ചേർത്തല :കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പൂക്കളുടെവർണ്ണക്കാഴ്ചകൾക്കിനി ദിവസങ്ങൾമാത്രം.യുവകർഷകൻ സുജിത്താണ് രണ്ടര ഏക്കർ സൂര്യകാന്തി പാടത്തിനു പിന്നിൽ.
കത്തുന്ന സൂര്യനെ കണ്ട് കിന്നാരം പറയാൻ പൂക്കളുടെ വലുപ്പത്തിൽ മൽസരിക്കുകയാണ് സൂര്യകാന്തി ചെടികൾ എണ്ണത്തിൽ മാത്രമല്ല പാടത്തിന്റെ വിസ്തൃതിയിലും കേരളത്തിലെതന്നെ നമ്പർവൺതോട്ടം ....മീനത്തിലെ സേവ്ദിഡയ്റ്റിന്, സെൽഫി പോയിന്റിന്, ആഫ്റ്റർമാര്യേജ്ഷൂട്ടിന് കാത്തിരിക്കുക... അൽപ്പദിവസങ്ങൾ കൂടി .
കഞ്ഞിക്കുഴി മുഹമ്മ റോഡിൽ വനസ്വർഗ്ഗം ജംഗ്‌ഷന് വടക്കുവശമാണ് വർണ്ണ വിസ്മയമായ തോട്ടം
പൂമൊട്ടുകളാൽ സമ്യദ്ധമായ സൂര്യകാന്തി തോട്ടം കാണാൻ അപ്രതീക്ഷിതമായി കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തി.കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ , കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Share your comments