നമ്മുടെ നാട്ടിൻപുറങ്ങളിൽ വ്യാപകമായി കാണുന്ന ഫലവർഗമാണ് കിളിഞാവൽ. നമ്മൾക്ക് ഗൃഹാതുരത്വമുള്ള ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഈ ഫലവർഗം കിളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് കിളിഞാവൽ എന്ന പ്രാദേശിക നാമത്തിൽ ഇതറിയപ്പെടുന്നത്. Ardisia elleptica എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം.
Coral berry എന്ന ആംഗലേയ നാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിൽ കൂടാതെ ശ്രീലങ്കയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ഇത് ധാരാളമായി വളരുന്നു. ഷുഗർ രോഗികൾക്ക് ഇത് അത്ര നല്ല ഭക്ഷണം അല്ലാത്തതുകൊണ്ട് തന്നെ ഇതിനെ ഷുഗർ ഞാവൽ എന്നും വിളിക്കുന്നു.
കൃഷി രീതി
വിത്തുകൾ വഴിയാണ് പ്രധാനമായും വംശവർധന. മണ്ണും മണലും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി കൃഷി ആരംഭിക്കാവുന്നതാണ്.2*2*2 അടി വലിപ്പത്തിൽ കുഴിയെടുത്ത്2.5 മീറ്റർ അകലത്തിൽ നടാം. കുഴികളിൽ ട്രൈക്കോഡർമ ചേർത്തു ചാണകം നൽകിയാൽ ചെടികളുടെ വളർച്ച വേഗത്തിലാക്കുകയും, നല്ല രീതിയിൽ ഫലം ലഭ്യമാവുകയും ചെയ്യും. സുഡോമോണസ് രണ്ടാഴ്ചയിലൊരിക്കൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഒഴിച്ചാൽ രോഗപ്രതിരോധശേഷി ഉയർത്താം.
പരിചരണം അറിയേണ്ട കാര്യങ്ങൾ
സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തന്നെ തെരഞ്ഞെടുത്തു കൃഷി ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. തണൽ നല്ല രീതിയിൽ ലഭിക്കുന്ന ഇടത്തും ഇത് നന്നായി വളരും. ഇലകൾക്ക് ഇളംപ്രായത്തിൽ ചുവന്ന നിറമായിരിക്കും. പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്. ചെറിയ പൂക്കൾക്ക് വെള്ള കലർന്ന പിങ്ക് നിറം ആണ്. പഴങ്ങൾ ഉരുണ്ടതും ഏകദേശം 9 മില്ലിമീറ്റർ വലുപ്പമുള്ളതുമാണ്. ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് കൊമ്പുകോതൽ അനിവാര്യമാണ്.
Also known by the English name Coral berry. Apart from India, it is widely grown in Sri Lanka, Malaysia and Indonesia. It is also known as sugar javelin because it is not a good food for diabetics.
ഔഷധഗുണങ്ങൾ
ഇതിൻറെ കായ്കൾ പനിക്കും വയറിളക്കത്തിനും മികച്ചതാണ്. പറമ്പിലെ കീടശല്യം നിയന്ത്രണത്തിന് ഞാവൽ നട്ടുപിടിപ്പിക്കുന്നത് മികച്ച ഉപായമാണ്.
Share your comments