വാഴപ്പഴങ്ങളിലെ രാജാവ് എന്നാണ് കദളി അറിയപ്പെടുന്നത്. പ്രാദേശിക ചന്തകളിൽ അണ്ണാൻ, കണ്ണൻ, വണ്ണൻ തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു. വളരെയേറെ പ്രത്യേകതകൾ ഉള്ള ഒന്നാണ് കദളി വാഴ കാഴ്ചയിൽ തന്നെ കർഷകർക്ക് കദളിവാഴയെയും പഴത്തെയും തിരിച്ചറിയാൻ സാധിക്കും.
മറ്റു വാഴകളെ അപേക്ഷിച്ച് കദളി ചെറുതും കുലകളും കായ്കളും ചെറുതുമാണ് കായ്കൾക്കുള്ള ഇളം പച്ചനിറവും ഇതിന്റ പ്രത്യേകതയാണ് . കദളിപ്പഴം ഏതൊരാൾക്കും പെട്ടന്ന് തിരിച്ചറിയാം പഴുക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ഗന്ധം ഇതിനെ മറ്റു പഴങ്ങളിൽ നിന്ന് വേറിട്ട് നിർത്തും. കൂടുതൽ പഴുത്താലും കുലയിൽ നിന്നും അടർന്ന് വീഴുകില്ല എന്നതും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. വളരെ നേർത്ത തൊലിയാണ് ഇതിനു ഉള്ളത്.
ഹൈന്ദവാചാരങ്ങളിൽ കദളിപ്പഴത്തിന് പ്രത്യേക സഥാനമുണ്ട്, ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടുതന്നെ കദളിപ്പഴ നിവേദ്യമാണ്. കദളി രസായനം, ബനാന ഫിഗ്സ് എന്നിവ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കദളിപ്പഴത്തിന്റെ മൂല്യ വര്ധിതഉത്പന്നങ്ങളാണ്. കദളിവാഴക്കു ചില സമയങ്ങളിൽ നല്ല വില ലഭിക്കാറുണ്ട് എന്നാൽ എല്ലാ സമയത്തും കൃത്യമായ വിപണി ലഭിക്കാത്തതാണ് കദളിവാഴ കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കാത്ത കാര്യം. ജൈവ കൃഷിയാണ് കദളിവാഴയ്ക്കു ഗുണകരം. സാധാരണ വാഴകൾ കൃഷിചെയ്യുന്ന പോലെ ചാണകവും പച്ചില വളങ്ങളും ചേർത്ത് കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കും.

Share your comments