കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പഴവർഗമാണ് അർസാബോയ്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് ഈ പഴവർഗം കൂടുതലായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഇവിടങ്ങളിൽ ഐസ്ക്രീമിന് സുഗന്ധവും മാധുര്യം വർധിപ്പിക്കാൻ ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മറ്റു വിദേശ ഫലവർഗ്ഗങ്ങൾ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ സ്വീകാര്യത വരാൻ കാരണം ഇതിൻറെ സുഗന്ധവും രുചിയും തന്നെയാണ്.
കൃഷി രീതികൾ
പ്രധാനമായും വിത്തുകൾ വഴിയാണ് പ്രജനനം. വിത്തുകൾ അധികം ഉണക്കിയാൽ ഇതിൻറെ കിളിർപ്പ് ശേഷി നഷ്ടമാകും. അതിനാൽ ഇവ അധികം സൂക്ഷിക്കാതെ പെട്ടെന്ന് പാകി മുളപ്പിക്കുന്ന രീതിയാണ് നല്ലത്. മുളപ്പിച്ച തൈകൾ ഏകദേശം രണ്ടു മാസം പ്രായമാകുമ്പോൾ നമുക്ക് നടാവുന്നതാണ്.
രണ്ട് അടി താഴ്ചയിൽ കുഴികളെടുത്ത് മേൽമണ്ണ്, ട്രൈക്കോഡർമ, സംപുഷ്ട ചാണകം വേപ്പിൻപിണ്ണാക്ക്, വാം എന്നിവചേർത്ത് കുഴികൾ നിറച്ച് തൈകൾ ഇതിൽ നട്ടു പിടിപ്പിക്കാം. രോഗപ്രതിരോധശേഷി ഉയർത്തുവാൻ വേണ്ടി സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത് എല്ലാ രീതിയിലുള്ള കീടങ്ങളെയും നിയന്ത്രണവിധേയമാകും. തൈകൾ നട്ടു ഏകദേശം രണ്ട് വർഷത്തിനുള്ളിൽ ഇതിൽ കായ്ഫലം ലഭ്യമാകും. ഏകദേശം ഒരു പഴത്തിന് നൂറു മുതൽ 500 ഗ്രാം വരെ തൂക്കം ഉണ്ടാകും. വർഷത്തിൽ രണ്ടു തവണ ഇങ്ങനെ വിളവെടുക്കാം. നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുത്തു വേണം കൃഷി ആരംഭിക്കാൻ. തൈകൾ തമ്മിൽ മൂന്നു മീറ്റർ * മൂന്നു മീറ്റർ അകലത്തിൽ നടുവാൻ ശ്രദ്ധിക്കുക. തുടർച്ചയായി രണ്ടു മാസം വരെ വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ഇവ വിളഞ്ഞ് പാകമാകുമ്പോൾ ഓറഞ്ച് കലർന്ന മഞ്ഞ നിറം ആവുന്നു.
ആരോഗ്യഗുണങ്ങൾ
മാംസ്യം, നാരുകൾ, അന്നജം തുടങ്ങിയവയും, ജീവകങ്ങൾ എ,സി,ബി വൺ തുടങ്ങിയവയും ഇതിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു.
Arsaboy is one of the best flowering and fruiting fruits in the Kerala climate. This fruit is mostly grown commercially in South American countries.
കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവയും ഈ പഴത്തിൽ ഉണ്ട്. ഇതിൻറെ തൊലിക്ക് അല്പം പുളി രസം ഉള്ളതിനാൽ തൊലി നീക്കം ചെയ്ത് വെള്ളത്തിൽ പഞ്ചസാരയോ തേനോ ചേർത്ത് യോജിപ്പിച്ച് പാനീയമായ കഴിക്കാവുന്നതാണ്. ശീതളപാനീയങ്ങൾ ജാം തുടങ്ങിയവ ഇതിൽ നിന്നും ഉണ്ടാക്കി ആദ്യം കണ്ടെത്തുന്ന അനവധി പേർ നമുക്ക് ചുറ്റും ഉണ്ട്.
Share your comments