മാതള കൃഷി: മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അൽപം പ്രചാരം കുറവുള്ള കൃഷിയാണ് മാതളനാരങ്ങ. എന്നാൽ ആരോഗ്യ ഗുണങ്ങൾ നിറയെ അടങ്ങിയിരിക്കുന്നതിനാൽ തന്നെ കേരളത്തിൽ വലിയ രീതിയിൽ വിറ്റഴിയുന്ന പഴമാണ് ഇതെന്നും പറയാം. അടുത്ത കാലത്തായി ഉണ്ടാകുന്ന ഇടയ്ക്കിടെയുള്ള പ്രകൃതിക്ഷോഭങ്ങളും മറ്റും കൃഷിയിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കർഷകർ മറ്റ് വഴികൾ തേടും. ഇതുപോലെ കർഷകർക്കിടയിൽ മാതളം കൃഷി ചെയ്യുന്ന രീതിയും വ്യാപിച്ചുവരികയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 60,000 രൂപ ലാഭം; വീട്ടുവളപ്പിൽ പന്തലിട്ട് 'ചൗ ചൗ' കൃഷി ചെയ്യാം
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മാതളം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. നട്ട് 3-4 വർഷത്തിനുള്ളിൽ മരമായി മാറുകയും കായ്ഫലം ഉണ്ടാവുകയും ചെയ്യുന്നതിനാൽ കർഷകർക്ക് വളരെ എളുപ്പമുള്ള കൃഷി കൂടിയാണിത്. ഒരു മാതളനാരകം ഏകദേശം 24 വർഷത്തോളം വിളവ് തരുന്നുവെന്നതും ഇടവിളയായി പോലും ഇത് കൃഷി ചെയ്യാമെന്നതും മറ്റ് ആകർഷക ഘടകങ്ങളാണ്.
മാതളം കൃഷി; കൂടുതൽ അറിയാം
മാർച്ച് മാസമോ ഏപ്രിൽ മാസം തുടക്കമോ ആണ് മാതളനാരകം നടാനുള്ള സമയം. ഓഗസ്റ്റ് മാസവും തൈകൾ നടാനുള്ള അനുയോജ്യമായ കാലാവസ്ഥയാണെന്ന്
വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips; രജനിഗന്ധ ഈ ദിക്കിൽ നട്ടാൽ വീട്ടിൽ പണം വരും, പുരോഗതി നേടാം, പിന്നെയും നേട്ടങ്ങൾ
ഏത് തരത്തിലുള്ള മണ്ണിലും ഇത് വളർത്താം എന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. ഇതിനായി കർഷകർ ഒരു മാസം മുൻപ് കുഴിയെടുക്കുക. ഏകദേശം 15 ദിവസം ഈ കുഴികൾ തുറന്നിടുക. ശേഷം, ഏകദേശം 20 കിലോ ചാണകപ്പൊടി, 1 കിലോ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ്, 0.50 ഗ്രാം ക്ലോറോ പൈറിഫോസ് എന്നിവ പൊടിച്ചെടുത്ത് കുഴിയിൽ നിന്ന് 15 സെ.മീ. ഉയരം വരെ നിറയ്ക്കുക.
മതിയായ ജലസേചനമാണ് മാതള ചെടികൾക്ക് ഏറ്റവും പ്രധാനം. 5 മുതൽ 7 ദിവസം വരെ നനയ്ക്കണം. ഇതുകൂടാതെ, അതിന്റെ പഴങ്ങൾ പൂർണമായും പാകമാകുന്നത് വരെ വിളവെടുക്കരുതെന്നതും ഓർമിക്കുക.
വീടിനകത്തും കൃഷി ചെയ്യാം
വീടിന് പുറത്തും അകത്തും വളര്‍ത്താവുന്ന വിളയാണിത്. അതായത്, ഏകദേശം 38 ലിറ്റര്‍ ഉള്ളളവുള്ള പാത്രത്തിൽ മാതളം വളർത്താവുന്നതാണ്. വേരുകളുള്ള ചെടി പാത്രത്തില്‍ നട്ട ശേഷം നന്നായി നനയ്ക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വീട്ടിനുള്ളില്‍ വയ്ക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ
ലാഭകരമായ വിളവെടുപ്പ്
മാതള കൃഷിയിൽ ഒരു മരത്തിൽ നിന്ന് 80 കിലോ ഫലം ലഭിക്കും. ഒരു ഹെക്ടറിൽ ഏകദേശം 4800 ക്വിന്റൽ കായ്കൾ വിളവെടുക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ഹെക്ടറിൽ മാതളം കൃഷി ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 8 മുതൽ ലക്ഷം രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടമ്മമാര്‍ക്ക് ഒരധിക വരുമാനത്തിനായി ചെണ്ടുമല്ലി കൃഷി ചെയ്യാം
അതുപോലെ ഒരു വര്‍ഷത്തിന് ശേഷം മാതളത്തിന്റെ കൊമ്പുകോതല്‍ നടത്തുക. കാരണം നശിച്ച കൊമ്പുകള്‍ വെട്ടിമാറ്റുന്നതും ശാഖകള്‍ ഒതുക്കുന്നതും കൂടുതൽ കായ്ഫലം നൽകും.
Share your comments