<
  1. Flowers

ഇലച്ചെടികളിൽ മലയാളിക്ക് എന്നും പ്രിയം കോളിയസിനോട്

നമ്മുടെ ഉദ്യാനങ്ങൾക്ക് അഴക് പകരാൻ പൂച്ചെടികൾ മാത്രം നട്ടുപിടിപ്പിക്കുന്നവരല്ല നമ്മളിൽ പലരും. ഇന്ന് ഏറ്റവും കൂടുതൽ വിപണിയിൽ ഡിമാൻഡ് ഉള്ളത് ഇലച്ചെടികൾക്ക് ആണ്.

Priyanka Menon
വിപണി മൂല്യം ഏറിയ ഇല ചെടിയാണ് കോളിയസ്
വിപണി മൂല്യം ഏറിയ ഇല ചെടിയാണ് കോളിയസ്

നമ്മുടെ ഉദ്യാനങ്ങൾക്ക് അഴക് പകരാൻ പൂച്ചെടികൾ മാത്രം നട്ടുപിടിപ്പിക്കുന്നവരല്ല നമ്മളിൽ പലരും. ഇന്ന് ഏറ്റവും കൂടുതൽ വിപണിയിൽ ഡിമാൻഡ് ഉള്ളത് ഇലച്ചെടികൾക്ക് ആണ്. അതിൽ ഏറ്റവും വിപണി മൂല്യം ഏറിയ ഇല ചെടിയാണ് കോളിയസ്. വിവിധ വർണങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ജന്മദേശ ജാവ ദീപുകൾ ആണെന്ന് പറയപ്പെടുന്നു. വിത്ത് വഴിയാണ് പ്രജനനം. കടും ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങി വിവിധ നിറങ്ങളിൽ ഇവയെ കാണാൻ സാധിക്കുന്നു.

നടീൽ രീതിയും പരിചരണവും

തണ്ടിലെ തലപ്പ് ഉപയോഗിച്ചാണ് പ്രധാനമായും നടീൽ രീതി. തലപ്പ് മുറിച്ചെടുത്ത് മുട്ടിനു താഴെ നിന്ന് ഇവ മണ്ണിൽ നട്ടു പിടിപ്പിക്കാം. ചട്ടിയിൽ നടാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ചകിരിച്ചോറും ആറ്റു മണലും അടിവളമായി നൽകി മിശ്രിതം തയ്യാറാക്കി വൈകുന്നേര സമയങ്ങളിൽ നടാവുന്നതാണ്. ഇതു കൂടാതെ ചെടിയിൽ നിന്ന് ശേഖരിച്ച നന്നായി വിളഞ്ഞ വിത്തുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. സൂര്യപ്രകാശം ലഭ്യമായ സ്ഥലത്ത് വെക്കുന്നതാണ് ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം. സാധാരണഗതിയിൽ എട്ട് ഇഞ്ച് വലുപ്പമുള്ള ചെടിയാണ് ഇത് നടുവാൻ ആയി തെരഞ്ഞെടുക്കേണ്ടത്. നല്ല രീതിയിൽ ചിനപ്പുകൾ ഉണ്ടാകാൻ ചാണക സ്ലറി ഉപയോഗിച്ചാൽ മതി. രാസവളത്തേക്കാൾ ജൈവവളം ഉപയോഗിക്കുമ്പോഴാണ് ഇലകൾക്ക് തിളക്കമാർന്ന നിറം കൈവരുന്നത്. ഉച്ചയ്ക്കുശേഷം കടുത്ത വെയിൽ കിട്ടാത്ത സ്ഥലങ്ങളിൽ വെച്ച് ഇവ സംരക്ഷിക്കണം.

Coleus is the most marketable leafy plant. They are said to be native to the Java Islands and come in a variety of colors. Reproduction by seed. They come in a variety of colors including dark red, orange, yellow and green.

വേനൽക്കാലത്ത് ഒരുനേരമെങ്കിലും നനച്ചുകൊടുക്കണം. പൂങ്കുലകൾ ഉണ്ടായ വരുമ്പോൾ നുള്ളി കളയുന്നത് അധിക വളർച്ചയ്ക്ക് ഗുണം ചെയ്യും. ഉയരം ക്രമീകരിച്ച് കൊടുക്കുന്നതും, പൂങ്കുലകൾ നുള്ളി കളയുന്നതും കോളിയസ് കൃഷിരീതിയിൽ അവലംബിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ സസ്യത്തിൽ പ്രധാനമായും ആക്രമിക്കുന്നത് മീലിമുട്ട ആണ്. മീലിമുട്ടയേ പ്രതിരോധിക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി- സോപ്പ് ലായനി ഉപയോഗിക്കുന്നതാണ് നല്ലത്.

പൂച്ചെടികള്‍ ജീവിതത്തിന് തണലാകുമ്പോള്‍

English Summary: To the Coleus which is always dear to the Malayalees in the leafy plants

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds