വ്യക്തി ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. കഠിനാധ്വാനം കൊണ്ടും പ്രയത്നം കൊണ്ടും എന്നാൽ ഇതിനെ മറികടക്കാൻ സാധിക്കും. എങ്കിലും ചിലപ്പോഴൊക്കെ പരിശ്രമങ്ങളും വിഫലമാകുന്നത് സ്വാഭാവികം. ഇത്തരം സാഹചര്യത്തിൽ വാസ്തുശാസ്ത്രത്തിലേക്കും ജ്യോതിഷത്തിലേക്കും ഉപായങ്ങൾ അന്വേഷിക്കുന്നവരുണ്ട്. വിശ്വാസപരമായ വീക്ഷണം ചിലപ്പോഴൊക്കെ നമുക്ക് പോസിറ്റിവിറ്റി നൽകുന്നതിനും പ്രശ്നങ്ങളെ ദൂരികരിക്കുന്നതിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചെമ്പരത്തിയും തൈരും ഒരു നാച്യുറൽ കണ്ടീഷണർ; താരനും മുടികൊഴിച്ചിലിനുമെതിരെ മികച്ച കൂട്ട്
ഇങ്ങനെ ഐശ്വര്യത്തിനും ദുരിതങ്ങൾ അകറ്റാനും ചില ചെടികളും പൂക്കളും വളർത്തുന്നതും പരിപാലിക്കുന്നതും സഹായിക്കുമെന്ന് പറയാറുണ്ട്. വാസ്തു ശാസ്ത്രത്തിൽ റോസാപ്പൂവ്, ജമന്തിപ്പൂവ്, ചെമ്പരത്തിപ്പൂവ് എന്നിവ അത്തരത്തിലുള്ള ചെടികളാണ്. ഈ പൂക്കൾ കാഴ്ചയിൽ മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതത്തെയും മനോഹരമാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും കുറയ്ക്കാൻ ചെമ്പരത്തി പൂവിലൂടെ സാധിക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു
ഓരോ പ്രത്യേക ദിവസങ്ങളിൽ ചെമ്പരത്തി പൂവ് ദൈവങ്ങൾക്ക് സമർപ്പിക്കുകയാണെങ്കിൽ, അത് വീട്ടിലേക്ക് ഐശ്വര്യം പ്രദാനം ചെയ്യും.
ചൊവ്വാഴ്ച ചുവന്ന ചെമ്പരത്തിപ്പൂവ് ഹനുമാന് സമർപ്പിക്കുക. വെള്ളിയാഴ്ച ചെമ്പരത്തിപ്പൂവ് ലക്ഷ്മി ദേവിക്ക് സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുറയും. മാത്രമല്ല, നിങ്ങളുടെ പണം അപഹരിക്കപ്പെടുകയോ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെടുകയോ ചെയ്താൽ, അതിനുള്ള പരിഹാരവും ഇതിലൂടെ ലഭിക്കും.
ഊർജ്ജത്തിന്റെ പ്രതീകം
വീട്ടിലും തൊടിയിലും കാണുന്ന ചെമ്പരത്തിക്ക് വേറെയും ഒരുപാട് ഗുണങ്ങളാണ്. ഊർജത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന സൂര്യദേവനെ ആരാധിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ ചെമ്പരത്തി പൂവ് ഉപയോഗിച്ച് സൂര്യദേവനെ ആരാധിക്കുമ്പോഴാണ് അത് പൂർണമാകുക. നിങ്ങൾക്കും സൂര്യദേവനെപ്പോലെ ഊർജസ്വലനാകണമെങ്കിൽ ചെമ്പരത്തിപ്പൂക്കൾ വെള്ളത്തിലിട്ട് സൂര്യഭഗവാന് പതിവായി ഈ ജലം അർപ്പിക്കുക.
സൂര്യദോഷത്തിൽ നിന്നുള്ള പ്രതിവിധി
ചെമ്പരത്തി പുഷ്പം സൂര്യദേവന് വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ ജാതകത്തിൽ സൂര്യൻ ബലഹീനനാണെങ്കിൽ, നിങ്ങളുടെ വീടിന്റെ കിഴക്ക് ദിശയിൽ ഒരു ചെമ്പരത്തിച്ചെടി നടണം. ചുവപ്പ് നിറം പോസിറ്റീവ് എനർജി നൽകുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ വീട്ടിലെ എല്ലാ നെഗറ്റീവ് ഊർജ്ജവും നശിക്കുന്നു. പഠിക്കുന്ന കുട്ടികൾ നിർബന്ധമായും പഠനമേശയിൽ ഒരു ചെമ്പരത്തിപ്പൂവ് വയ്ക്കുക.
ശത്രുനിവാരണത്തിന്
റോസാപ്പൂക്കൾ സമ്മാനമായി നൽകുന്നത് പോലെ ആരോടെങ്കിലും വിയോജിപ്പോ തർക്കമോ ഉണ്ടെങ്കിൽ ചുവന്ന ചെമ്പരത്തിപ്പൂക്കളും നൽകാം. ഇതിലൂടെ തർക്കം ഒഴിവാക്കാനാകുമെന്നാണ് വിശ്വാസം.
ഇതിന് പുറമെ, ഔഷധമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ചെമ്പരത്തിപ്പൂവ് കേശസംരക്ഷണത്തിനും അത്യുത്തമമാണ്. മുടി വളരാനുള്ള മുത്തശ്ശിവൈദ്യമായും ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നു. അതായത്, താരനെ ചെറുക്കാനും തലമുടിക്ക് കരുത്തു പകരാനും ചെമ്പരത്തിപ്പൂവ് കൊണ്ട് തയ്യാറാക്കുന്ന ഹെയർപാക്കുകൾ സഹായിക്കുന്നു. ഇതു കൂടാതെ, മുഖം തിളങ്ങാനും ചെമ്പരത്തി പൂവ് ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സൂര്യകാന്തി: ഉപയോഗവും, കൃഷിരീതിയും
Share your comments