
കാരയ്ക്കയെന്ന് കേൾക്കുമ്പോൾ ഈന്തപഴം എന്ന് തെറ്റിദ്ധരിക്കരുത് ഇത് കാരയ്ക്കയാണ് ചെറിയ പുളിപ്പും മധുരവും ഇടകലർന്ന സ്വാദുള്ള അത്ഭുതഫലം. സ്കൂളുകൾക്ക് സമീപത്തെ ചെറിയ കടകളിലും, കടൽത്തീരങ്ങളിലെ പെട്ടിക്കടകളിലും ഉപ്പിലിട്ട കാരയ്ക്ക വേഗത്തിൽ വിറ്റഴിഞ്ഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ചെറിയ മരത്തിൽ നിറയെ ഇലകളായി കാരയ്ക്ക കായ്ച്ചു നില്കുന്നത് തന്നെ ചന്തമുള്ള ഒരു കാഴ്ചയാണ്. കാരയ്ക്ക പഴുത്താലും പച്ചനിറം തന്നെയാണ്. ഒലിവു കായ്കളുടെ നിറവും വലിപ്പവും ആണ് ഇതിനുള്ളത്. കേരളത്തില്‍ അവിടവിടായി അപൂർവമായി മാത്രം കാണപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് കാരക്കമരം. ഒരു കാലത്തു നമ്മുടെ നാട്ടിൻപുറങ്ങളിൽ ധരാളം ഉണ്ടായിരുന്ന ഈ മരം ഇന്ന് വളരെ വിരളമാണ്.
പഴുത്താലും ഇളം പച്ചനിറത്തിലുള്ള കാരയ്ക്കയുടെ അകത്തു ചെറിയ തരി തരിആയാണ് ആണ് കക്കാമ്പ് കാണപ്പെടുക ഇതിനുള്ളിൽ തവിട്ട് നിറത്തിലുള്ള ഒരു വലിയ വിത്തുണ്ടായിരിക്കും. ഈ വിത്തില്‍ നിന്നാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിളഞ്ഞ കാരയ്ക്ക ഉപ്പ് ചേര്‍ത്ത് പുഴുങ്ങി ഭക്ഷിക്കാനും അച്ചാര്‍ ഉണ്ടാക്കാനും ആണ് സാധാരണയായി ഉപയോഗിക്കാറ് പഞ്ചസാരയും അന്നജവും വിവിധ ധാതുക്കളും കാരയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കേരളത്തിൽ എല്ലാത്തരം മണ്ണിലും കാരക്കമരം നന്നായി വളരും അധിക വെള്ളം കെട്ടിനിൽക്കുന്ന സ്ഥാലനാണ് ഒഴിവാക്കണം .സാധാരണയായി വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. നാടന്‍ ഇനംമാത്രമാണ് ഇപ്പോള്‍ ലഭ്യം. ഹൈബ്രിഡ് അലെങ്കിൽഒട്ടുതൈകൾ ഉദ്പാദിപ്പിച്ചാൽ ഉദ്യാനത്തിൽ വളർത്താവുന്ന ഒരു നല്ല പഴചെടിയായി ഇതിനെ മാറ്റാം .വിത്ത് മുളപ്പിച്ച തൈകള്‍ ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ കാലിവളം അടിവളമായി ചേര്‍ത്തു നടാവുന്നതാണ്. തൈ പിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ നന ആവശ്യമാണ്. അതിനുശേഷം കാര്യമായ പരിചരണമില്ലാതെ തന്നെ ചെടി വളരും. രോഗ-കീടങ്ങള്‍ ഒന്നും തന്നെ സധാരണയായി ഈ മരത്തെ ആക്രമിക്കാറില്ല. അതുകൊണ്ട് 100 ശതമാനം ജൈവരീതിയില്‍ കാരപ്പഴം ഉൽപാദിപ്പിക്കാം . തൈനട്ട് ഏതാണ്ട് നാലു വർഷത്തിൽ കായ്കൾ ഉണ്ടാകാൻ തുടങ്ങും. കിട്ടാവുന്ന സ്ടലങ്ങളായിൽ നിന്നെല്ലാം വിത്തുകൾ ശേഖരിച്ചു തൈകൾ ഉണ്ടാക്കി അന്യം നിന്ന് പോകുന്ന ഈ പഴചെടിയെ നമുക്ക് സംരക്ഷിക്കാം
Share your comments