
മെഴുകുതിരി മരം - ഒരു വൃക്ഷത്തിന്റെ കൊമ്പുകളിലാകെ മെഴുകുതിരികള്‍ തൂക്കിയതുപോലെ കൗതുകമുണര്‍ത്തുന്ന മെക്‌സിക്കന്‍ സസ്യമാണ് ' കാന്‍ഡില്‍ സ്റ്റിക്ക് ട്രീ 'പതിനഞ്ചു മുതല്‍ മുപ്പതടിയോളം ഉയരത്തില്‍ ശാഖോപശാഖകളായാണ് വളര്‍ച്ച, സംയുക്ത പത്രങ്ങളായ ചെറിയ ഇലകളാണ് ഈ നിത്യഹരിത സന്യത്തിനുള്ളത്. സാവധാന വളര്‍ച്ചാ സ്വഭാവമുള്ള ഇവ ഫലം തരാന്‍ നാലഞ്ചു വര്‍ഷം കഴിയണം, വേനല്‍ക്കാലമാണ് പൂക്കാലം, വെള്ള നിറത്തിലുള്ള ചെറു പൂക്കള്‍ ഇക്കാലത്ത് വിരിയും, മഴക്കാലത്തിനു ശേഷം കായ്കള്‍ പാകമാകും. മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണെങ്കിലും പുളിയാണ് രുചി. വിത്തുകള്‍ മുളപ്പിച്ചെടുത്ത തൈകളും, പതിവച്ചു വേരുപിടുപ്പിച്ച ചെടികളും നട്ടുവളര്‍ത്താം. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും കൃഷിസ്ഥലത്ത് ഉറപ്പു വരുത്തണം. ജൈവവളങ്ങള്‍ ചേര്‍ക്കാം.വേനലില്‍ പരിമിത ജലസേചനവുമാകാം. കേരളത്തിലെ കൃഷിയിടങ്ങളില്‍ കാന്‍ഡില്‍ സ്റ്റിക്ക് ട്രീ സ്ഥാനം പിടിച്ചു കഴിഞ്ഞു. തോട്ടത്തിന് ചാരുത നല്‍കാനും ഇവ വളര്‍ത്താം.
Share your comments