1. Fruits

ഈ പഴങ്ങൾക്കിത്ര രുചിയുണ്ടായിരുന്നോ?

ഈ പഴങ്ങൾക്കിത്ര രുചിയുണ്ടായിരുന്നോ എന്നാരും ചോദിച്ചു പോകും വിവിധ തരം പഴങ്ങൾ കൊണ്ട് സ്ക്വാഷ് ഉണ്ടാക്കി വിപണനം ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ ഇടപ്പരിയാരം ലക്ഷ്മി വിലാസത്തില്‍ ഇ.കെ. വിലാസിനിയെന്ന വീട്ടമ്മ തയാറാക്കുന്ന പഴച്ചാറുകൾ കഴിച്ചാൽ. വിലാസിനിയമ്മയെ നാടറിയുന്നതുപോലും ഈ രുചിയേറിയ സ്ക്വാഷുകളുടെ പേരിലാണ്. ചാമ്പയ്ക്ക, ഓറഞ്ച്, പേരയ്ക്ക, ലവ്ലോലിക്ക, മുന്തിരി, പാഷൻ ഫ്രൂട്ട്, ചാമ്പയ്ക്ക, ഞാവല്പഴം, ചീര, ഔഷധ സസ്യങ്ങൾ അങ്ങനെ എന്തിൽ നിന്നും വിവിധതരത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കുകയാണിവര്‍ ചെയ്യുന്നത്.

K B Bainda
തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ മേളകളിലും കാര്‍ഷികമേളകളിലുമാണ് പ്രധാനമായും വിറ്റഴിക്കുന്നത്
തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ മേളകളിലും കാര്‍ഷികമേളകളിലുമാണ് പ്രധാനമായും വിറ്റഴിക്കുന്നത്


ഈ പഴങ്ങൾക്കിത്ര രുചിയുണ്ടായിരുന്നോ എന്നാരും ചോദിച്ചു പോകും വിവിധ തരം പഴങ്ങൾ കൊണ്ട് സ്ക്വാഷ് ഉണ്ടാക്കി വിപണനം ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ ഇടപ്പരിയാരം ലക്ഷ്മി വിലാസത്തില്‍ ഇ.കെ. വിലാസിനിയെന്ന വീട്ടമ്മ തയാറാക്കുന്ന പഴച്ചാറുകൾ കഴിച്ചാൽ. വിലാസിനിയമ്മയെ നാടറിയുന്നതുപോലും ഈ രുചിയേറിയ സ്ക്വാഷുകളുടെ പേരിലാണ് .

ചാമ്പയ്ക്ക, ഓറഞ്ച്, പേരയ്ക്ക, ലവ്ലോലിക്ക, മുന്തിരി, പാഷൻ ഫ്രൂട്ട്, ചാമ്പയ്ക്ക, ഞാവല്പഴം, ചീര, ഔഷധ സസ്യങ്ങൾ അങ്ങനെ എന്തിൽ നിന്നും വിവിധതരത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കുകയാണിവര്‍ ചെയ്യുന്നത്. വെറും ഇരുപത്തയ്യായിരം രൂപ മുതല്‍മുടക്കിലാണ് സ്ക്വാഷും സിറപ്പുമൊക്കെയുണ്ടാക്കുന്ന യൂണിറ്റ് ഇവര്‍ ആരംഭിച്ചത്. ഈ റിട്ടയേര്‍ഡ് നഴ്സറി അധ്യാപിക പുതുമയുള്ളതെന്തും തന്‍റെ കൃഷിയിടത്തില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു.

വിലാസിനിയമ്മ ഉണ്ടാക്കുന്ന പഴച്ചാറുകൾ വ്യത്യസ്തമാകുന്നത് അവർ കണ്ടെത്തിയ ചില ടിപ്സുകളിൽ കൂടിയാണ്. ഒന്നിലധികം പഴങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് പുതുരുചികൾ ഉണ്ടാക്കും. അതൊരു പ്രത്യേക രീതിയാണ്. . ചാമ്പയ്ക്കയും ഓറഞ്ചും പഞ്ചസാരയും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം സ്ക്വാഷ് റെഡി. ലവ്ലോലിക്കയും മുന്തിരിയും അതല്ലെങ്കില്‍ പപ്പായയും കൈതച്ചക്കയും ചേര്‍ന്നാല്‍ മറ്റൊരു വ്യത്യസ്ത സ്വാദായി.ഉപയോഗിക്കുന്ന പഴത്തിന്‍റെ സ്വഭാവമനുസരിച്ച് വേവിച്ചോ വേവിക്കാതെയോ ആണ് ഇവ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പഴത്തില്‍ നിന്നു ലഭിക്കുന്ന സത്തിന്‍റെ അളവിന് ഇരട്ടിയോളം പഞ്ചസാരയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുന്നു. നന്നായി കുറുകിയ ഈ പഞ്ചസാരമിശ്രിതത്തിലേക്ക് പതിനഞ്ചു മി.ലിറ്റര്‍ സിട്രിക്ക് ആസിഡോ നാരങ്ങാനീരോ ചേര്‍ക്കുന്നു. വേവിക്കാത്ത പഴങ്ങളാണെങ്കില്‍ ചൂടോടെയും വേവിച്ചതാണെങ്കില്‍ ചൂടാറിയശേഷവുമാണ് ഇത്തരത്തില്‍ തയ്യാറാക്കിയ പഞ്ചസാര ലായനി ചേര്‍ക്കുന്നത്. കൂടുതല്‍ നാള്‍ സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഒരു നുള്ള് പൊട്ടാസ്യം ബൈ സള്‍ഫേറ്റ് കൂടി ചേര്‍ക്കാറുണ്ട്. അതിനുശേഷം, ജ്യൂസ് അരിച്ചെടുത്ത് തണുപ്പിച്ച് കുപ്പിയിലാക്കി വിപണനം നടത്തുന്നു.

രാസവസ്തുക്കൾ ചേർക്കുന്നതിനോട് വിലാസിനിയമ്മയ്ക്കു എതിർപ്പാണ്. കുട്ടികളാണ് ഈ സ്‌ക്വാഷിൻറെ ഏറ്റവും വലിയ ഗുണഭോക്താക്കൾ . അതിനാൽ രാസവസ്തുക്കൾ ഉപയോഗിക്കില്ല. ബിസിനസ് എന്നതിലുപരി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ തന്‍റെ പങ്ക് ചെയ്യുന്നു എന്ന മനോഭാവമാണ് ഈ വീട്ടമ്മയെ വ്യത്യസ്തയാക്കുന്നത്.

ഓര്‍ഡറുനസരിച്ചാണ് പഴച്ചാറുകള്‍ കൂടുതലായും തയാറാക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ യായൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാത്തതാണ് വിലാസിനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാകുന്നതിന്‍റെ പ്രധാന കാരണം. തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ മേളകളിലും കാര്‍ഷികമേളകളിലുമാണ് പ്രധാനമായും വിറ്റഴിക്കുന്നത്. സ്ക്വാഷ്, സിറപ്പ് എന്നിവയ്ക്കു പുറമേ വിവിധതരത്തിലുള്ള അച്ചാറുകളും ഇവര്‍ തയാറാക്കി വിപണനം നടത്തുന്നുണ്ട്. നെല്ലിക്ക, പാവയ്ക്ക എന്നു തുടങ്ങി ഉപ്പിലിടാവുന്ന എന്തു ഭക്ഷ്യവസ്തുക്കള്‍കൊണ്ടും ഇവര്‍ അച്ചാറുകള്‍ നിര്‍മിക്കാറുണ്ട്. ഇവ വെയിലത്തുണക്കിയെടുത്ത ശേഷമാണ് അച്ചാറിടുന്നത്. വിനാഗിരി പോലും അച്ചാറുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാറില്ല.

വിലാസിനിയമ്മ തയാറാക്കുന്ന സ്ക്വാഷുകള്‍ ഒരു വര്‍ഷം വരെ കേടാകാതെയിരിക്കും. കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും മറ്റും നിര്‍ദേശങ്ങളനുസരിച്ചാണ് പഴങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതിനെപ്പറ്റി ഇവര്‍ ആദ്യമായി ചിന്തിച്ചത്. ശാസ്ത്രീയമായി ഇതിന്‍റെ നിര്‍മാണത്തില്‍ പരിശീലനവും നേടിക്കഴിഞ്ഞതോടെയാണ് ഈ രംഗത്തേക്കിറങ്ങിയത് . കഴിവതും സ്വന്തം കൃഷിയിടത്തില്‍ നിന്നുതന്നെയുള്ള പഴങ്ങളാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്താന്‍ ഇതു സഹായിക്കുമെന്ന് ഇവര്‍ പറയുന്നു.


വിലാസിനിയമ്മ കൃഷിക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. മണി മുളക്, കര്‍ണാടകയില്‍നിന്നുള്ള വര്‍ഷംമുഴുവന്‍ കായ്ക്കുന്ന പ്ലാവ് എന്നിവയൊക്കെ ഇത്തരത്തില്‍ കൃഷിയിടത്തില്‍ ഇടംപിടിച്ചവയാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും അഞ്ഞൂറോളം ഏത്തവാഴകളുമൊക്കെ തികച്ചും ജൈവരീതിയില്‍ ഇവര്‍ കൃഷിചെയ്യുന്നുണ്ട്. ഇരുപത്തഞ്ചോളം വർഷമായി കാർഷിക മേഖലയിൽ സജീവമാണ് വിലാസിനി.

20 വർഷത്തെ പ്രയത്നമാണ് വിലാസിനിയമ്മയുടേത്. ചുറ്റുവട്ടത്തു നിന്നും എന്ത് കിട്ടിയാലും അതിനെ സംസ്കരിക്കും. അത് പുതു വിഭവം ആയി മാറും. അതൊരു കൈപ്പുണ്യം തന്നെയാണ്. ബ്രഹ്‌മി, മറ്റു ഔഷധ സസ്യങ്ങൾ കൂടാതെ ചക്കയിൽ നിന്നും ഒരു 300 കൂട്ടമെങ്കിലും ഉണ്ടാക്കാം. നിരവധി പേർക്ക് ക്ളാസുകൾ എടുത്തു കൊടുത്തു. നിരവധി പേർക്ക് സ്വന്തമായി പരിശീലനം കൊടുത്തു. ചിലരൊക്കെ ചെയ്യുന്നുണ്ട് എന്നാണറിയുന്നത്. ഇനി ഇതിൽ കൂടുതലായി എന്ത് ചെയ്യണമെന്ന് തന്നെ അറിയില്ല. ഈ അറിവുകൾ ഇനിയും പലരിലും ചെന്നെത്തേണ്ടതുണ്ട്. വിലാസിനിയമ്മ അറിവുകൾ പറഞ്ഞുകൊടുക്കാനായി കാത്തിരിക്കുകയാണ്.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചപ്പങ്ങം: വേണ്ടവിധം പരിപാലിച്ചാല്‍ പണം കായ്ക്കും മരമായി വളര്‍ത്തിയെടുക്കാം

English Summary: How tasty were these fruits? .

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds