<
  1. Fruits

ഒരു ദിവസം ഒരു നേന്ത്രപ്പഴം ശീലമാക്കാം

ലോകത്ത് ഏറ്റവുമധികം ഉല്പാദിക്കപ്പെടുന്ന ഒരു ഫലവർഗമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തിൽ പഴം എന്നതിലുപരി ഔഷധം എന്ന ഒരു ഗുണം കൂടിയുണ്ട്. ഭാരതത്തിൽ മിക്കയിടത്തും ഇത് കൃഷി ചെയ്യുന്നു. പ്രമേഹരോഗികൾ ഓരോ നേന്ത്രപ്പഴം ദിവസേന കഴിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഹിതകരമാണ്.

Priyanka Menon
നേന്ത്രപ്പഴം
നേന്ത്രപ്പഴം

ലോകത്ത് ഏറ്റവുമധികം ഉല്പാദിക്കപ്പെടുന്ന ഒരു ഫലവർഗമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തിൽ പഴം എന്നതിലുപരി ഔഷധം എന്ന ഒരു ഗുണം കൂടിയുണ്ട്. ഭാരതത്തിൽ മിക്കയിടത്തും ഇത് കൃഷി ചെയ്യുന്നു. പ്രമേഹരോഗികൾ ഓരോ നേന്ത്രപ്പഴം ദിവസേന കഴിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഹിതകരമാണ്. പഴുത്ത നേന്ത്രപ്പഴം കുരുമുളകുപൊടി വിതറി അതിനെ മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിക്കുന്നത് ആയാൽ ശ്വാസംമുട്ട് കൊണ്ട് ദുരന്തം അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.

നേന്ത്രപ്പഴം ഉടച്ച് തുണിയിൽ പരത്തി പൊള്ളലിന് വെച്ചുകെട്ടിയാൽ നല്ല ആശ്വാസം ലഭിക്കും. നേന്ത്രക്കായ തൊലി കളഞ്ഞ് ഉണക്കിപ്പൊടിച്ച് കഞ്ഞിയും ചപ്പാത്തിയും ഉണ്ടാകാവുന്നതാണ്. ഇത് ദിവസേന ശീലിച്ചാൽ രക്തം ചുമച്ച് തുപ്പുന്നതും ഗോണേറിയ രോഗത്തിനും ഫലവത്താണ്. നേന്ത്രക്കായ ഉണക്കിപ്പൊടിച്ച പൊടി പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുത്തു കൊണ്ടിരുന്നാൽ അവർക്ക് നല്ല ആരോഗ്യവും, ഉന്മേഷവും, ദേഹകാന്തിയും സിദ്ധിക്കും.

ഗർഭകാല ശർദ്ദി മാറുവാൻ നേന്ത്രപ്പഴം ചെറുതായി നുറുക്കി ജീരകം പൊടിച്ചതും ചേർത്ത് വരട്ടി ദിവസേന കുറച്ച് പലവട്ടമായി കഴിച്ചാൽ മതി. രക്താർബുദത്തിൽ ഉണ്ടാകുന്ന പ്ലീഹ വീക്കത്തിന് നേന്ത്രപ്പഴം ഉടച്ച് അതിൽ ശുദ്ധിചെയ്ത കൊടുവേലി കിഴങ്ങ് ഉണക്കിപ്പൊടിച്ച് അഞ്ചു ഗ്രാം ചേർത്ത് കഴിക്കാം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്ലീഹ വീക്കം ചുരുങ്ങുന്നു. ഒരു പഴുത്ത നേന്ത്രപ്പഴം എടുത്ത് അതിൽ 9 കുരുമുളക് തിരുകി വെച്ച ശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണിൽ വെക്കുക. പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താൽ അധി കഠിനവും പഴകിയതുമായ ഏതു ചുമയും മാറും.

Banana is one of the most widely grown fruits in the world. Bananas have medicinal properties as well as fruits. It is cultivated in most parts of India. Diabetics should eat each banana daily as it is good for their health. The carbohydrates it contains are good for diabetics. Sprinkle ripe bananas with pepper powder and heat it with a candle to relieve shortness of breath. You can get good relief by crushing a banana and wrapping it in a cloth and putting it on the burn. Bananas can be peeled and dried to make porridge and chapati. It is effective for blood clotting and gonorrhea if practiced daily. If banana powder is mixed with milk and given to children, they will get good health, vitality and radiance. To relieve nausea during pregnancy, it is enough to crush a small banana, add cumin powder and dry it and eat it several times a day. For inflammation of the spleen in leukemia, you can crush a banana and add five grams of dried and purified Koduveli potato to it.

ജമൈക്ക ദ്വീപിലും ആഫ്രിക്കയിലും എല്ലാം നേന്ത്രപ്പഴം ഒരു അരിഭക്ഷണം പോലെ ആവശ്യമായ ഒന്നാണ്. ഇത് കഴിക്കുന്നത് വഴി കായികശക്തി ഉള്ളവരും, കഠിന ജോലി ചെയ്യുവാൻ കഴിവുള്ളവരുമായി നാം മാറുന്നു

English Summary: Banana is one of the most widely grown fruits in the world. Bananas have medicinal properties as well as fruits Diabetics should eat each banana daily

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds