ചെടിച്ചട്ടികളിലോ ചാക്കുകളിലോ മണൽ മണ്ണ് കമ്പോസ്റ്റ് മിശ്രിതം നിറചു കമ്പുകൾ നടാം, മണ്ണിൽ നടുമ്പോൾ നന്നായി കിളച്ചു മണ്ണിൽ ചെറിയ കുഴികൾ നിർമ്മിച്ചു വേണം കമ്പുകൾ നടാൻ. കൊടുക്കണം ചേ ഡി നന്നായി വളർന്നു കഴിഞ്ഞാൽ കമ്പു കോതാം, ചെടിയുടെ വളര്‍ച്ചയും ഉയരവും ക്രമീകരിക്കുന്നതിനും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നതിനും ഇതു ഒഴിവാക്കാന്‍ പാടില്ലാത്ത പ്രക്രിയയാണ്. എല്ലാവര്‍ഷവും ചെടികളുടെ കമ്പുകള്‍ മുറിച്ചുമാറ്റണം. ഡിസംബര്‍-ജനുവരി മാസങ്ങളാണു ഇതിനു ഏറ്റവും യോജിച്ച സമയം. ചെടിയുടെ അടിയില്‍ നിന്നു 45 സെ.മീറ്റര്‍ ഉയരം നല്‍കി ശാഖകള്‍ വെട്ടി മാറ്റണം. മുറിവുകളില്‍ ഏതെങ്കിലുമൊരു കുമിള്‍നാശിനി പുരട്ടണം.
ഒരു ഹെക്റ്ററില്‍ നിന്നും വര്‍ഷംതോറും 5 ടണ്‍ വീതം പൂക്കള്‍ ലഭിക്കുന്നതാണ്. കുറ്റിമുല്ലയുടെ പൂക്കള്‍ ഇറുക്കുന്നത് വൈകുന്നേരമാണ്. 10 മുതല്‍ 15 വര്‍ഷംവരെ മുല്ലച്ചെടികള്‍ സംരക്ഷിച്ചു വളര്‍ത്താവുന്നതാണ്. പൊളി ഹൗസുകൾ നിർമിച്ചു കുറ്റിമുല്ല കൃഷി ചെയ്താൽ കേടുബാധകൾ അധികം വരില്ല എന്ന് മാത്രമല്ല പൂക്കൾ കൂടുതൽ സമയം വാടാതെയും ഇരിക്കും.
കുറ്റിമുല്ല കൃഷി
ഏതു സീസണിലും വലിയ ഡിമാൻഡ് ഉള്ള പൂവാണ് മുല്ലപ്പൂ.നമ്മുടെ വീടുകളിൽ എല്ലാ വിശേഷാവസരങ്ങളിലും മുല്ലപ്പൂ താരമാണ്.
ഏതു സീസണിലും വലിയ ഡിമാൻഡ് ഉള്ള പൂവാണ് മുല്ലപ്പൂ.നമ്മുടെ വീടുകളിൽ എല്ലാ വിശേഷാവസരങ്ങളിലും മുല്ലപ്പൂ താരമാണ്. കേരളത്തിൽ മുല്ലപ്പൂ കൃഷി ഈ അടുത്തകാലത്ത് ആരംഭിച്ചെങ്കിലും ഇതിൽ സ്വയം പര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല ഇപ്പോളും തമിഴ്ന്നടിൽ നിന്ന് വരുന്ന മുല്ലപ്പൂ നോക്കിയാണ് നമ്മുടെ മാർക്കറ്റുകൾ ഇരിക്കുന്നത്. കേരളത്തിൽ വളരെ ആദായകരമായ ചെയ്യാവുന്ന ഒരു കൃഷിയാണ് മുല്ലപ്പൂ കൃഷി.വളരെ പണ്ടുമുതല്‍ കേരളത്തിലെ മണല്‍ പ്രദേശങ്ങളില്‍ മുല്ല കൃഷിചെയ്തുവരുന്നു. ധാരാളം വെയില്‍ ലഭിക്കുന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഇതിന്‍റെ കൃഷിക്കുയോജിച്ചത്. നിറയെ മണൽ ഉള്ള നമ്മുടെ തീരപ്രദേശങ്ങള്‍ കുറ്റിമുല്ല കൃഷിചെയ്യുവാന്‍ ഏറ്റവും പറ്റിയതാണ്. കമ്പുമുറിച്ചു നട്ടും പതിവച്ചും കുറ്റിമുല്ലയുടെ പ്രജനനം നടത്താം കമ്പു വേരുപിടിപ്പിക്കുവാന്‍ മണലില്‍ നടുന്നതാണു ഉത്തമം. പതിവെച്ചും തൈകള്‍ ഉല്‍പാദിപ്പിക്കാം. ചട്ടികളിലും തടങ്ങളിലും കുറ്റിമുല്ല വളര്‍ത്താന്‍ കഴിയുന്നതാണ്.
Share your comments