വിഷു വെത്തുമ്പോൾ തനിയെ പൂക്കുന്ന. കടുത്ത വേനലിലും തന്റെ വരവറിയിക്കുന്ന. നാട്ടിലാകെ മഞ്ഞനിറം വാരിപ്പൂശി നിൽക്കുന്ന കണിക്കൊന്ന ഏവർക്കും ഇഷ്ടമാണ്. എന്നാൽ പൂവെന്നതിനപ്പുറം ഇതൊരു സർവ്വഔഷധിയാണ് .കൊന്നമരം തന്നെ ഒരു മഹാത്ഭുദമാണ്. പകലും രാവും തുല്യമായി വരുന്ന സമയത്തു പൂക്കുകയും, ജല നഷ്ടം തടയാൻ ഇലകൾ പൊഴിക്കുന്നതും നിറയെ മഞ്ഞ പൂക്കളുമായി വേനലിനെ വരവേൽക്കുന്നതും അതിശയകരമായ വസ്തുതകളാണ്. ഈ മയക്കുന്ന മഞ്ഞനിറത്തിനുമപ്പുറം കണിക്കൊന്നയുടെ ഇലകൾ മുതൽ വേരുവരെ ഔഷധ പ്രാധാന്യമുള്ളതാണ്. കൊന്നയുടെ ഇല ത്വക്‌രോഗം, അർശസ്സ്, മഞ്ഞപിത്തം എന്നിവയ്ക്കെതിരെ മരുന്നായി ഉപയോഗിക്കുന്നു.വേഗത്തിൽ മുറിവുണക്കാനും കോശങ്ങളുടെ പുനരുജീവനത്തിനും കൊന്നയില സഹായകമാണ് .
കണിക്കൊന്നയുടെ തോൽ ത്വക്ക് രോഗങ്ങൾക്ക് ഔഷധിയാണ് ശരീരത്തിലെ രക്തശുദ്ധി വരുത്താനും ഷുഗർ കുറയ്ക്കാനും കണിക്കൊന്ന ഉപയോഗിക്കാം .കണിക്കൊന്നയുടെ പൂവിനുപോലും ഔഷധ ഗുണമുണ്ട് കണിക്കൊന്നയുടെ പൂക്കൾ ചേർത്ത് വെള്ളം വെള്ളം തിളപ്പിച്ചു കുടിക്കുന്നത് അത്യുഷ്ണത്തെ ചെറുക്കും. ത്വക്‌രോഗങ്ങൾക്ക് വളരെ ഫലവത്തായ മരുന്ന് ആണ് കണിക്കൊന്നയുടെ തൊലി. സോറിയാസിസ് പോലുള്ള അസുഖംപോലും എളുപ്പം ബേധമാക്കാൻ കഴിച്ചുള്ളഒന്നാണ് നമ്മുടെ സംസ്ഥാന പുഷ്പം.
Share your comments