പൂക്കള്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല, പ്രത്യേകിച്ചും റോസാപ്പൂക്കളുടെ ഭംഗിയും സുഗന്ധവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. പൂന്തോട്ടം നിറയെ റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച ആരെയും ആനന്ദിപ്പിക്കും.
പൂക്കള്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല, പ്രത്യേകിച്ചും റോസാപ്പൂക്കളുടെ ഭംഗിയും സുഗന്ധവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. പൂന്തോട്ടം നിറയെ റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച ആരെയും ആനന്ദിപ്പിക്കും.
റോസാപ്പൂക്കള്‍ വളര്‍ത്തുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ ഒരു സൂത്രം പറയട്ടെ. തോട്ടത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എപ്‌സം സാള്‍ട്ട് ഉപയോഗിച്ചാല്‍ ഏതു പൂന്തോട്ടത്തിലും റോസാപ്പൂക്കള്‍ നിറഞ്ഞുവളരും.
ഒറ്റ നോട്ടത്തില്‍ ഉപ്പ് പോലെ തോന്നുമെങ്കിലും ഇത് നമ്മള്‍ പാചകത്തിനുപയോഗിക്കുന്ന ഉപ്പല്ല. നമ്മള്‍ പാചകത്തിന് ഉപയോഗിക്കുന്നത് സോഡിയം ക്ലോറൈഡാണ്. ഹൈഡ്രേറ്റഡ് മെഗ്നീഷ്യം സള്‍ഫേറ്റാണ് എപ്‌സം സാള്‍ട്ട് എന്നറിയപ്പെടുന്നത്. എപ്‌സം സാള്‍ട്ട് ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നിറയെ പൂക്കളുണ്ടാകും
റോസാച്ചെടികളില്‍ എപ്‌സം സാള്‍ട്ട് ചേര്‍ക്കുകയാണെങ്കില്‍ നല്ല കടുംപച്ച നിറത്തിലുളള ഇലകളുണ്ടാകും. മാത്രമല്ല പൂക്കളുടെ എണ്ണവും തിളക്കവും കൂടുകയും ചെയ്യും. റോസയുടെ ചെടികള്‍ നട്ടുവളര്‍ത്തുന്നതിന് മുമ്പ് നാല് ലിറ്റര്‍ ഇളം ചൂടുവെളളത്തില്‍ അല്പം എപ്‌സം സാള്‍ട്ട് ചേര്‍ക്കണം. ഇതിനുശേഷം ചെടിയുടെ വേരുകള്‍ ഈ മിശ്രിതത്തില്‍ മുക്കിവയ്ക്കാം. മറ്റൊരു പ്രധാന കാര്യം മണ്ണ് പരിശോധിച്ച ശേഷം മാത്രമായിരിക്കണം എപ്‌സം സാള്‍ട്ട് ഉപയോഗിക്കേണ്ടത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇലകള്‍ വളരാന്‍ തുടങ്ങുന്ന സമയത്തും പൂക്കള്‍ ഉണ്ടാകാറാവുമ്പോഴുമെല്ലാം എപ്‌സം സാള്‍ട്ട് ലായനി സ്പ്രേ ചെയ്തുകൊടുക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് നാല് ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇലകളിലിത് തളിച്ചുകൊടുക്കാം.
പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി വളരാനും എപ്‌സം സാള്‍ട്ട് അഥവാ മെഗ്നീഷ്യം സള്‍ഫേറ്റ് ഉപയോഗിക്കാറുണ്ട്. വെളളത്തില്‍ച്ചേര്‍ത്ത് നേര്‍പ്പിക്കുമ്പോള്‍ ചെടികള്‍ക്കിത് പെട്ടെന്ന് വലിച്ചെടുക്കാന്‍ സാധിക്കും.
ഇതുവഴി പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്ത് സസ്യത്തിന്റെ വളര്‍ച്ച വേഗത്തിലാകും. അതുപോലെ തന്നെ കീടങ്ങളെയും ഒച്ചുകളെയും അകറ്റാനും മെഗ്നീഷ്യം സള്‍ഫേറ്റ് ഉപയോഗിക്കാറുണ്ട്.
നമ്മള്‍ നഴ്‌സറികളില്‍ നിന്ന് ചെടികള്‍ വാങ്ങി വീട്ടിലെത്തുമ്പോള്‍ ഇവയുടെ ആരോഗ്യം കുറയുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരാറുളളത്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ കാര്യത്തില്‍ ഈ പ്രശ്‌നം മിക്കവാറും പേര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതിനൊക്കെ പരിഹാരമായി എപ്‌സം സാള്‍ട്ട് ഉപയോഗിക്കാം.
English Summary: see the magic when you add epsom salt to your rose plant
Share your comments