കേരളത്തിൽ നിരവധി പേർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഫലവർഗമാണ് പാഷൻഫ്രൂട്ട്. വിത്തുകൾ മുഖേനയും, തണ്ട് വേര് പിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും ടിഷ്യു കൾച്ചർ മുഖേനയും പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാവുന്നതാണ്. സാധാരണഗതിയിൽ കേരളത്തിൽ കൂടുതലായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത് വിത്തു മുളപ്പിച്ചും തണ്ട് വേര് പിടിപ്പിച്ചുമാണ്.
വിത്തുകൾ രണ്ടു ദിവസം വെള്ളത്തിൽ മുക്കി വെച്ച് നഴ്സറിയിൽ പാകിയാൽ ഏകദേശം പത്ത് ദിവസം കൊണ്ട് മുള വരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ ഇവയെ പോളി ബാഗുകളിലേക്ക് മാറ്റാം. വേര് പിടിപ്പിച്ചാണ് കൃഷിചെയ്യുന്നതെങ്കിൽ രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകൾ മുറിച്ചെടുത്ത് ഏറ്റവും താഴെയുള്ള മുട്ടിൽ നിന്ന് ഇല നീക്കം ചെയ്യുക. തണ്ടുകളുടെ ചുവടുഭാഗത്ത് ഒരു മണിക്കൂർ വെള്ളത്തിൽ മുക്കിവച്ചശേഷം എടുത്ത് വെള്ളം കുടഞ്ഞു കളഞ്ഞ് IBA ഹോർമോണിൽ മുക്കി പോളിബാഗിൽ തണലത്തു വച്ച് കൂടെ കൂടെ നനച്ചുകൊടുക്കണം.
കമ്പെടുത്ത് വേരുപിടിച്ചവ മൂന്നുമാസം കഴിഞ്ഞ് നമുക്ക് മാറ്റി നടാം. ഫാഷൻഫ്രൂട്ട് ഏത് താങ്ങ് മരങ്ങളിലും വളർത്താമെങ്കിലും പന്തലിൽ വളർത്തുന്നതാണ് കൂടുതൽ വിളവിന് നല്ലത്.
Passionfruit is a commercially grown fruit in Kerala. Passion fruit can be grown by seeds, stem rooting, grafting and tissue culture.
കൃഷി രീതി
മഴയുടെ തുടക്കത്തോടെ നിലമൊരുക്കി പന്തലിട്ട് ചെടികൾ നടാം. നാലു മീറ്റർ അകലത്തിലാണ് ഇവ നടേണ്ടത്. 5 മീറ്റർ അകലത്തിൽ 60 സെൻറീമീറ്റർ കുഴികളെടുത്ത് മേൽമണ്ണ്, ചാണകവും, ഫോസ്ഫറസും ചേർത്ത് മൂടി നടുവിലായി ഉയരത്തിൽ ചെടികൾ നടാം. ഒരു ഹെക്ടറിന് 400 ചെടികൾ വരെ നടാവുന്നതാണ്. ചെടികൾക്ക് തണൽ കൊടുത്തു കൂടെ കൂടെ നനയ്ക്കണം. വള്ളി വീശുന്നത് അനുസരിച്ച് പന്തലിൽ പടർത്തി വിടണം. പന്തലിലേക്ക് പടർത്തി വിടുമ്പോൾ കൂമ്പ് നുള്ളി കളഞ്ഞാൽ പെട്ടെന്ന് പുഷ്പിച്ച് കായ്ക്കും.
വളപ്രയോഗം
നടന്ന സമയത്ത് അതായത് ഒന്നാം വർഷം അഞ്ച് കിലോഗ്രാം ജൈവവളവും 25:10:25 ഗ്രാം npk യും ചെടി ഒന്നിന് നൽകണം. രണ്ടു മുതൽ നാലു വർഷം വരെ 10 കിലോഗ്രാം ജൈവവളവും 80:30:60 ഗ്രാം npk യും ചെടി ഒന്നിന് നൽകണം. നാലുവർഷത്തിനുശേഷം ചെടി ഒന്നിന് 15 കിലോഗ്രാം ജൈവവളവും 150: 50: 100 ഗ്രാം npk യും നൽകണം. രാസവളം മൂന്നോ നാലോ തവണകളായി നൽകാവുന്നതാണ്. മഴയില്ലാത്തപ്പോൾ നല്ല രീതിയിൽ ജലസേചനം ലഭ്യമാക്കണം. ഇതുകൂടാതെ കീടരോഗബാധകളെ യഥാക്രമം കണ്ടെത്തി നിയന്ത്രിക്കുവാനും മറക്കരുത്. സാധാരണ ഇവയിൽ കണ്ടുവരുന്ന വാട്ട രോഗത്തെ പ്രതിരോധിക്കുവാൻ ട്രൈക്കോഡർമ സുഡോമോണസ് മുതലായവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പ്രയോഗിച്ചാൽ മതി. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇവ പുഷ്പിക്കുന്നത് കായ്ക്കുന്നതും. പൂവിടർന്നു പരാഗണത്തിനു ശേഷം 70 ദിവസങ്ങൾകൊണ്ട് ഇവ മൂത്തു പഴുക്കും. ഒരു ചെടിയിൽ നിന്ന് ഏകദേശം ഏഴ് കിലോഗ്രാം പഴങ്ങൾ ശേഖരിക്കാം.
മൂത്ത് പഴുത്ത പഴങ്ങൾ നേരിട്ട് കഴിക്കുകയോ സംസ്കരിച്ച് സൂക്ഷിക്കുകയോ വിപണിയിൽ വിൽക്കുകയോ ചെയ്യാവുന്നതാണ്. പാഷൻഫ്രൂട്ടിന്റെ എല്ലാ ഭാഗങ്ങളും ഔഷധ മൂല്യം ഏറെ ഉള്ളതിനാൽ വിപണിയിൽ എന്നും പൊന്നും വിലയാണ് ഈ ഫല വർഗ്ഗത്തിന്.
Share your comments