ഓര്‍ക്കിഡുകള്‍ അതിന്റെ സ്വാഭാവിക ആവാസസ്ഥലത്ത് വളരുമ്പോള്‍ ആണ് ഏറ്റവും നന്നായി വളരുക. എന്നാൽ പുഷ്പാപ്രേമികൾ ഓർക്കിഡുകളുടെ സൗന്ദര്യത്തിൽ മയങ്ങി അവയെ വീട്ടിൽ കൊണ്ടുവന്നതും വളർത്തും .
സ്വാഭാവിക രീതി കിട്ടാൻ വേണ്ടി മരത്തിന്റെ താടിയിലും മറ്റും തൊണ്ടു , അങ്ങനെ പല അഴുകിയ വസ്തുക്കളിലും അവ കെട്ടി വച്ച് വളർത്താറുണ്ട് അഴുകിയ മരത്തൊലിയില്‍നിന്നും അന്തരീക്ഷത്തില്‍നിന്നും ലഭിക്കുന്ന പോഷകമൂലകങ്ങള്‍കൊണ്ടാണ് ജീവിക്കുന്നത്.
എന്നാല്‍, കൃത്രിമ സാഹചര്യത്തില്‍, നമ്മുടെ വീട്ടുമുറ്റങ്ങളിലും മറ്റും വളര്‍ത്തുമ്പോള്‍ പ്രത്യേക പരിചരണം നല്‍കി ആവശ്യമായ പോഷകമൂലകങ്ങളെല്ലാം നല്‍കേണ്ടതുണ്ട്.
ഓര്‍ക്കിഡിനുള്ള വളപ്രയോഗം ദ്രവരൂപത്തില്‍ നല്‍കുന്നതാണ് ഉചിതം. ചാണകം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവയെല്ലാം ഓര്‍ക്കിഡിനു നല്‍കാം.
എന്നാല്‍, ഇവയെല്ലാം വെള്ളത്തില്‍ കുതിര്‍ത്ത് രണ്ടുമൂന്നുദിവസം വച്ചശേഷം അതിന്റെ തെളി ശേഖരിച്ച് മാസത്തില്‍ ഒന്നോ രണ്ടോ തവണ തളിക്കുന്നതാണ് നല്ലത്. രാസവളക്കൂട്ട് ഒരുലിറ്റര്‍ വെള്ളത്തിന് ഒന്നരഗ്രാം എന്ന തോതില്‍ ലയിപ്പിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാവുന്നതാണ്.
ചെടികളുടെ വളര്‍ച്ചയ്ക്ക് നൈട്രജന്‍ കൂടുതല്‍ അടങ്ങിയ രാസവളക്കൂട്ടാണ് നല്ലത്. എന്നാല്‍, പൂക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഫോസ്ഫറസും പൊട്ടാഷും കൂടുതലടങ്ങിയ രാസവളക്കൂട്ടുകളാണ് പ്രയോഗിക്കേണ്ടത്. മൂന്നു സംഖ്യകളുടെ അനുപാതത്തോടെ പറയുന്ന രാസവളക്കൂട്ടില്‍ ആദ്യം കാണിക്കുന്ന സംഖ്യ നൈട്രജന്റെ ശതമാനവും രണ്ടാമത്തേത് ഫോസ്ഫറസും മൂന്നാമതായി കാണിക്കുന്നത് പൊട്ടാഷിന്റെ അനുപാതവുമാണ്. ഉദാഹരണത്തിന് 10:5:20 എന്ന രാസവളക്കൂട്ടില്‍ യഥാക്രമം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 10, 5, 20 ശതമാനം വീതം അടങ്ങിയിരിക്കുന്നു.
രാസവളങ്ങളില്‍നിന്ന് പ്രധാന പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ലഭിക്കുമ്പോള്‍ ചേര്‍ക്കുന്ന ജൈവവളങ്ങളില്‍നിന്ന് കുറഞ്ഞതോതില്‍ ആവശ്യമായ ഇരുമ്പ്, ബോറോണ്‍, സിങ്ക്, മോളിബഡിനം തുടങ്ങിയ സൂക്ഷ്മമൂലകങ്ങളും ലഭ്യമാകുന്നു.രാസവളങ്ങളുടെ സാന്ദ്രത കൂട്ടുന്നത് ചെടിക്ക് ഹാനികരമാണ്. ലായനിയുടെ സാന്ദ്രത കൂട്ടുന്നതിനെക്കാള്‍ സാന്ദ്രതകുറച്ച് തവണകളുടെ എണ്ണം കൂട്ടുന്നതാണ് ഉചിതം.
ഓര്‍ക്കിഡില്‍ പൂവിടുന്ന സമയങ്ങളില്‍ ചെടി പൊതുവെ വിശ്രമാവസ്ഥയിലാകും. അതിനാല്‍ ഈ കാലത്തുള്ള വളപ്രയോഗം പ്രയോജനകരമാകില്ല. പത്രപോഷണംവഴി രാസവളങ്ങള്‍ നല്‍കുന്നത് ചെടികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍കഴിയും. പത്രപോഷണം എന്നാല്‍, വളം ദ്രവരൂപത്തില്‍ ഇലകളില്‍ തളിക്കുന്ന രീതിയാണ്. സാധാരണ തയ്യാറാക്കുന്ന രാസവളലായനി ഇരട്ടിയോ രണ്ടിരട്ടിയോ വെള്ളം ചേര്‍ത്ത് ഇലകളിലും ചെടികളുടെ എല്ലാ ഭാഗങ്ങളിലും തളിക്കാവുന്നതാണ്
കടപ്പാട്
കൃഷിയും കൃഷി അറിവുകളും ഫേസ്ബുക് കൂട്ടായ്മ
Share your comments