<
  1. Flowers

റോസ് പൂന്തോട്ടത്തിലെ റാണി 

എക്കാലത്തും ഏതു പ്രായക്കാരുടെയും  മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നു വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്.

KJ Staff
rose flower
എക്കാലത്തും ഏതു പ്രായക്കാരുടെയും  മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നു വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്. സ്നേഹത്തിന്റെ  വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കാൻ റോസ് പുഷപങ്ങൾ ഉപയോഗിക്കുന്നു 20000 ത്തിലധികം റോസ് ഇനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

സാധാരണയായി  കമ്പുകള്‍ നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്.  ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്. റോസച്ചെടിച്ചട്ടികള്‍ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. നാടന്‍ ഇനങ്ങളുടെ മൂത്തകമ്പുകളുടെ അഗ്രഭാഗത്ത് ചാണകം പുരട്ടി നട്ടാല്‍ വേഗത്തില്‍ കിളിര്‍ക്കും. ബഡ്ഡു ചെയ്ത തൈകൾ അത്യാവശ്യം വലിപ്പമുള്ള ചെടി ചട്ടികളിൽ  മണ്ണോ പോട്ടിങ് മിശ്രിതമോ നിറച്ചു നട്ടുകൊടുക്കാം.
  
ചെടികള്‍ നട്ട് ഒരുമാസത്തിനുള്ളില്‍. വളപ്രയോഗം നടത്തണം കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ്‌ ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോ നൽകേണ്ടതാണ്‌. ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോൾ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികൾക്ക് നൽകേണ്ടതാണ്‌. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതൽ‍ 7 ദിവസം വരെ 5ltr പച്ചവെള്ളത്തിൽ ഇട്ടു കലക്കി എടുക്കുന്ന ലായനി ഒരു ചെടിക്ക് അരലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്‌. ഇത്തരം വളപ്രയോഗങ്ങൾ കഴിഞ്ഞാൽ ചെടികൾ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്‌.
 
rose flower2
പ്രധാനമായും 5 തരത്തിലാണ് റോസ് ചെടികൾ ഉള്ളത് 
 
ഹൈബ്രിഡ്

സുഗന്ധത്തിലും വലിപ്പത്തിലും മികച്ച ഇനങ്ങളായ ജവാഹർ, പൂർണ്ണിമ, ,ഷോഗേൾ, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂൺ എന്നിവയിൽ പൂക്കൾ ഒറ്റയായിട്ടാണ്‌ ഉണ്ടാകുന്നത്.

ഫ്ലോറിബൻഡ  

 വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്‌. ഫ്രഞ്ച് ലേസ്, ബ്രൈഡൽ പിങ്ക്, മേഴ്സിഡസ്, ഏഞ്ചൽ ഫേസ്, ഫന്റാസിയ, ഗിതാർ എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

single rose
പോളിയാന്ത   

 ധാരാളം പൂക്കൾ ഉണ്ടാകുന്ന ഈ ചെടികൾക്ക് ഉയരം കുറവാണ്‌. എക്കോ, നർത്തകി, രശ്മി ഐഡിയൻ, ഡാർക്ക് ബ്യൂട്ടി എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

മിനിയേച്ചേഴ്സ് 

തണ്ടുകൾ, പൂക്കൾ, ഇലകൾ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികൾ ഒരടിയിൽ കൂടുതൽ പൊക്കത്തിൽ വളരാറില്ല. ചന്ദ്രിക, സിൻഡ്രല്ല, സമ്മർബട്ടർ, റ്റീപാർട്ടി, ടോപ്പ് സീക്രട്ട് യല്ലോ ഡോൾ എന്നിവയാണ്‌ ഈ ഇനത്തിലെ പ്രധാന ചെടികൾ.

ക്ലൈംബേഴ്സ്

പടർന്നു പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ് എന്നിവയാണ്‌ പ്രധാന ചെടികൾ
English Summary: Rose flower types and cultivation.

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds