വയനാട് : ഓർക്കിഡ് ചെടി വളർത്തലിൽ പുതിയ പരീക്ഷണങ്ങളുമായി യുവ കർഷകൻ. അമ്പലവയൽ പോത്തൂകെട്ടി വയലരുകിൽ വി യു സാബുവാണ് ഓർക്കിഡ് ചെടികളിൽ പുതിയ പരീക്ഷങ്ങൾ നടത്തുന്നത്.
സ്വയം വിത്തുത്പാദിപ്പിക്കാൻ ശേഷിയില്ലാത്ത ഓർക്കിഡ് ചെടികളിൽ വിവിധ പരീക്ഷങ്ങളിലൂടെ വിത്തുത്പാദനം നടത്തി.ഓർക്കിഡിന്റെ വിത്തുത്പാദനം താരതമ്യേന കുറവായതിനാൽ തന്നെ വിദേശരാജ്യങ്ങളിൽ നിന്നടക്കം എത്തുന്ന ഓർക്കിഡ് ചെടികൾക്ക് വലിയ വില നൽകേണ്ട സാഹചര്യമാണ്.
ഈയവസ്ഥയിലാണ് ഒരു വർഷത്തിലേറെയായി ഓർക്കിഡ് ഫാം നടത്തുന്ന സാബു ഒരു വിത്തിൽ നിന്ന് ഒട്ടേറെ ചെടികളും അവ വിവിധ നിറത്തിലും രീതിയിലും ഉള്ളതുമായ ചെടികളെയും ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് സാബു പറയുന്നത്.
തന്റെ തോട്ടത്തിലേക്ക് ചെടികൾ അന്വേഷിച്ച സമയത്താണ് ഓർക്കിഡ് ചെടികളുടെ ലഭ്യതക്കുറവ് സാബു മനസ്സിലാക്കുന്നത്. അന്നേ ആഗ്രഹിച്ചു കയ്യെത്തും ദൂരത്ത് ഈ ചെടികൾ കിട്ടിയിരുന്നെങ്കിൽ എന്ന്.
പരാഗണത്തിനായി ചെടികളുടെയും പൂക്കളുടെയും പ്രായം, പരാഗണം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ അണുവിമുക്തമാക്കൽ, ചെടി വളരുന്ന പരിതസ്ഥിതി പരാഗണത്തിന് തെരഞ്ഞെടുക്കുന്ന സമയം എന്നിവയിലെല്ലാം അതീവ ജാഗ്രതയും ശ്രദ്ധയും നൽകണമെന്നതാണ് ഓർക്കിഡ് ചെടികളുടെ സവിശേഷത.
ഇവയെല്ലാം കൃത്യമായി സംഭവിക്കുമ്പോഴാണ് വിത്തുത്പാദനം നടക്കുന്നത്. രണ്ടര വർഷത്തിലേറെയായി ഓർക്കിഡ് ഫാം നടത്തുകയാണ് സാബു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം ഒഴിവു നേരങ്ങളാണ് ഓർക്കിഡ് കൃഷിക്കായി ചെലവഴിക്കുന്നത്. പൂക്കളോടുള്ള ഇഷ്ടമാണ് സാബുവിനെ ഓർക്കിഡ് കൃഷിയിലേക്കെത്തിച്ചത്.
വീടിനോടു ചേർന്ന് ഒരുക്കിയിരിക്കുന്ന പോളി ഹൗസുകളിൽ ഇപ്പോഴും 2500 ൽ അധികം ചെടികളുണ്ട്.ഫലനോപ്സിസ്, ഒൻസിടിയും ,ടെൻഡ്രോബിയും,മുക്കാറാ,തുല്ലൂമിനാ,കാറ്റാലിയ, വാന്റാ തുടങ്ങി 150 ഓളം അപൂർവയിനം ഓർക്കിഡുകളാണ് സാബുവിന്റെ ശേഖരത്തിലുള്ളത്. ഓർക്കിഡിന്റെ വിത്തുത്പാദനമാണ് സാബുവിനെ മറ്റു ഓർക്കിഡ് കർഷകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
വയനാടിന്റെ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന വിവിധയിനം അത്യപൂര്വങ്ങളായ 72 ലേറെ ഇനങ്ങൾ സാബു ശേഖരിച്ചിട്ടുണ്ട്. ഒരു വിത്തിൽ നിന്ന് 100 കണക്കിന് ചെടികൾ ഉത്പാദിപ്പിക്കാൻ കഴിയും എന്നതുകൊണ്ടാണ് സാബു പരീക്ഷണങ്ങളിലൂടെ ചെടിയുടെ ഉത്പാദനം ആർജ്ജിച്ചെടുത്തത്.
ഓർക്കിഡ് ചെടികളോട് താല്പര്യമുള്ളവർക്ക് കുറഞ്ഞ വിലയിൽ ഓർക്കിഡുകൾ നല്കാനാവുമല്ലോ എന്നതും കൂടി ഒരു കാരണമാണ്. വയനാട്ടിലെ തണുത്ത കാലാവസ്ഥ എന്ന പ്രത്യേകത തന്റെ കൃഷിയിൽ മുതലാകുകയാണ് ഈ ചെറുപ്പക്കാരൻ.
Share your comments