പേരിൽ ചക്കയുണ്ടെങ്കിലും ചക്കയുമായി സാമ്യമില്ലാത്ത ഒരു ഫലവർഗ്ഗമാണ് കടച്ചക്ക . ഫലവർഗ്ഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും പഴുതുകഴിഞ്ഞാൽ ഇത് ആരും ഉപയോഗിക്കാറില്ല. ചക്കപോലെ പശയുള്ള കടച്ചക്കയ്‌ക്ക് ശീമ ചക്ക എന്നും പേരുണ്ട് .വലിയ മരത്തിൽ സമൃദ്ധമായി കായ്ക്കുന്ന കടച്ചക്ക മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് . കേരളത്തിന് പുറമെ ശ്രീലങ്ക ഹവായി, സമോവ, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഈ പഴം ധാരാളമായി കാണപ്പെടുന്നത്. ആദ്യകാലങ്ങളിൽ വളരെ നല്ലരീതിയിൽ ഉപയോഗിച്ചുരുന്ന കടച്ചക്ക ഇടക്കാലത്തു ഉപയോഗം കുറഞ്ഞെങ്കിലും ഇപ്പോൾ നടൻ ചന്തകളിൽ ധാരാളമായി വില്പനയ്ക്ക് എത്തുന്നുണ്ട്. കടച്ചക്ക ഉപയോഗിച്ച് വളരെ രുചികരമായ തോരൻ , മസാലക്കറി, ചിപ്സ് എന്നിവ ഉണ്ടാക്കാറുണ്ട് .
വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഫലമാണ് കടച്ചക്ക. വൻതോതിൽ കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്നതിനാൽ ആണ് ഇതിന് ബ്രഡ് ഫ്രൂട്ട് എന്നു വിളിക്കുന്നത് . ഇതില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. നല്ല അളവിൽ വിറ്റാമിന് സി, പൊട്ടാസിയം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു
Share your comments