റെഡ് ലേഡി പപ്പായയാണോ കൃഷി ചെയ്യുന്നത് ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
സാധാരണ നാടൻ പപ്പായയുടെതിൽ നിന്നും വ്യത്യസ്തമായി ധാരാളം ജൈവവളങ്ങൾ കൊടുക്കുകയും ഇലയുടെ വലിപ്പം അനുസരിച്ച് അതിന്റെ ചുറ്റളവിൽ ചെറുതായി മണൽ കൂട്ടികൊടുക്കുകയും വേണം .Unlike ordinary native papaya, a lot of organic manure should be applied and a little sand should be added around the stem depending on the size of the leaf.
സാധാരണ നാടൻ പപ്പായയുടെതിൽ നിന്നും വ്യത്യസ്തമായി ധാരാളം ജൈവവളങ്ങൾ കൊടുക്കുകയും ഇലയുടെ വലിപ്പം അനുസരിച്ച് അതിന്റെ ചുറ്റളവിൽ ചെറുതായി മണൽ കൂട്ടികൊടുക്കുകയും വേണം
അതുപോലെ തന്നെ സൂക്ഷ്മമൂലകങ്ങൾ അത്യാവശ്യമാണ് എങ്കിൽ മാത്രമെ രണ്ട് മൂന്ന് മാസത്തിനുള്ളിൽ പൂവിടുകയും വലിപ്പമുള്ള കായ്കൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ.
കൂടാതെ കുമ്മായം ഇടുന്നതിനു പകരം കക്കപ്പൊടി ( പച്ച കക്ക പൊടിച്ചത് ചുവട്ടിൽ ഇട്ടു കൊടുത്താൽ ഇലച്ചുരുളൽ, വൈറസ് രോഗങ്ങൾ, കാൽസ്യം ഡെഫിഷൻസി എന്നിവ ഒഴിവാക്കാനും മണ്ണിൻ്റെ PHസ്ഥായിയായി നിലനിർത്തുവാനും നല്ല വളർച്ചയുണ്ടാക്കാനും സാധിക്കും റെഡ് ലേഡി യിൽ ആൺ പെൺ ഇനങ്ങൾ ഉണ്ടെങ്കിലും മറ്റ് ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ട് ഇനങ്ങളിലും കായ് പിടിക്കും.
ആൺ പെൺവർഗ്ഗത്തിൽ (ദ്വിലിംഗപുഷ്പികൾ ) നീളമുള്ള വലിയ കായ്കളും പെൺവർഗ്ഗത്തിൽ ഉരുണ്ട കായ്കളും ഉണ്ടാകുന്നു.. ഇത് കായ ഉണ്ടായി വരുമ്പോൾ മാത്രമെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ
F1 ഹൈബ്രിഡ് ഇനത്തിൽ പെടുന്നതിനാൽ വിത്തുകൾ രണ്ടാമത് മുളപ്പിക്കാൻ യോഗ്യമല്ല.തയ്വാൻ കമ്പനിയായ Known youആണ് ഇതിന്റെ വിത്തുകൾ ഉത്പാദിപ്പിക്കുന്നത് ഏകദേശം ഒരു കിലോ വിത്തിനു് 4ലക്ഷം രൂപയാണ് വില.മരത്തിൽ കിടന്നു് മൂക്കുന്ന ഫലത്തിനു് മാത്രമെ ഗുണവും രുചിയും ഉണ്ടാവുകയുള്ളൂ. മൂപ്പെത്തുമ്പോൾ അടിഭാഗത്ത് മഞ്ഞനിറം വരുന്നു.
Share your comments