<
  1. Flowers

ഓർക്കിഡ്; ഒച്ച് ശല്യവും മഴക്കാല പ്രശ്‌നങ്ങളും...

മഴക്കാലത്ത് ഓർക്കിഡ് മാറ്റിവയ്ക്കുമ്പോൾ നനവില്ലാത്ത സ്ഥലങ്ങളിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഒച്ചുകളുടെ ശല്യം ഒഴിവാക്കാൻ ഇത് സഹായിക്കും.

Sneha Aniyan
Orchid rainy season care
ഓർക്കിഡ്; മഴക്കാല സംരക്ഷണം

മഴക്കാലത്ത് നിറയെ തൈകളും വേരുകളും ഉണ്ടാകുന്ന ഒരു ചെടിയാണ് ഓർക്കിഡ്. ചെടിയുടെ ചുവട് വൃത്തിയായി സൂക്ഷിക്കാൻ ഇപ്പോഴും ശ്രദ്ധിക്കുക. ഉണങ്ങിയ കമ്പുകൾ, പഴുത്ത ഇലകൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുക. ഇലകളും കമ്പുകളും മുറിച്ചു മാറ്റിയ ഇടങ്ങളിൽ കറുകപ്പട്ടയുടെ പൊടി അല്ലെങ്കിൽ ഫംഗിസൈഡ് തേച്ച് കൊടുക്കുക.

മഴക്കാലത്ത് ഓർക്കിഡ് മാറ്റിവയ്ക്കുമ്പോൾ നനവില്ലാത്ത സ്ഥലങ്ങളിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഒച്ചുകളുടെ ശല്യം ഒഴിവാക്കാൻ ഇത് സഹായിക്കും. എന്നാൽ, നന്നായി വെളിച്ചം കിട്ടുകയും വേണം. ചുവട്ടിലെ നനവ് നോക്കി വേണം ഓർക്കിഡിന് വെള്ളം ഒഴിച്ചു കൊടുക്കാൻ. ഒരുപാടു വെള്ളായാൽ വേരുകൾ അഴുകി ചെടി നശിക്കാൻ സാധ്യതയുണ്ട്.

ചെടിയുടെ വളർച്ചയ്ക്ക് ഏറെ ദോഷകരമാകുന്ന ഒന്നാണ് പായൽ. വളർച്ച മുരടിക്കുകയും ഇലകൾ കൊഴിയുകയും ചെയ്യുന്നതോടെ ചെടി പൂർണമായി നശിച്ചുപോയേക്കാം. അതുക്കൊണ്ട് പോട്ടിംഗിൽ പായൽ പിടിച്ചിട്ടുണ്ടെങ്കിൽ അത് കമ്പ് ഉപയോഗിച്ച് ഇളക്കി മാറ്റുക. കത്തി, കമ്പി എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സാധാരണ മാസത്തിലൊരിക്കലാണ് ഓർക്കിഡിന് ഫംഗിസൈഡ് സ്പ്രേ ചെയ്യുന്നത്. മഴക്കാലമായാൽ 15 ദിവസത്തിലൊരിക്കൽ ഫംഗിസൈഡ് സ്പ്രേ ചെയ്ത കൊടുക്കുന്നത് നല്ലതാണ്. ഇലയുടെ താഴ്ഭാഗത്തും തണ്ടിലും വേരുകളിലും ഫംഗിസൈഡ് സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. അതുപ്പോലെ തന്നെ ഫംഗസുകൾ, ബാക്റ്റീരിയൽ ഇൻഫെക്ഷൻ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മഴക്കാലത്ത് ഓർഗാനിക് വളം ഒഴിവാക്കുന്നതാണ് നല്ലത്.

വേരുകൾ അഴുകിപോകുന്നുണ്ടെങ്കിൽ അവ സ്റ്റെറിലൈസ് ചെയ്ത കത്രിക കൊണ്ട് മുറിച്ചുകളയുക. പിന്നീട് അവ റീപോട്ട് ചെയ്യാം. ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ രാവിലെ വെള്ളം ഒഴിക്കുന്നതാണ് നല്ലത്.

Orchid is a plant that produces seedlings and roots during the rainy season. Most important thing in orchid care is to keep the base of the plant clean.Keep them in dry place while replacing

English Summary: Orchid rainy season care

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds