കുറ്റിച്ചെടി വർഗ്ഗത്തില്പെടുന്ന ഒരു പൂച്ചെടിയാണ് കനകാംബരം. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കനകാംബരം വര്ഷം മുഴുവൻ പൂക്കൾ തരും. മുല്ലപ്പൂവിനെ അപേക്ഷിച്ചു പൂക്കളിൽ വെള്ളത്തിന്റെ അംശം കുറവായതിനാൽ ഒന്നോ രണ്ടോ ദിവസം പൂക്കൾ വാടാതെയുമിരിക്കും. അഞ്ചിതളോ മൂന്ന് ഇതളുകളോ ആയാണ് കനകാംബരം പൂക്കൾ ഉണ്ടാകുക. ചില ഇനങ്ങളുടെ ഇതളുകൾ വൃത്താകൃതിയിലും ചിലവ ദീര്ഘകൃതിയിലും കാണപ്പെടുന്നു. കടും പച്ചനിറത്തിലും വെള്ള കലർന്ന ഇളം പച്ച നിറത്തിലും കാണപ്പെടുന്ന ഇലകളോടെയുള്ള രണ്ടുതരത്തിലുള്ള കനകാംബരങ്ങൾ കേരളത്തിൽ കണ്ടുവരുന്നുണ്ട് യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങൾ.
നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ് കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകളില്‍ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീല്‍ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്. വളപ്രയോഗം ആവശ്യമാണ്. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ നല്ലതുപോലെ പൂക്കള്‍ ലഭിക്കും. ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും.
Share your comments