<
  1. Flowers

ഓരോ വീടുകൾക്കും ഇണങ്ങുന്ന നവീന പൂന്തോട്ട രീതികൾ

വീടും ഉദ്യാനവും ഒരുപോലെ ഇഴുകിച്ചേരുന്ന രീതികളാണ് പൊതുവേ മലയാളികൾക്ക് ഇഷ്ടം. സ്ഥലപരിമിതി നേരിടുന്ന ഫ്ലാറ്റ് നിവാസികൾ പോലും വീട്ടിൽ ഹരിതഭംഗി ഏകുവാൻ വെർട്ടിക്കൽ ഗാർഡൻ അല്ലെങ്കിൽ ടെറസ് ഗാർഡൻ മാതൃക അനുകരിക്കുന്നു.

Priyanka Menon
ഡ്രൈ ഗാർഡൻ
ഡ്രൈ ഗാർഡൻ

വീടും ഉദ്യാനവും ഒരുപോലെ ഇഴുകിച്ചേരുന്ന രീതികളാണ് പൊതുവേ മലയാളികൾക്ക് ഇഷ്ടം. സ്ഥലപരിമിതി നേരിടുന്ന ഫ്ലാറ്റ് നിവാസികൾ പോലും വീട്ടിൽ ഹരിതഭംഗി ഏകുവാൻ വെർട്ടിക്കൽ ഗാർഡൻ അല്ലെങ്കിൽ ടെറസ് ഗാർഡൻ മാതൃക അനുകരിക്കുന്നു. വീടിനു ഭംഗി നൽകുന്ന പൂന്തോട്ട മാതൃകകളാണ് താഴെ നൽകുന്നത്.

Even flat dwellers who face limited space can imitate the vertical garden or terrace garden model to enhance the greenery of their home. The following are some garden examples that will beautify your home.

ബന്ധപ്പെട്ട വാർത്തകൾ: പൂന്തോട്ട പരിപാലനം പൈസ ചിലവില്ലാതെ; വ്യത്യസ്ഥ വളങ്ങൾ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

പൂന്തോട്ടം ഒരുക്കാൻ പുതുരീതികൾ

ഡ്രൈ ഗാർഡൻ

വീട്ടിൽ ഉദ്യാനം വേണം, പക്ഷേ അധികം സമയം ചെലവഴിക്കാൻ ഞങ്ങൾക്കാവില്ല. ഇങ്ങനെ ചിന്തിക്കുന്നവർക്ക് വേണ്ടി ഒരുക്കാവുന്ന മാതൃകയാണ് ഡ്രൈ ഗാർഡൻ. ഡ്രൈ ഗാർഡൻ മാതൃകയിൽ ടെറാകോട്ടയിൽ നിർമ്മിച്ച ശില്പങ്ങൾക്കും, വെള്ളാരംകല്ലുകൾക്കും പ്രാധാന്യം ഏറും. ഇതിൽ മനോഹരമായ പുൽത്തകിടികളും, അതിനുള്ളിൽ ഒരു ചെറിയ നടപ്പാതയും സൃഷ്ടിക്കപ്പെടും. കുറഞ്ഞ നന മാത്രം ആവശ്യമായി വരുന്ന അലങ്കാര ചെടികൾ ഡ്രൈ ഗാർഡൻ ഒരുക്കുവാൻ വച്ചു പിടിപ്പിക്കുന്നു. തുല്യ അളവിൽ വെയിലും തണലും ലഭ്യമാകുന്ന സ്ഥലം ഉണ്ടെങ്കിൽ മാത്രമേ ഡ്രൈ ഗാർഡൻ സങ്കല്പങ്ങൾ യാഥാർത്ഥ്യമാകൂ.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ചെടികള്‍ ജീവിതത്തിന് തണലാകുമ്പോള്‍

ടെറസ് ഗാർഡൻ

വീടിന്റെ മേൽത്തട്ടിൽ പൂന്തോട്ടം ഒരുക്കുന്ന രീതി പൊതുവേ കേരളത്തിൽ ഉള്ളതാണ്. പക്ഷേ ഇത് പൂന്തോട്ട പരിപാലനത്തിന് അധികം സമയം ചെലവഴിക്കാൻ ഇല്ലാത്തവർക്ക് പറ്റിയതല്ല. ഇവിടെ ജൈവകീടനാശിനികളും ജൈവവള പ്രയോഗങ്ങളും ഉപയോഗിച്ചാൽ മാത്രമേ മികച്ച രീതിയിൽ പൂച്ചെടികൾ നിലനിർത്തുവാൻ സാധിക്കൂ.

കോർട്ട്‌യാർഡ് ഗാർഡൻ

കോർട്ട്‌യാർഡ് ഗാർഡൻ വീടിൻറെ അകത്തളത്തിൽ ഹരിതഭംഗി ഒരുക്കുവാൻ ഡിസൈനേഴ്സ് പ്രത്യേകം ഒരുക്കുന്നതാണ്. നാലുകെട്ട് സങ്കൽപ്പമുള്ള വീടുകൾക്ക് യോജിച്ച രീതിയാണ് ഇത്. നടുമുറ്റത്ത് കൂടുതൽ ഇലച്ചെടികൾ വച്ചുപിടിപ്പിക്കുന്നതാണ് ഈ രീതി. പന്നൽ ചെടികൾക്ക് കൂടുതൽ സ്ഥാനം ഇവിടെ നൽകുന്നു.

കണ്ടടെംപററി പൂന്തോട്ടം

ഈ നവീന പൂന്തോട്ട രീതി ഒരുക്കുന്നത് വീടിനോട് ചേർന്ന് അതിൻറെ തുടർച്ചയായി നിൽക്കുന്ന രീതി ആയിട്ടാണ്. ആകാശം നേരിട്ട് കാണാവുന്ന മേൽക്കൂരയില്ലാത്ത മറ്റൊരു മുറിയായി ഇതിനെ വിശേഷിപ്പിക്കുന്നു. സ്ഥല സൗകര്യത്തിന് ഇവിടെ പ്രാധാന്യമില്ല. അലങ്കാര പൊയ്കയും, നടപ്പാതയും, പാറക്കൂട്ടങ്ങളും ഇതിലുൾപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അകത്തളത്തിൽ ഒരുക്കാൻ ഒരു ചിലവുകുറഞ്ഞ വെർട്ടിക്കൽ ഗാർഡൻ മാതൃക ഇതാ..

English Summary: Innovative gardening techniques that are suitable for every home

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds