ബെറി കുടുംബത്തിൽ പെടുന്ന ഒരു പഴമാണ് കരോണ്ട. ഇതിനെ ബേക്കറി ചെറി എന്നും പറയുന്നു. ഇതൊരു മൺസൂൺ പഴമാണ് മാത്രമല്ല കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഭക്ഷണ നാരുകൾ തുടങ്ങിയ പോഷകങ്ങളാൽ സമൃദ്ധമാണിത്. ആയുർവേദം, യുനാനി, ഹോമിയോപ്പതി തുടങ്ങിയ പുരാതന ഔഷധ സമ്പ്രദായങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും അതിന്റെ രോഗശാന്തി ഗുണങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. ഈ പഴത്തിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ.
കരോണ്ട പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ
ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നു
ഒരു പഠനത്തിൽ, ശ്വാസകോശ, അണ്ഡാശയ അർബുദ കേസുകളിൽ കരോണ്ട പഴത്തിന്റെ സത്തിൽ കാൻസർ വിരുദ്ധ പ്രവർത്തനം കാണിക്കുന്നതായി കണ്ടെത്തി. ശക്തമായ ആൻറി ഓക്സിഡൻറുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞത്കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. വിവിധ പഠനങ്ങൾ പറയുന്നതിനനുസരിച്ച് ഈ പഴം കഴിക്കുന്നത് ശരീരത്തിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ്.
മാനസികാരോഗ്യം സംരക്ഷിക്കുന്നു
കരോണ്ട ദിവസവും കഴിക്കുന്നതിന്റെ മറ്റൊരു മികച്ച ആരോഗ്യ ഗുണം അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കുന്നു എന്നതാണ്. അതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, വിറ്റാമിനുകൾ, ട്രിപ്റ്റോഫാൻ എന്നിവയ്ക്കൊപ്പം, സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് സന്തോഷകരമായ ഹോർമോൺ എന്നും അറിയപ്പെടുന്നു. അത്കൊണ്ട് തന്നെ ഇത് നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുകയും അത് വഴി മാനസികാരോഗ്യവും മെച്ചപ്പെടുന്നു.
ദഹനത്തിന് നല്ലതാണ്
കരോണ്ടയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിൻ്റെ പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു... ഇത് മലവിസർജ്ജനം സുഗമമാക്കുകയും നിങ്ങളുടെ ദഹന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, മാത്രമല്ല ഈ പഴം ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ ചർമ്മം മെച്ചപ്പെടുത്തുന്നു
കരോണ്ടയിൽ ശക്തമായ വിറ്റാമിനുകളും പ്രോട്ടീനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് നല്ലതാണ്. മുഖക്കുരു, പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ, കറുത്ത പാടുകൾ മുതലായ ചർമ്മ സംബന്ധമായ പല സാധാരണ അവസ്ഥകളിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Share your comments