്പ സുരഭിലവുമായി ചെടി വളരുകയുള്ളൂ. അല്ലെങ്കിൽ പൂക്കൾ തീരെ അനാകർഷകമായിപ്പോകുന്നതായാണ് അനുഭവം. രാവിലെ സൂര്യപ്രകാശത്തിലും ഉച്ചതിരിഞ്ഞുള്ള തണലുമാണ് ഹൈഡ്രാഞ്ചിയ പൊതുവേ വളരാനും പുഷ്പിക്കാനും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് സർവ്വസാധാരണമായി കാണുന്ന ഹൈഡ്രാഞ്ചിയ മാക്രോഫില്ല എന്ന ഇനം. ഇവയാണ് പതിവായി നീലയും പിങ്കും നിറത്തിൽ പൂക്കൾ വിടർത്തുന്നത്. എന്നു കരുതി അമിതമായ തണല ത്ത് ഹൈഡ്രാഞ്ചിയ നന്നായി വളരുമെന്നോ പുഷ്പിക്കുമെന്നോ ധരിക്കരുത്. തറയിൽ നട്ടു വളർത്തുമ്പോൾ അധികം കൊമ്പുകോതാതെ തന്നെ പരമാവധി വളർന്നു വികസിക്കാൻ പാകത്തിനു ചെടികൾ തമ്മിൽ അകലം നൽകണം. കാരണം ചിലയിനം ഹൈഡ്രാഞ്ചിയകൾ മൂന്നു മുതൽ ആറ് അടി വരെ പടർന്നു വളരും. അതിനാലാണ് 4*4 അടി ഇടയകലം നൽകി തൈകൾ നട്ടു വളർത്തുന്നത്. സ്വതന്ത്ര വളർച്ചയ്ക്ക് ഈ ഇടയകലത്തിൽ പരിധികളില്ല എന്നർത്ഥം. ചെടിയുടെ മുകൾഭാഗത്തയായിട്ടാണ് വലിയ പന്ത് പോലെ ഉരുണ്ട പൂങ്കുല വിടരുക. ചെടിയുടെ വേരുകൾ വളരാനും ധാരാളം സ്ഥലം വേണം. അതിനാൽ ചട്ടിയിൽ നടന്നവർ സാമാന്യം വലിയ ചട്ടി വേണം ഈ ആവശ്യത്തിന് തെരഞ്ഞെടുക്കാൻ. പൂക്കളുടെ നിറം മാറ്റമാണ് ഹൈഡ്രാഞ്ചിയയുടെ ഏറ്റവും വലിയ സവിശേഷത.

നിങ്ങളുടെ ഉദ്യാനത്തിൽ വളരുന്ന ഹൈഡ്രാഞ്ചിയയുടെ പിങ്ക് നിറമുള്ള പൂക്കൾ നീല നിറമാക്കണമെന്നുണ്ടോ? ഇതിന് ഒറ്റക്കാര്യം ചെയ്താൽ മതി. കുറച്ച് ഇരുമ്പാണികൾ വെള്ളത്തിൽ മുക്കിയിടുക.എന്നിട്ട് ആ വെള്ളം ചെടിച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. പൂക്കൾ നീല നിറമാകും. അല്ലെങ്കിൽ 5 ഗ്രാം സൾഫേറ്റ് ഓഫ് അയൺ വെള്ളത്തിൽ കലർത്തി ഒഴിച്ചു  നോക്കൂ. അപ്പോഴും ഇതു തന്നെയായിരിക്കും ഫലം. ഇനി അല്പം ലൈംസ്റ്റോൺ(ചുണ്ണാമ്പുകല്ല്) മണ്ണിൽ കലർത്തിയാൽ നീലപൂക്കൾ പിങ്ക് നിറത്തിലേക്ക് മാറുന്നത് കാണാം. ധാരാളം വെള്ളം കുടിച്ചു വളരാനിഷ്ടപ്പെടുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. ഒരിക്കൽ വിടർന്ന് നിറംമങ്ങിയ പൂങ്കുലകൾ തുടർന്ന് ചെടിയിൽ തന്നെ നിർത്താതെ കഴിവതും വേഗം നീക്കം ചെയ്യണം. എങ്കിലേ പുതിയ മുകുളങ്ങൾ വിടർന്ന് പുതു പുഷ്പങ്ങൾ തരുകയുള്ളൂ. ചെടി കൊമ്പുകോതി വളർത്താനാഗ്രഹിക്കുന്നവർ പുഷ്പിച്ചു കഴിഞ്ഞാലുടൻ അത് ചെയ്യണം.  കാരണം പുതിയ തളിരിലകളിൽ  നിന്ന് പുതു മുകുളങ്ങൾ വളരും എന്നത് തന്നെ. തണ്ട് മുറിച്ചു നട്ട് ഹൈഡ്രാഞ്ചിയ വളർത്താം. നല്ല  മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് ആറ് -എട്ട് ഇഞ്ച് നീളത്തിൽ തണ്ടു മുറിച്ചെടുത്തു ചുവട്ടിൽ പകുതിയിലെ ഇലകൾ നീക്കി നടീലിനൊരുക്കാം. മുറിവായിൽ വേരുപിടിപ്പിക്കാൻ സഹായകമായ ഏതെങ്കിലും ഹോർമോൺ പൊടി പുരട്ടിയിട്ട് നടാനായാൽ നന്ന്. ഇത്തരത്തിൽ വേരുപിടിപ്പിക്കാൻ ഉള്ള കഷ്ണങ്ങൾ ഒരുമിച്ച് ഒരു പോളിഫിലിം മറയ്ക്കുള്ളിലാക്കി നിർത്തുന്ന പതിവും ചില സ്ഥലങ്ങളിലുണ്ട്. 2-3 ആഴ്ച കൊണ്ട് വേരുപിടിപ്പിച്ച കഷണങ്ങൾ മണ്ണും ഇലപ്പൊടിയുമൊക്കെ കലർത്തി ജൈവ സമൃദ്ധമാക്കിയ മാധ്യമത്തിൽ വേണം നിർബന്ധമായും നടാൻ. വളരുന്നതിനനുസരിച്ച് ധാരാളം ജൈവവളം ദ്രാവക രൂപത്തിലും നൽകാം. ഇടയ്ക്ക് ചട്ടിയുടെ മുകൾപ്പരപ്പിലെ പഴകിയ മാധ്യമം നീക്കി പുതിയ വളർച്ച മിശ്രിതം ചേർക്കുന്നതും നന്ന്. ഉദ്യാന പ്രേമികൾ പ്ലാസ്റ്റിക്, കപ്പ്, വലിയ കോളയുടെ കുപ്പി എന്നിവയിലും തണ്ടു മുറിച്ചു നട്ട് വേര് പിടിപ്പിക്കുന്നതായാലും മിശ്രിതം നിറച്ച് തണ്ടു കുത്തി അതിനുമീതെ മറ്റൊരു പ്ലാസ്റ്റിക് കമഴ്ത്തിയാൽ ഗ്രീൻഹൗസ് ഇഫക്ട് ലഭിക്കുമെന്നും വേരോട്ടം ഉണ്ടാകുമെന്നും പറയുന്നു. പ്ലാസ്റ്റിക് കപ്പിലെ മാധ്യമത്തിൽ കുത്തിയ തണ്ടിന് മീതെ കോളക്കുപ്പി മധ്യഭാഗത്ത് വച്ച് മുറിച്ച് വീതി കൂടിയ ഭാഗം മുകളിൽ വരും വിധം കപ്പ് മൂടുകയാണ് ചെയ്യുന്നത്. ജൈവവളങ്ങൾ ആയ ഇലപ്പൊടി, കമ്പോസ്റ്റ്, ചാണകപ്പൊടി മണ്ണിരകമ്പോസ്റ്റ് എന്നിവയ്ക്കൊപ്പം വർഷത്തിൽ രണ്ടു തവണ രാസവളം മിശ്രിതം വളരെ നേർമയാക്കി വെള്ളത്തിൽ ലയിപ്പിച്ച് തെളി ചുവട്ടിലൊഴിക്കാം.

ആഗോളതലത്തിൽ തന്നെ സവിശേഷ ശ്രദ്ധ നേടിയ നിരവധി ഇനങ്ങളുണ്ട് ഹൈഡ്രാഞ്ചിയയിൽ. ഹാംബെർഗ്, ഹാർലെ ക്വീൻ, ബ്ലൂ ബോണറ്റ്, ബ്ലൂ വേവ്, ബ്ലഷിങ് ബ്രൈഡ്, യൂറോപ്പ,  ഫോർ എവർ പിങ്ക്, ലിലാസിന, നിക്കോ ബ്ലൂ, പിയ, ടോക്കിയോ ഡിലൈറ്റ്, നിഗ്ര തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ഹൈഡ്രാഞ്ചിയയുടെ പുഷ്പ ഭംഗി നേരിട്ടാസ്വാദിക്കുന്നതു കൂടാതെ പൂക്കൾ ഉണക്കി ദീർഘനാൾ സൂക്ഷിക്കുന്ന പതിവുമുണ്ട്. ഉണങ്ങിയ ഹൈഡ്രാഞ്ചിയ പൂക്കൾ പുഷ്പ അലങ്കാരങ്ങൾക്കും ഹാരം, റീത്ത് എന്നിവ തയ്യാറാക്കാനും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഉണക്കാനുദ്ദേശിക്കുന്ന പൂങ്കുല അതിരാവിലെ മുറിച്ച് അതിലെ നിറംമങ്ങിയ പൂക്കളും മറ്റും നീക്കി ഒരിഞ്ചു നീളത്തിൽ തണ്ടുൾപ്പെടെ നിർത്തുന്നു. നല്ല മുറുകിയ  അടപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അല്പം സിലിക്ക ജെൽ ഒഴിച്ച്   അതിലേക്ക് പൂങ്കുലകൾ കമഴ്ത്തി മുക്കുന്നു. ഇവ പാത്രത്തിന് ചുവട്ടിൽ  മുട്ടി കേടാകരുത്. സിലിക്ക ജെല്ലിൽ കെട്ടിത്തൂക്കിയിട്ടതുപോ ലെയെ പാടുള്ളൂ. നാല് ദിവസം കഴിയുമ്പോൾ പൂക്കൾ ഉണങ്ങിക്കഴിയും. ഇത് പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിക്കാം.

വിവാഹാവശ്യങ്ങൾക്ക് ' വെഡ്ഡിംഗ്   ഹൈഡ്രാഞ്ചിയ ' എന്ന പേരിൽ തന്നെ പൂങ്കുല ഒരുക്കിയെടുക്കാറുണ്ട്. ബ്രൈഡൽ ബൊക്കെ തയ്യാറാക്കുന്നതിൽ ഈ പൂങ്കുലയ്ക്ക അതിദ്വിതീയമായ സ്ഥാനമുണ്ട്. ഉദ്യാനങ്ങളിൽ പൂത്തടങ്ങൾക്ക് പശ്ചാത്തലമൊരുക്കാനും ഉത്തമമാണ് ഹൈഡ്രാഞ്ചിയ.

English Summary: Hydrangea flower color can change based on the pH in soil

Like this article?

Hey! I am Suresh Muthukulam. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds