ബേക്കറികളിൽ നിന്നും ലഭിക്കുന്ന ചുവന്നുതുടുത്ത ചെറിപ്പഴം നുണയാൻ നമുക്കെല്ലാ വർക്കും ഇഷ്ടമാണ് എന്നാൽ ഇത് ഉണ്ടാക്കി നോക്കാൻ ആരും മെനക്കെടാറില്ല. മിക്ക വീടുകളിലും പൂന്തോട്ടത്തിൽ ആണ് നിറയെ ചുവന്നുതുടുത്ത കായ്കൾതരുന്ന ചെറി മരത്തിന്റെ സ്ഥാനം.കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെറി നന്നായി കായ്‌ഫലം തരുമെങ്കിലും ഇത് സംസ്‌ക്കരിച്ചു എടുക്കുന്നതിലുള്ള അജ്ഞതയും ബുദ്ദിമുട്ടും ആലോചിച്ചു ആരും ഇതിനായി ബുദ്ദിമുട്ടാറില്ല. വളരെ എളുപ്പമാണ് ചെറി സംസ്കരണം അല്പം ശ്രദ്ധയും സമയവും ഉണ്ടെങ്കിൽ ചെറുസംസ്കരണം ചെറിയ വരുമാനവും നൽകും.
നല്ല മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്ത് നെടുകെ കീറി അകത്തെ വിത്ത് നീക്കണം അല്ലെങ്കിൽ വിത്ത് നീക്കം ചെയ്യാതെ ചെറിപ്പഴത്തിൽ ചെറിയകമ്പുകൊണ്ടു കുത്തി ദ്വാരങ്ങൾ ഉണ്ടാക്കിക്കുകയും ചെയ്യാം ചെറി സ്വീറ് ചെറിയാക്കുമ്പോൾ വിത്തുകൾക്ക് കൈപ്പുരുചി അനുഭവപ്പെട്ടേക്കാം എന്നുള്ളതുകൊണ്ടാണ് വിത്തുകൾ നീക്കണം എന്ന് പറയുന്നത്. അതിനു ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ 15 ഗ്രാം ചുണ്ണാമ്പ് ചേര്‍ത്ത് കലക്കിതെളി ഊറ്റിയെടുക്കണം. ഒരു ലിറ്റര്‍ തെളിനീരില്‍ 80 ഗ്രാം കറിയുപ്പ് ചേര്‍ക്കാം. ഈ ലായനിയില്‍ കുരു മാറ്റിയ കായകള്‍ എട്ട് മുതൽപത്തു മണിക്കൂര്‍ വരെ ഇട്ട്‌വെക്കണം. കായ്കളിലെ കറ കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് . ഇതില്‍ നിന്ന് ആവശ്യത്തിന് പഴങ്ങളെടുത്ത് മൂന്നുനാലു തവണ നന്നായി കഴുകണം. പിന്നീട് കിഴി കെട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ അഞ്ചു മിനിറ്റ് മുക്കിവെക്കാം. പഴങ്ങൾ മൃദുവാകുന്നതിനാണ് ഇങ്ങനെ ചെയ്യന്നത്. പിന്നീട് ഒരു ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം പഞ്ചസാര ഇട്ട് ലയിപ്പിച്ചതില്‍ കായകളിട്ട് രണ്ട് മിനിറ്റ് തിളപ്പിക്കണം.അടുത്ത ദിവസം ഇതേ പഴ ലായനിയില്‍ 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് ഇതിലേക്ക് കായകള്‍ ഇടാം. അഞ്ചാറ് ദിവസം ഈ പ്രക്രിയ ആവര്‍ത്തിക്കണം.അതിനുശേഷം കായ്കൾ വെയിലത്ത് ഉണക്കി പാക്ക് ചെയ്തു സൂക്ഷിക്കാം. പഞ്ചസാര സിറപ്പിൽ ഇട്ടുവച്ചും, ഫ്രീസ് ചെയ്തും സ്വീറ് ചെറി സൂക്ഷിക്കാവുന്നതാണ്. പഴുത്ത ചെറിപ്പഴത്തിനു നല്ല ചുവപ്പു നിറം ഉണ്ടായിരിക്കുമെങ്കിലും ചുണ്ണാബുവെള്ളത്തിലും തിളപ്പിക്കുമ്പോളും ഈ നിറം കുറച്ചൊക്കെ നഷ്ടപ്പെട്ടേക്കാം കൂടുതൽ നല്ല ചുവപ്പുനിറം വേണമെന്നുള്ളവർക്ക് റെഡ് ഫുഡ് കളർ പഞ്ചസാര ലായനിയിൽ ചേർക്കാവുന്നതാണ്.
വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിവർഗ്ഗത്തിൽ പെടുന്ന ഈ ചെടി കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും നന്നായി ഫലം തരുന്നു. ചെറിയ വട്ടത്തിലോ, ഓവൽ ആകൃതിയിലോ ആണ് ഇതിന്റെ ഇലകൾ. നീളമുള്ള തണ്ടുകളിൽ നല്ല സുഗന്ധമുള്ള വെള്ള പുഷ്പങ്ങൾ ഉണ്ടാകും ആഗസ്റ്റ് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും ..ചെറിയ ചെറിയ കുലകൾ ആയാണ് കായ്കൾ ഉണ്ടാകുക. പഴങ്ങൾ സ്വീറ് ചെറിക്കുപുറമെ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്.
Share your comments