ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുന്നു എന്നാണ് ചൊല്ല്. ഗ്രീൻ ആപ്പിളും ഇക്കാര്യത്തിൽ അത്ര മോശക്കാരനല്ല. പ്രോട്ടീൻ, വിറ്റാമിൻ,ധാതുക്കൾ, നാരുകൾ തുടങ്ങിയ പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിന്റെ ജ്യസ് ചർമ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കും
ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുന്നു എന്നാണ് ചൊല്ല്. ഗ്രീൻ ആപ്പിളും ഇക്കാര്യത്തിൽ അത്ര മോശക്കാരനല്ല. പ്രോട്ടീൻ, വിറ്റാമിൻ,ധാതുക്കൾ,നാരുകൾ തുടങ്ങിയ പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിന്റെ ജ്യസ് ചർമ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കും.
ഗ്രീൻ ആപ്പിളിന്റെ ഗുണങ്ങൾ
യുവത്വം നിലനിർത്താൻ ഉത്തമമാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുടിയിഴകളെ ശക്തിപ്പെടുത്താനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഗ്രീൻ ആപ്പിൾ ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. വൈറ്റമിൻ സി, എ, കെ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിപ്പിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മികച്ചൊരു പഴമാണിത്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ചൊരു പഴമാണിത്. ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ മികച്ചതാണ്.
Share your comments