<
  1. Fruits

കണ്ണ് മുതൽ ഹൃദയം വരെ, പ്രമേഹത്തെയും വരുതിയിലാക്കും രുചിയിൽ കേമനായ ഈ പഴം

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് മുതൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വരെയുള്ള ഗുണങ്ങളാണ് ഞാവലിൽ അടങ്ങിയിരിക്കുന്നത്.

Anju M U
blue berry
കണ്ണ് മുതൽ ഹൃദയം വരെ, പ്രമേഹത്തെയും വരുതിയിലാക്കും ഞാവൽ പഴം

ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതും ഒട്ടനവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഫലമാണ് ഞാവൽപ്പഴം. ഇംഗ്ലീഷിൽ ബ്ലൂ ബെറി എന്നറിയപ്പെടുന്ന ഈ പഴത്തിന്റെ മറ്റൊരു പേര് ജാമുൻ എന്നാണ്.

രുചികരമായ ഞാവൽപ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി6, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഞാവൽ ജ്യൂസ് കഴിക്കുന്നതും ആരോഗ്യത്തിന് വളരെ ഗുണകരമാണ്.

പല ആരോഗ്യ പ്രശ്നങ്ങളും ശമിപ്പിക്കുന്നതിന് ഞാവൽപ്പഴം സഹായകരമാകും. അതായത്, ജീവിതശൈലിയിലൂടെയും മറ്റുമുണ്ടാകുന്ന അനാരോഗ്യ അവസ്ഥകളെ പ്രതിരോധിക്കുന്നതിന് ഞാവൽ കഴിയ്ക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!

മാത്രമല്ല, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് മുതൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വരെയുള്ള ഗുണങ്ങളാണ് ഞാവലിൽ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ ആരോഗ്യം നിലനിർത്താൻ ഞാവൽ എങ്ങനെ സഹായിക്കുമെന്നത് ചുവടെ വിവരിക്കുന്നു.

  • ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു

ഞാവലിൽ ധാതുക്കൾ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുന്നതിനും നല്ലതാണ്. ഇരുമ്പിന്റെ അഭാവത്താൽ വിളർച്ച പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നെങ്കിൽ അതിന് പ്രതിവിധിയായി ഞാവൽ കഴിയ്ക്കാം.

  • ചർമ പ്രശ്നങ്ങൾക്ക് ഞാവൽപ്പഴം

ഞാവൽപ്പഴം മുഖക്കുരു അകറ്റാൻ വളരെ ഗുണകരമാണ്. എണ്ണമയമുള്ള ചർമമുള്ളവർക്ക് ഇത് വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ ചർമത്തെ ഫ്രഷ് ആയി നിലനിർത്താനും അധിക എണ്ണമയം നിയന്ത്രിക്കാനും സഹായിക്കുന്നു.

  • കണ്ണുകൾക്ക് ഗുണപ്രദം

ഞാവലിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

  • ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന്

ഞാവലിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യും. ഉയർന്ന രക്തസമ്മർദംം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

  • മോണകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു

നിങ്ങളുടെ മോണകൾക്കും പല്ലുകൾക്കും ഞാവൽ ഗുണം ചെയ്യും. ഞാവൽ ഇലകൾക്ക് പോലും ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മോണയിലെ രക്തസ്രാവം തടയാൻ ഇവ ഉപയോഗിക്കാം.

  • ഞാവൽ ഇല എങ്ങനെ ഉപയോഗിക്കാം

ഞാവൽ ഇല ആദ്യം ഉണക്കുക. ഇനി ഈ ഉണങ്ങിയ ഇലകൾ പൊടിയായി ഉപയോഗിക്കാം. മോണയിൽ രക്തസ്രാവവും അണുബാധയും തടയാൻ ഇത് സഹായിക്കുന്നു. വായിലെ അൾസർ ചികിത്സിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഞാവലിൽ അടങ്ങിയിട്ടുണ്ട്. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ഇത് പ്രവർത്തിക്കുന്നു.

  • ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് 

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് ഞാവൽ. ശരീരത്തെ വിഷവിമുക്തമാക്കാൻ ഇത് പ്രവർത്തിക്കുന്നു. ഇത് മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നു.

English Summary: From Eyes To Heart, This Tasty Fruit Is Best To Cure Diabetes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds