നിത്യപുഷ്പിണി നിത്യകല്യാണി

Tuesday, 14 November 2017 08:23 PM By KJ Staff

ഉദ്യാനലോകത്തെ 'ടു ഇന്‍ വണ്‍ ഏത് ചെടി'?

ധൈര്യമായി പറയാവുന്ന ഒരുത്തരമുണ്ട്. നിത്യകല്യാണി. നിത്യവും നിറയെ പൂ ചൂടി നില്‍ക്കുന്ന നിത്യകല്യാണി ഏത് ഉദ്യാനത്തിനും ശോഭയേറ്റുന്ന ഒന്നാന്തരം പൂച്ചെടിയാണ്. ഒപ്പം ഔഷധലോകത്തെ വി.ഐ.പി യും. 

നിരവധി വിളിപ്പേരുകളുണ്ട് ഈ ചെടിക്ക്. ശ്മശാനപ്പൂച്ചെടി, ശവംനാറിപ്പൂവ്, ശവക്കോട്ടപ്പച്ച, ഉഷമലരി, ശ്മശാനപുഷ്പം എന്നൊക്കെ ഇതിനെ വിളിക്കുന്നു. ഇതില്‍ ഉഷമലരിയും നിത്യകല്യാണിയും സംസ്‌കൃതനാമങ്ങളാണ്. ബംഗാളിയിൽ ഇത് നയൻതാരയാണ് . 

അപ്പോസൈനേസീ എന്ന സസ്യകുലത്തിലെ അംഗമായ ഈ സുന്ദരസസ്യത്തിന്റെ സസ്യനമം 'വിന്‍ക റോസിയ' എന്നാണ്. ഇത് ഇളം ചുവപ്പ് പൂക്കള്‍ വിടര്‍ത്തുമ്പോള്‍ 'വിന്‍ക ആല്‍ബ' എന്ന ഇനം വെളള പുഷിപങ്ങള്‍ തരുന്നു.

മഴയും വെയിലും കടല്‍ത്തീരവും കാനനവും ഒന്നും നിത്യകല്യാണിയുടെ വളര്‍ച്ചയ്ക്ക് തടസ്സമല്ല. വെസ്റ്റ് ഇൻഡീസിൽ തറനിരപ്പില്‍ നിന്ന് ഏതാണ്ട് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത സസ്യമാണ്. മൃദുസ്വഭാവമുളള ധാരാളം കൊച്ചു ശിഖരങ്ങള്‍ തറനിരപ്പില്‍ നിന്ന് പൊട്ടിമുളച്ച് പടര്‍ന്നു വളരുന്നതിനാല്‍ ചെടിക്ക് മൊത്തത്തില്‍ ഒരു നിറഞ്ഞ പ്രതീതി തോന്നും. ചെടികള്‍ അടുത്തു നട്ടാല്‍ വിവിധനിറമുളള പൂക്കള്‍ നിറഞ്ഞ് ഉദ്യാനം അത്യാകര്‍ഷകമായിത്തീരും. 

കേരളത്തിലെ ഉദ്യാനങ്ങളില്‍പോലും അപൂര്‍വമായി വളര്‍ത്തുന്ന ഈ ചെടി, തമിഴ്‌നാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ ഇലകള്‍ക്ക് അണ്ഡാകൃതിയും നല്ല പച്ചനിറവുമാണ്. ഇവ ഒരു തരം കറ ഉല്‍പാദിപ്പിക്കുന്നു. ഇലകളുടെ ഉപരിതലത്തിന് നല്ല തിളക്കമായിരിക്കും. 
ഉഷ്ണമേഖലാ പ്രദേശത്തു വളര്‍ത്തുമ്പോള്‍ ഇത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ശിഖരങ്ങള്‍ കോതി വളര്‍ത്തണം. അങ്ങനെയായാല്‍ ചെടിക്ക് നല്ല രൂപത്തില്‍ വളരാനും ധാരാളം പൂക്കള്‍ വിടര്‍ത്താനും കഴിയും. ചെടിയുടെ കായ്കളില്‍ അനേകം വിത്തുകളുണ്ട്. ഈ വിത്ത് സ്വയം വീണ് അമ്മച്ചെടിക്ക് ചുറ്റുമായി ധാരാളം കുഞ്ഞുതൈകള്‍ പൊട്ടിമുളയ്ക്കും. ഇവ ഇളക്കി നടാം. കമ്പ് മുറിച്ച് നട്ടും ചെടി വളര്‍ത്താം. ജൈവവളങ്ങളും സ്ഥിരമായ നനയും ഈ ചെടിയുടെ കരുത്തുളള വളര്‍ച്ചയ്ക്ക് അത്യവശ്യമാണ്.

ഇത് ഒരു ഔഷധസസ്യം കൂടിയാണ്. ഇതിന്റെ വേരും ഇലയും ആണ് ഏറ്റവും ഔഷധയോഗ്യം. മഡഗാസ്‌ക്കര്‍ നിവാസികള്‍ പ്രമേഹ ചികിത്സയ്ക്കാണ് നിത്യകല്യാണി ഉപയോഗിച്ചിരുന്നത്. കടന്നല്‍ കുത്തുമ്പോഴുണ്ടാകുന്ന നീരും വേദനയും അകറ്റുന്നത് മുതല്‍ നേത്രരോഗങ്ങളുടെ ചികിത്സയില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഇവയുടെ പ്രധാന ഗുണം രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം കുറയ്ക്കാനുളള കഴിവാണ്. 

തുടര്‍ന്നാണ് അര്‍ബുദ രോഗചികിത്സയില്‍ നിര്‍ണ്ണായക സ്ഥാനം ലഭിച്ചത്. 
ഇതിനു പുറമെ ഈ ചെടിക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും. വിഷരഹിതശേഷിയും ഉണ്ട്. നിത്യകല്യാണിയുടെ ഇലയുടെ നീര് 10 മില്ലി വീതം രണ്ടു നേരം കുടിച്ചാല്‍ പ്രമേഹം ശമിക്കുമെന്ന് കരുതുന്നു. 
നിത്യകല്യാണി തറയിലും ചട്ടിയിലും വളര്‍ത്താം. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ മണ്ണ്, മണല്‍, ചാണകപ്പൊടി/ഇലപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ കലര്‍ത്തി തയാറാക്കുന്ന പോട്ടിങ് മിശ്രിതം ഉപയോഗിച്ചാല്‍ മതി. വിത്തു മുളച്ചു വരുന്ന തൈകളാണ് നടേണ്ടത്. നട്ട് രണ്ടു മാസം മതി ചെടിക്ക് പുഷ്പിക്കാന്‍.

CommentsMore from Flowers

കുറ്റിമുല്ല കൃഷിചെയ്യാം

 കുറ്റിമുല്ല കൃഷിചെയ്യാം കുറച്ചു ശ്രദ്ധയോടെ പരിപാലിച്ചാൽ എല്ലാകാലത്തും നല്ലവരുമാനം ലഭിക്കാവുന്ന കൃഷിയാണ് കുറ്റിമുല്ലക്കൃഷി. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് .കേരളത്തിലെ ഏതുകാലാവസ്ഥയിലും കു…

November 01, 2018

ആദായപ്പൂക്കള്‍

ആദായപ്പൂക്കള്‍ നീളന്‍ പൂത്തണ്ടിന്റെ അറ്റത്ത് വിവിധ വര്‍ണങ്ങളില്‍ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന ജര്‍ബറ പൂക്കള്‍ നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്.

October 23, 2018

ആര്‍ക്കും വളര്‍ത്താം ഓര്‍ക്കിഡ് കൃഷി

ആര്‍ക്കും വളര്‍ത്താം ഓര്‍ക്കിഡ് കൃഷി ദൈവം സൃഷ്ടിച്ച ഏറ്റവും ഭംഗിയുളള ഓര്‍ക്കിഡ് പൂക്കളാണ് വശ്യമായ സൗന്ദര്യവും സുദീര്‍ഘമായ സൂക്ഷിപ്പു കാലവും. അത്യാകര്‍ഷകമായ നിറങ്ങളും ആകാര വൈവിദ്ധ്യവുമാണ് ഈ പുപ്രത്തെ അമൂല്യമാക്കുന്നത്.

October 15, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.