അത്യപൂര്‍വമായാ പഴമാണ് കെസുസു (KESUSU) വികൃതമായ രൂപത്തോട് കൂടിയ പഴം. കൗതുകം ജനിപ്പിക്കുന്നതാണ് ഇതിന്റെ ആകാര വൈചിത്ര്യം. ഒരു പഴത്തില്‍ തന്നെ പാകമാകാത്ത ചെറുതും പച്ച നിറത്തിലുള്ളതുമായ അല്ലികളും; പാകമായ വലിപ്പമുള്ള കടുത്ത ഓറഞ്ച് നിറത്തോട് കൂടിയ അല്ലികളും കൂടി ചേരുന്നതാണ് ഈ പഴത്തിന്റെ വിചിത്ര രൂപത്തിന് കാരണം.
ഇതിന്റെ ഓറഞ്ച് നിറത്തോട് കൂടിയ അല്ലികളാണു ഭക്ഷ്യയോഗ്യം. ചെറിയ എരിവും മധുരവുമുള്ളതാണ് ഈ പഴത്തിന്റെ രുചിയത്രെ. (സ്‌ട്രോബെറിയുടെയും വാഴപ്പഴത്തിന്റെയും സമ്മിശ്രരുചിയാണ് ഇതിനെന്നും പറയുന്നു.) പഴങ്ങളിലെ മാണിക്യം എന്നാണ് കെസുസുവിനെ വിശേഷിപ്പിക്കുന്നത്. ചെടികള്‍ 29 അടി വരെ ഉയരം വരും. വളരെയധികം ഔഷധഗുണങ്ങളുള്ള പഴങ്ങളാണിവ. അപൂര്‍വതകൊണ്ട് പഴങ്ങളില്‍ ഒരു രാജകീയ പരിവേഷമുണ്ട് ഇതിന്.
ബോര്‍ണിയോ ആണ് കെസുസുവിന്റെ ജന്മദേശം. മലേഷ്യന്‍ ഇന്തോനേഷ്യന്‍ ബോര്‍നിയോ വനാന്തരങ്ങളിലാണ് കെസുസു പഴം കാണപ്പെടുന്നത്. വനത്തില്‍ വളരുന്നതുകൊണ്ടു തന്നെ വിത്തുകള്‍ കിട്ടുക ദുഷ്‌ക്കരമാണ്.
Share your comments