<
  1. Flowers

ബോഗൻവില്ലയിൽ ഈ ഒരൊറ്റ പ്രയോഗം ചെയ്താൽ എല്ലാ കാലാവസ്ഥയിലും നിറയെ പൂക്കൾ ഉണ്ടാകും

ഏതു കാലാവസ്ഥയിലും നിറയെ പൂക്കൾ നൽകുന്ന ഉദ്യാന സസ്യമാണ് കടലാസുപൂക്കൾ. വിവിധതരം നിറഭേദങ്ങളിൽ ഇന്ന് എല്ലാ നഴ്സറികളിലും കടലാസുപൂക്കൾ ലഭ്യമാണ്.

Priyanka Menon

ഏതു കാലാവസ്ഥയിലും നിറയെ പൂക്കൾ നൽകുന്ന ഉദ്യാന സസ്യമാണ് കടലാസുപൂക്കൾ. വിവിധതരം നിറഭേദങ്ങളിൽ ഇന്ന് എല്ലാ നഴ്സറികളിലും കടലാസുപൂക്കൾ ലഭ്യമാണ്. ബോൺസായി മരമായി വളർത്തിയെടുക്കാൻ കഴിയുന്നതിനാൽ വിപണിയിൽ എന്നും ഇതിന് ഡിമാൻഡാണ്. 

ഇതിൻറെ മുള്ളില്ലാത്ത ഇനങ്ങളും വിപണിയിൽ കിട്ടും. കമ്പ് മുറിച്ചുനട്ടും, ഗ്രാഫ്റ്റ് ചെയ്തു കടലാസുപൂക്കൾ നട്ടുപിടിപ്പിക്കാൻ സാധിക്കും. കൂടുതൽ വ്യക്തികളും ഗ്രാഫ്റ്റ് ചെയ്ത എടുക്കുന്ന രീതിയാണ് ഇത് നട്ടുപിടിപ്പിക്കാൻ തെരഞ്ഞെടുക്കുന്നത്.

ഗ്രാഫ്റ്റ് ചെയ്യുന്ന രീതി

പൂർണ്ണവളർച്ചയെത്തിയ കടലാസ് പൂക്കൾ ഉള്ള മരത്തിൽ സങ്കരയിനം ഗ്രാഫ്റ്റ് ചെയ്തു വളർത്തിയെടുത്താൽ എല്ലാ കാലവും നല്ല രീതിയിൽ ഇവ പൂക്കൾ തരുന്നു. നിലത്ത് വളരുന്ന നാടൻ ഇനങ്ങളാണ് ഗ്രാഫ്റ്റ് ചെയ്യുവാൻ നല്ലത്.

Bougainvillea are a garden plant that blooms in all climates. Bougainvillea are available in all nurseries today in a variety of colors. It is in high demand in the market as it can be grown as a bonsai tree.

ഇതിനു വേണ്ടി ഒരു അടി നീളത്തിൽ ചുവടുഭാഗം നിർത്തി തലപ്പ് കുറുകെ മുറിച്ചുകളയുക. ഈ കുറ്റിയിൽ നിന്ന് ധാരാളം പുതിയ തളിർപ്പുകൾ ഉണ്ടാകുന്നു. ഇതിൽ നിന്നുണ്ടാകുന്ന പെൻസിൽ വലുപ്പമുള്ള മുളപ്പാണ് ഗ്രാഫ്റ്റ് ചെയ്യുന്നതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. ഇനി സങ്കരയിനം ബോഗൺവില്ലയുടെ തലപ്പ് നീക്കംചെയ്ത് ഇളം കമ്പ് തെരഞ്ഞെടുക്കുക. കമ്പിന്ന് 4 ഇഞ്ച് നീളം മതി. ഇലകൾ മുറിച്ചു മാറ്റിയ കമ്പിന്റെ താഴെ ഭാഗത്ത് ആപ്പിന്റെ ആകൃതിയിൽ മുക്കാൽ ഇഞ്ച് നീളത്തിൽ രണ്ടുവശവും ശ്രദ്ധാപൂർവ്വം ചെത്തി കളയുക. നാടൻ ഇനത്തിന്റെ കുറ്റിയിൽ വളർന്നുവരുന്ന തളിർപ്പ് കുറുകെ മുറിച്ച് തലപ്പ് നീക്കം ചെയ്യണം. മുറി ഭാഗത്ത് നല്ല ഇനത്തിന് ആപ്പ് പോലുള്ള ഭാഗം മുഴുവനായി ഇറങ്ങി ഇരിക്കുന്ന വിധത്തിൽ ഒരു ഇഞ്ച് ആഴത്തിൽ ഒരു പിളർപ്പ് ഉണ്ടാക്കണം ഈ പിളർപ്പിലേക്ക് നല്ലയിനത്തിന്റെ തണ്ട് ഇറക്കി ഉറപ്പിക്കണം. ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്ത ഭാഗം കനം കുറഞ്ഞ പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ചുറ്റിക്കെട്ടി ബലപ്പെടുത്തണം. പുതിയതായി ഇറക്കിവച്ച് കമ്പ് ഉൾപ്പെടെ ഗ്രാഫ്റ്റ് ചെയ്ത കുറ്റിയുടെ തലപ്പ് വെളിച്ചം കയറുന്ന പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഴുവനായി മൂടി ഉള്ളിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കണം. ഗ്രാഫ്റ്റ് ചെയ്ത തണ്ട് പുതിയ തളിർപ്പുകൾ ഉൽപാദിപ്പിക്കുന്നത് വരെ തണൽ ലഭ്യമാക്കണം. ബോഗൺവില്ല നട്ടു പരിപാലിക്കേണ്ടത് ഏകദേശം അഞ്ച് മണിക്കൂർ എങ്കിലും വെയിൽ കൊള്ളുന്ന ഇടങ്ങളിലാണ്.

ഇതു കൂടാതെ ധാരാളം പൂവിടാൻ മെയ് മാസം അവസാനം മഴയ്ക്ക് മുൻപ് ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു കളയണം. ചെടി പൂവിടുന്നത് വരെ ഇളം ഇലകൾ വാടുന്ന അവസ്ഥയിൽ മാത്രം നൽകുക. പ്രൂണിങ് നടത്തിയശേഷം ധാരാളം പൂവിടാൻ പൊട്ടാസ്യം നൈട്രേറ്റ്, റോക്ക് ഫോസ്ഫേറ്റ് അടങ്ങിയ കൂട്ടു വളം നൽകാവുന്നതാണ്.

English Summary: With this single application in Bougainvillea it will bloom profusely in all weathers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds