
നമ്മടെ തനതു നാടൻ പഴങ്ങളെ പിന്തള്ളിക്കൊണ്ട് വിവിധ വിദേശ പഴങ്ങളും അവയുടെ കൃഷിയും നമ്മുടെ മനസ്സും വിപണിയും കയ്യേറിക്കഴിഞ്ഞു. എന്നാൽ ഒട്ടും പുതുമ നഷ്ടപ്പെടാതെ ഈ പഴങ്ങളുടെ ഒപ്പം തന്നെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മുന്തിരി കൃഷി, കായ്കൾ ഒന്നും ഉണ്ടായില്ലെങ്കിൽ പോലും ഒരു വീട്ടിൽ ഒരു മുന്തിരി തൈ എങ്കിലും നാട്ടു പിടിപ്പിച്ചിട്ടുണ്ടാകും കൃഷി സ്നേഹികൾ. പണ്ടുമുതൽക്കേ പറഞ്ഞു കേട്ടിട്ടുള്ള മനോഹരങ്ങളായ മുന്തിരി തോട്ടങ്ങളുടെ സമരണയ്ക്കായിട്ടാണ് ഇപ്പോൾ പലരും മുന്തിരി കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന മുന്തിരി ഇനങ്ങൾ.
മുന്തിരി പഴത്തിനും ജ്യൂസിനും ആണ് കൂടുതലായി ഉപയോഗിച്ചിരുന്നത് മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ് മുന്തിരി. മുന്തിരി കൃഷി എങ്ങനെ എന്ന് നോക്കാം. രണ്ടര അടി നീളത്തിലും വീതിയിലും ആഴത്തിലും എടുത്ത കുഴിയിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ മുന്തിരിനടാം. മണൽ, മണ്ണ്, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പാകപ്പെടുത്തിയ മണ്ണിൽ മുന്തിരി തൈ നാട്ടു കൊടുക്കാം.

വളർന്നു വരുന്നതിനനുസരിച് പ്രൂണിങ് നടത്തണം .ചെടിക്കു പന്തൽ ഇട്ട് കൊടുക്കാനുള്ള സൗകര്യങ്ങൾ വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
Share your comments