പിസ്തയോട് രൂപസാദൃശ്യമുള്ള ഒരു ഫലവർഗച്ചെടിയാണ് പച്ചിറ. വിദേശരാജ്യങ്ങളിൽ മലബാർ ചെസ്റ്റ് നട്ട് എന്ന് വിളിപ്പേരുള്ള ഈ സസ്യത്തിന്റ ജന്മദേശം തെക്കേ അമേരിക്കയാണ്. ജപ്പാനിൽ ആളുകൾ ഇതിനെ കാശ് മരം എന്നും വിളിക്കുന്നു. ഈ വിളിപ്പേരിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
പിസ്തയോട് രൂപസാദൃശ്യമുള്ള ഒരു ഫലവർഗച്ചെടിയാണ് പച്ചിറ. വിദേശരാജ്യങ്ങളിൽ മലബാർ ചെസ്റ്റ് നട്ട് എന്ന് വിളിപ്പേരുള്ള ഈ സസ്യത്തിന്റ ജന്മദേശം തെക്കേ അമേരിക്കയാണ്. ജപ്പാനിൽ ആളുകൾ ഇതിനെ കാശ് മരം എന്നും വിളിക്കുന്നു. ഈ വിളിപ്പേരിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ദരിദ്രനായ ഒരു കർഷകൻറെ വിശപ്പും ദാരിദ്ര്യവും അകറ്റാൻ ജപ്പാൻ ജനവിഭാഗം ആരാധിക്കുന്ന കൃഷി ദേവതയായ ഈ 'ഇനാരി ഒകാമീ' പ്രത്യക്ഷപ്പെടുകയും ഒരു പ്രത്യേക മരത്തിൻറെ തൈ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനെ പരിപാലിക്കുകയും ഇതിൻറെ കായ്ഫലം എടുത്ത് വിറ്റും ഈ കർഷകൻ ദാരിദ്ര്യം മാറ്റുകയും, സമ്പന്നനായി മാറുകയും ചെയ്തു എന്ന വിശ്വാസം ഇവിടെയുണ്ട്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പച്ചിറയുടെ കൃഷിരീതി. സൂര്യപ്രകാശം ഉള്ള സ്ഥലവും വളക്കൂറുള്ള മണ്ണും ഉപയോഗപ്പെടുത്തി പച്ചിറ നല്ല രീതിയിൽ കൃഷി ചെയ്യാം.വിത്തുകൾ പാകിയും, കമ്പുകൾ മുറിച്ചുനട്ടും പച്ചിറയുടെ തൈ ഉത്പാദനം സാധ്യമാക്കാം. കേരളത്തിൽ പല നഴ്സറികളിലും ഇതിന്റ തൈകൾ ഇന്ന് ലഭ്യമാണ്. ഏകദേശം ഏഴു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവയുടെ പൂക്കൾ ഹൃദ്യമായ സുഗന്ധമുള്ളതും, മനോഹരവുമാണ്.
അതുകൊണ്ടുതന്നെ പച്ചിറ വീട്ടുവളപ്പിൽ മാത്രമല്ല ഉദ്യാനങ്ങളിലും വളർത്തുന്ന ഒട്ടേറെപ്പേർ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇതിന്റ കായ്ക്കുള്ളിൽ കാണപ്പെടുന്ന വെള്ള വരകളോടുകൂടിയ കാപ്പി നിറത്തിലുള്ള മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. കൊക്കോ കായ്കളോട് രൂപസാദൃശ്യം ഉണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ ഇവ വ്യത്യസ്തമാണ്. കപ്പലണ്ടി രുചിയുള്ള ഇവ വേവിച്ചും, നേരിട്ടും കഴിക്കാവുന്നതാണ്. കൂടാതെ ഇതിൻറെ ഇലകളും പൂക്കളും പച്ചക്കറിയായി ഉപയോഗപ്പെടുത്താവുന്നതാണ്.
മിക്ക നഴ്സറികളിലും പച്ചിറയുടെ വിത്തു പാകിയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. മണ്ണും, മണലും, ചാണകപ്പൊടിയും ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി ഇതിൻറെ വിത്തുകൾ പാകാം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പ്രത്യേക ശ്രദ്ധ വേണം. ഏകദേശം 10 ദിവസം വിത്തുകൾ മുളയ്ക്കുവാൻ കാലതാമസം എടുക്കുന്നു. വിത്തുകൾ മുളച്ച് നാലില പ്രായമാകുമ്പോൾ ഇവ മണ്ണിലേക്ക് പറിച്ചു നടാവുന്നതാണ്. മണ്ണിലേക്ക് പറിച്ചു നടുമ്പോൾ രണ്ടടി നീളവും, വീതിയും, ആഴവുമുള്ള കുഴികളെടുത്ത് അടിവളം ചേർത്ത് വേണം വേരുപിടിച്ച തൈകൾ പച്ച നടുവാൻ. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്ത് കൃഷി ചെയ്താലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. സാധാരണ കീടങ്ങളുടെ ആക്രമണം ഈ ചെടിക്ക് ഉണ്ടാകാറില്ല. കൂടിയാൽ ഏഴ്-എട്ട് മീറ്റർ വരെ മാത്രം പൊക്കംവെക്കുന്ന പച്ചിറയുടെ മരത്തിൽ നല്ലതിളങ്ങുന്ന പച്ചനിറത്തിലുള്ള ചെറിയവട്ടത്തിലുള്ള ഇലകളാണുണ്ടാവുക.
Pachira is a fruit plant that resembles pistachio. Known as Malabar Chestnut in foreign countries, this plant is native to South America. In Japan, people also call it the mite tree. There is a legend behind this nickname.
മഴക്കാലത്ത് മരത്തിനു ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. വേനൽക്കാലത്ത് ഇവയ്ക്ക് നന പ്രധാനമാണ്. പുതയിടൽ നൽകുന്നതും, കൊമ്പുകോതലും ചെടിയുടെ വളർച്ചാ ഘട്ടത്തിൽ കൃത്യമായി ചെയ്താൽ ഇവയുടെ വളർച്ച വേഗത്തിലാക്കും. ചാണകപ്പൊടിയും, കടലപ്പിണ്ണാക്ക് നേർപ്പിച്ച തെളിയും മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഒഴിച്ചുകൊടുക്കുന്നത് പെട്ടെന്ന് വിളവ് ഉണ്ടാകാൻ നല്ലതാണ്. ചെടി നട്ട് ഏകദേശം നാലുവർഷത്തിനുള്ളിൽ ഇവ കായ്ക്കുന്നു. വർഷംതോറും ഇവയിൽ കായ ഉണ്ടാകുന്നു. ഒരു കുലയിൽ തന്നെ മൂന്നും നാലും കായ്കൾ വരെ ഉണ്ടാകും. കായ്കൾ ഏകദേശം 15 സെൻറീമീറ്റർ നീളം വരെ കൈവരിക്കുന്നു. പഴവർഗ്ഗ വിപണിയിൽ പച്ചിറയ്ക്ക് മൂല്യം ഉള്ളതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഇവ കൃഷിയിറക്കാം.
English Summary: let us cultivate Malabar chestnut fruit like pista
Share your comments