സാലഡുകളിലും മറ്റും വിളമ്പുന്ന കുഞ്ഞൻ തക്കാളിപ്പഴത്തെയാണ് ചെറി ടൊമാറ്റോ എന്ന് വിളിക്കുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് ചെറി ടൊമാറ്റോ അല്ലെങ്കിൽ മുന്തിരി തക്കാളി എന്നറിയപ്പെടുന്നത്. കറന്റ് ടൊമാറ്റോ, സ്നാക് ടൊമാറ്റോ സ്പൂൺ ടൊമാറ്റോ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ തക്കാളിയിൽ നിന്നും വ്യത്യസ്സ്തമാണ് ഇതിന്റെ രുചി കുരുക്കളും കുറവായിരിക്കും. ആന്റി ഒക്സിടെന്റുകളുടെ കലവറയായതിനാൽ ക്യാൻസർ രോഗങ്ങളെ ചെറുക്കും എന്നൊരു ഗുണവും ഉണ്ട്. കുലകുലയായി ഒരുകുലയിൽ പത്തെണ്ണം വരെ കായ്കൾ ഉണ്ടാകുന്ന. ഈ തക്കാളിപ്പഴത്തിനു ഒന്നിന് മൂന്നുഗ്രാം മാത്രമായിരിക്കും തൂക്കം കാണുക. മഞ്ഞ , ഓറഞ്ച് , ചുവപ്പു നിറങ്ങളിൽ കാണപെടുന്ന ഇവ കാഴ്ചയിൽ മനോഹരമായതിനാൽ അലങ്കാര ചെടിയായും വളർത്താം.
തണുപ്പ് കാലാവസ്ഥയാണ് ചെറി ടോമാറ്റോയുടെ കൃഷിക്ക് അനുയോജ്യം അതിനാൽ തന്നെ കേരളത്തിൽ ഹൈറേൻജ് മേഖലയിൽ മാത്രമാണ് ഇതിന്റെ കൃഷിയുള്ളത്. സാധാരണ തക്കാളിക്കൃഷി ചെയ്യുന്നതുപോലെയാണ് ചെറി ടൊമാറ്റോ കൃഷി ചെയ്യുന്നത്. കിളച്ചൊരുക്കിയ മണ്ണിലോ ഗ്രോ ബാഗിലോ നട്ടുപിടിപ്പിച്ചു ജൈവവളവും കൃത്യമായ നനയും നൽകിയാൽ നല്ല വിളവ് ലഭിക്കും കായ് ഉണ്ടാകുന്ന സമയത്തു താങ്ങു നൽകുകയും ചെയ്താൽമതിയാകും.
ചെറി ടോമാറ്റോയെ പരിചയപ്പെടാം
സാലഡുകളിലും മറ്റും വിളമ്പുന്ന കുഞ്ഞൻ തക്കാളിപ്പഴത്തെയാണ് ചെറി ടൊമാറ്റോ എന്ന് വിളിക്കുന്നത്.
Share your comments