ഹൃദ്യമായ മണം പകരുന്ന മുല്ലപ്പൂക്കൾ കാലികമായ ആസൂത്രണത്തോടെ കൃഷി ആരംഭിക്കുവാൻ സമയമായിരിക്കുന്നു. പരിമിതമായ സ്ഥലത്ത് മുല്ലപ്പൂ കൃഷി ചെയ്തു വിജയിപ്പിക്കാം എന്നതാണ് ഇതിൻറെ സ്വീകാര്യത കേരളത്തിൽ വർദ്ധിക്കാൻ കാരണമായത്.
ഹൃദ്യമായ മണം പകരുന്ന മുല്ലപ്പൂക്കൾ കാലികമായ ആസൂത്രണത്തോടെ കൃഷി ആരംഭിക്കുവാൻ സമയമായിരിക്കുന്നു. പരിമിതമായ സ്ഥലത്ത് മുല്ലപ്പൂ കൃഷി ചെയ്തു വിജയിപ്പിക്കാം എന്നതാണ് ഇതിൻറെ സ്വീകാര്യത കേരളത്തിൽ വർദ്ധിക്കാൻ കാരണമായത്. സംരംഭമായി ആരംഭിക്കുന്നവർക്ക് വൻ വിപണന സാധ്യത മുല്ലപ്പൂ കൃഷി കേരളത്തിൽ തുറന്നിടുന്നു. കുറ്റിച്ചെടി ഇനങ്ങളും, വള്ളികളിൽ പടർന്നുകയറുന്ന ഇനങ്ങളും തെരഞ്ഞെടുത്തു കൃഷി ആരംഭിക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കുടമുല്ലയും, നിത്യ മുല്ലയുമാണ്
It is time to start cultivating fragrant jasmine flowers with timely planning.
മുല്ലപ്പൂ കൃഷി അറിയേണ്ടതെല്ലാം (How to Grow and Care for Jasmine Plant)
ഗുണമേന്മയുള്ള നടീൽവസ്തു തെരഞ്ഞെടുക്കുക എന്നതാണ് മുല്ല കൃഷിയിൽ സ്ഥാനം. 20 മുതൽ 25 സെൻറീമീറ്റർ നീളമുള്ള കമ്പുകൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് ഉത്തമമായ രീതി. ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ മുല്ല കൃഷി ചെയ്യുവാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മണൽ കലർന്ന പശ്ചിമ രാശിയുള്ള മണ്ണ് മുല്ലപ്പൂ കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കാം. കൃഷി ആരംഭിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം നന്നായി ഉഴുതു കളകൾ മാറ്റി ഒന്നേകാൽ മീറ്റർ നീളവും വീതിയും ആഴമുള്ള കുഴികൾ എടുക്കാം.
താരതമ്യേന ചൂട് കൂടുതലുള്ള സ്ഥലം മുല്ലപ്പൂ കൃഷിക്കുവേണ്ടി തിരഞ്ഞെടുത്താൽ കൂടുതൽ വിളവ് ലഭ്യമാകുന്നതാണ്. അടിവളമായി വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, ചാണകപ്പൊടിയും ചേർക്കുന്നത് ചെടികളുടെ വളർച്ചയെ വേഗത്തിലാക്കാൻ സഹായകമാകും. കുഴിയൊന്നിന് ഒരു കിലോ ചാണകപ്പൊടി, 150 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 50 ഗ്രാം എല്ലുപൊടി എന്നതോതിൽ ഉപയോഗിക്കാം. കമ്പ് നട്ട് ഏകദേശം ആറുമാസം കഴിയുമ്പോൾ മുതൽ ജൈവവളങ്ങൾ ചെടിക്ക് നൽകി തുടങ്ങണം. പഞ്ചഗവ്യവും, കടല പിണ്ണാക്ക് പുളിപ്പിച്ചതും വിളവെടുപ്പ് വരെയുള്ള സമയങ്ങളിൽ ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഗുണം ചെയ്യും. വേനൽക്കാല ആരംഭത്തോടെ പുതയിട്ടൽ നടത്തിയാൽ മണ്ണിൽ ഈർപ്പം ക്രമപ്പെടുത്താം. ചകിരി ചോറോ, കരിയിലകളോ ഇതിനായി ഉപയോഗപ്പെടുത്താം. ചെടി നട്ട് ഏകദേശം ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കൊമ്പുകോതൽ നടത്താം. രോഗം ബാധിച്ചതും, ഉണക്കം ബാധിച്ചതുമായ കൊമ്പുകൾ മുറിച്ചുമാറ്റുന്നത് മുല്ലപ്പൂ കൃഷിയിൽ പ്രധാനമാണ്.
സാധാരണ മുല്ലപ്പൂ കൃഷിയിൽ കണ്ടുവരുന്ന രോഗങ്ങളായ വേരുചീയൽ, ഇലപ്പുള്ളി രോഗം തുടങ്ങിയവയ്ക്ക് സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ചെടികളുടെ താഴെ തളിച്ചു കൊടുക്കുന്നതും, മണ്ണിൽ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. വേപ്പ് അധിഷ്ഠിത കീടനാശിനികളും കീടനിയന്ത്രണത്തിന് നല്ലതാണ്. കൃത്യമായ വളപ്രയോഗം ചെയ്താൽ ഏകദേശം ആറു മാസത്തിനുള്ളിൽ തന്നെ വിളവെടുക്കാം. ചെടികളിൽ ഉണ്ടാകുന്ന ആദ്യത്തെ മൊട്ടുകൾ നുള്ളി കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ മൊട്ടുകൾ ഉണ്ടാകുവാൻ ഈ രീതി നല്ലതാണ്.
English Summary: It is time to start cultivating fragrant jasmine flowers with timely planning.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments