മണൽ മണ്ണ് മുതൽ ചെങ്കൽ മണ്ണ് വരെയുള്ള പ്രദേശങ്ങളിൽ മികച്ച രീതിയിൽ വിളവ് തരുന്ന വിളയാണ് കശുമാവ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ വരെ വളരുന്ന ഈ വിള ഫലപുഷ്ടി കുറഞ്ഞ തരിശുഭൂമിയിൽ പോലും വളരുന്നു. ഉഷ്ണമേഖല പ്രദേശത്തേക്ക് യോജിച്ച വിളയായി ഇതിനെ കണക്കാക്കുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പതി വച്ചാൽ ജൂൺ -ജൂലൈ മാസങ്ങളിൽ ഇവ നടാൻ സാധിക്കും. കശുമാവ് കൃഷിയിൽ നേട്ടം കഴിയുവാൻ നിരവധി മാർഗ്ഗങ്ങൾ അവലംബിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാന്ദ്രതകൂടിയ കശുമാവ് കൃഷി.
ബന്ധപ്പെട്ട വാർത്തകൾ: പ്രായമായ കശുമാവ് മരങ്ങൾ മികച്ച വിളവ് തരാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഗ്രാഫ്റ്റിംഗ് രീതി
സാന്ദ്രത കൂടിയ കശുമാവ് കൃഷി
കശുമാവിൻ തോട്ടത്തിൽ നിന്നുള്ള ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഈ രീതി കൊണ്ട് സാധിക്കും. ഒരു യൂണിറ്റ് സ്ഥലത്ത് നടുന്ന തൈകളുടെ എണ്ണം കൂടുകയും ക്രമേണ ഇടയ്ക്കുള്ള മരങ്ങൾ ഓരോന്നായി മുറിച്ചു മാറ്റുകയും ചെയ്യുന്നത് ശേഷിക്കുന്ന മരങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയ്ക്കും വഴിയൊരുക്കും. ഒരു ഹെക്ടറിൽ 64 മുതൽ 177 തൈകൾ വരെ(7.5 മുതൽ 10 മീറ്റർ അകലത്തിൽ ചതുരത്തിൽ നടുന്ന രീതി) എന്ന സാധാരണ രീതിക്ക് പകരം ആദ്യപടിയായി 312 മുതൽ 625 ഗ്രാഫ്റ്റുൾ വരെ നടാം. ഈ രീതി അനുവർത്തിക്കുമ്പോൾ 4*4 മീറ്റർ അകലത്തിലോ,8*4 മീറ്റർ അകലത്തിലോ ഗ്രാഫ്റ്റുകൾ നടണം.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍ പോലെ ചതിക്കില്ല കശുമാവ്
Cashew is a crop that grows well in areas ranging from sandy to loamy soils.
എന്നാലേ യഥാക്രമം 625 അല്ലെങ്കിൽ 312 ചെടികൾ ഒരു ഹെക്ടറിൽ ഉണ്ടാകുകയുള്ളൂ. കായിക വളർച്ചാ നിരക്ക് അനുസരിച്ച് ഇത്രയും മരങ്ങൾ 8 വർഷംവരെ നിർത്താം. മണ്ണ് വളക്കൂറുള്ളതാണെങ്കിൽ മരങ്ങളുടെ കായിക വളർച്ച വളരെ വേഗത്തിൽ ആയിരിക്കും. ഫലപുഷ്ടി കുറഞ്ഞ മണ്ണിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. മണ്ണിൻറെ വളക്കൂറ് കണക്കിലെടുത്തുവേണം തൈകളുടെ എണ്ണം, വളം, ജലസേചനം തുടങ്ങിയവയുടെ തോത് തീരുമാനിക്കുവാൻ. ഏകദേശം പത്തു വർഷം എത്തുന്നതോടെ കൂടി മരങ്ങളുടെ വേരുകളും ചില്ലകളും പരസ്പരം ഞെരുങ്ങി മൂലകങ്ങൾക്കും, ജലത്തിനും, സൂര്യപ്രകാശത്തിനും വേണ്ടി മരങ്ങൾ തമ്മിൽ കടുത്ത മത്സരം പ്രകടിപ്പിക്കും. ഈ സമയത്ത് ഇടയകലം 8*8 മീറ്റർ ആയി ക്രമീകരിക്കാൻ തക്കവിധം ഇടയ്ക്കുള്ള മരങ്ങൾ നീക്കം ചെയ്യണം.
പരമ്പരാഗതരീതിയിൽ നടുമ്പോഴും സാന്ദ്രത കൂട്ടി നടുമ്പോഴും ഒരേതരത്തിലുള്ള പരിപാലന നടപടികളാണ് സ്വീകരിക്കുന്നതെങ്കിൽ ആദ്യവർഷങ്ങളിൽ ഒരേ വിളവ് ആയിരിക്കും ലഭിക്കുക. പക്ഷേ ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിളവ് സാന്ദ്രതകൂടിയ കൃഷി രീതിയിൽ കൂടുതലായിരിക്കും. മരങ്ങൾ വളരുന്നതിനനുസരിച്ച് മുറിച്ചുമാറ്റുന്നത് കൊണ്ട് പൂർണ വളർച്ച എത്തുമ്പോൾ മരങ്ങളുടെ എണ്ണവും വിളവും രണ്ട് തോട്ടങ്ങളിലും ഏകദേശം ഒരേ രീതിയിൽ ആയിരിക്കും. സാന്ദ്രത കൂടിയ രീതിയിൽ ആദ്യകാലത്ത് കിട്ടുന്ന അധിക വിളവാണ് ഇതിൻറെ സവിശേഷത. കൂടുതൽ വിളവ് കിട്ടുന്നതോടൊപ്പം ഇടയ്ക്കുള്ള മരങ്ങൾ വെട്ടി മാറ്റുമ്പോൾ കിട്ടുന്ന വിറകും കർഷകന് അധിക വരുമാനമാണ്. കളകളുടെ ശല്യം കുറയും എന്നതും ഈ രീതിയുടെ മറ്റൊരു നേട്ടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കശുമാവ് കൃഷിയിലെ കീടരോഗ സാധ്യതകൾ
Share your comments