വിദേശ പഴങ്ങളോട് അടങ്ങാത്ത പ്രിയമാണ് പലർക്കും എത്ര വിലകൊടുത്തും വിദേശ പഴചെടികൾ വാങ്ങാൻ ആളുകൾ എത്താറുണ്ടെന്ന് നഴ്സറി ഉടമകൾ. വിദേശപഴങ്ങളിൽ വളരെ ആവശ്യക്കാരുള്ള ആഫ്രിക്കൻ സ്വദേശിയായ ഒരു പഴചെടിയെ പരിചയപെടാം. സഫാവു അഥവാ വെണ്ണപ്പഴം. ആഫ്രിക്കയിലെ തനതു പഴമായ സഫാവുവിനു ആഫ്രിക്കൻ പിയർ എന്നും പേരുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള കോംഗോ, കാമറൂൺ , നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് ധാരാളം കണ്ടുവരുന്നു. ആ പ്രദേശത്തെ
ജനങ്ങളുടെ ഒരു പ്രധാന വരുമാന മാർഗമാണ് ഈ സഫാവു. അവോക്കാഡോ ആണ് വെണ്ണപ്പഴം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എങ്കിലും വെണ്ണയുടെ അതെ രുചിയുള്ളതിനാൽ ആണ് സഫാവുവിനു വെണ്ണപ്പഴം എന്ന പേരുവന്നത്. അന്താരാഷ്ട്ര വിപണിയിൽ പ്രചാരം ലഭിക്കുന്നതിനായി സഫവിനു ആഫ്രിക്കാഡോ എന്നും പേരുകൊടുത്തിട്ടുണ്ട്.
വയലറ്റ് , നീല, കരിനീല നിറങ്ങളിൽ കാണപ്പെടുന്ന കായ്കൾക്ക് 7 സെന്റിമീറ്റർ വരെ വലിപ്പം ഉണ്ടാകാറുണ്ട് . കാഴ്ചയിൽ വഴുതന പോലെയുള്ള സഫാവു പച്ചയ്ക് സാലഡ് പോലെയോ വറുത്തോ അല്ലെങ്കിൽ പുഴുങ്ങിയോ കഴിക്കാം. മരത്തിൽ കുലകുലയായി വളരുന്ന സഫാവു ഒരു കുലയിൽ പത്തോളം കായ്കൾ ഉണ്ടാകും. വെന്തുകഴിഞ്ഞാൽ വെണ്ണയുടെ രുചിയാണ് ഈപഴത്തിനുള്ളത്. നൂറു ഗ്രാം പഴത്തിൽ 650 കലോറിയും നല്ലൊരളവ് പ്രൊറ്റീനും അടങ്ങിയിരിക്കുന്നു അതിനാൽ തന്നെ സസ്യാഹാരികൾക്ക് ആരോഗ്യം നില നിർത്താൻ വളരെ നല്ലൊരു പഴമാണ് ഇത് .സഫാവ് പഴത്തിന്റെ വിത്തിൽ നിന്നെടുക്കുന്ന എണ്ണ നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ്.
സഫാവു നാല്പതു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനവരി മുതല്‍ ഏപ്രില്‍ വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. വിത്താണ് നടീൽ വസ്തു. കേരളത്തിൽ അത്ര പ്രചാരം നേടിയിട്ടില്ലാത്ത ഈ പഴം കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ട് .
ആഫ്രിക്കാഡോ അഥവാ ആഫ്രിക്കൻസഫാവു
ജനങ്ങളുടെ ഒരു പ്രധാന വരുമാന മാർഗമാണ് ഈ സഫാവു. അവോക്കാഡോ ആണ് വെണ്ണപ്പഴം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എങ്കിലും
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments