-
-
Fruits
അത്തിപ്പഴത്തിൻ്റെ ഗുണങ്ങൾ
ഏറെ പോഷകഗുണമുള്ള ഒരു പ്രകൃതിദത്ത ആഹാരമാണ് അത്തിപ്പഴം. ആന്റി ഓക്സിഡന്റിന്റെ കലവറയായ അത്തിപ്പഴം പതിവായി കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാം.
ഏറെ പോഷകഗുണമുള്ള ഒരു പ്രകൃതിദത്ത ആഹാരമാണ് അത്തിപ്പഴം. ആന്റി ഓക്സിഡന്റിന്റെ കലവറയായ അത്തിപ്പഴം പതിവായി കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദിവസവും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത്നല്ലതാണ്. മൂന്ന് ശതമാനത്തോളം കാല്‍സ്യം അടങ്ങിയിട്ടുള്ള അത്തിപ്പഴം എല്ലുകളുടെ ആരോഗ്യവും ബലവും വര്‍ദ്ധിപ്പിക്കും.പല്ലിന് ആരോഗ്യവും ഉറപ്പും കിട്ടുന്നതിന് അത്തിപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.
പ്രമേഹരോഗികള്‍ക്കും ഉത്തമമായ ഫലമാണിത്. അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്‍റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും.

ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്ന അത്തിപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ചങ്ങാതിയാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കുട്ടികള്‍ക്ക് അത്തിപ്പഴം നല്‍കുക. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനും അത്തിപ്പഴം ഉത്തമമാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വിളര്‍ച്ചയെ പരിഹരിക്കുകയും ചെയ്യുന്നു.മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ശക്തിയുള്ള ഫലമാണിത്.ട്രൈ ഗ്ലിസറൈഡ് എന്ന അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഇല കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാല്‍ കഴിയുന്നു. ഇത് അമിതവണ്ണത്തെയും ഹൃദയാഘാതത്തേയും പ്രതിരോധിയ്ക്കുന്നു.

അള്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാനും അത്തിപ്പഴം മുന്നിലാണ്.മലബന്ധം,ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം സഹായിക്കുന്നു.വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം.കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴത്തിന് കഴിയും.
English Summary: benefits of fig
Share your comments