<
  1. Fruits

കൊക്കോ കൃഷി ആരംഭിക്കാം, വിപണിയിൽ എന്നും മിന്നും വില

കൊക്കോ കൃഷി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ നാം ശ്രദ്ധിക്കേണ്ടത് ഇതിന്റെ നടീൽവസ്തു ശേഖരിക്കുമ്പോൾ ആണ്. എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് പരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ.

Priyanka Menon
പരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ.
പരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ.

കൊക്കോ കൃഷി ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ നാം ശ്രദ്ധിക്കേണ്ടത് ഇതിന്റെ നടീൽവസ്തു ശേഖരിക്കുമ്പോൾ ആണ്. എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് പരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ. അതുകൊണ്ടുതന്നെ മാതൃ വൃക്ഷം എത്ര തന്നെ മികച്ചതാണെങ്കിലും, ഇതിൽ വന്നുചേരുന്ന പൂമ്പൊടിയുടെ ജനിതക ഗുണമാണ് ഗുണനിലവാരത്തെ നിശ്ചയിക്കുന്നത്.

കൃഷി ഒരുക്കുമ്പോൾ

നടീൽവസ്തു തിരഞ്ഞെടുക്കുവാൻ ശാസ്ത്രീയമായി നട്ടുവളർത്തിയ തോട്ടങ്ങൾ നിന്നുതന്നെ വാങ്ങുക. ജനിതക ശേഷി കുറഞ്ഞ മറ്റു കൊക്കോ മരങ്ങളിൽനിന്ന് അകലെ ഒറ്റപ്പെട്ട സ്ഥലത്ത് വേണം കൊക്കോ തോട്ടങ്ങൾ ഒരുക്കാൻ.

അനാവശ്യ പരാഗണം കൊക്കോ മരങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. മരങ്ങൾ തമ്മിൽ പരാഗണം നടക്കുന്നതിനാൽ കായ്കൾ സങ്കരമായി ഉണ്ടാകുന്നു. തൈകളുടെ ആദ്യകാല വളർച്ചയിൽ കൃത്യമായ വളപ്രയോഗം നടത്തിയാൽ നല്ല കായ്ഫലം ലഭിക്കുന്നു. ചെടികൾ നട്ടു വളർത്തുമ്പോൾ ആദ്യഘട്ടത്തിൽ ഇവ തരംതിരിച്ച് 10% ആരോഗ്യമില്ലാത്ത തൈകൾ മാറ്റുക. മികച്ച വരുമാനം ലഭ്യമാകുന്ന തോട്ടത്തിലെ നല്ല മരം നമുക്ക് വേണമെങ്കിൽ കായിക പ്രജനനം രീതിയാണ് മികച്ചത്. ബഡ്ഡിങ് വഴി ഉരുത്തിരിഞ്ഞ് ചെടികളുടെ തൈകൾ വാങ്ങിച്ച് കൊക്കോ തോട്ടം നിർമിക്കുന്നതാണ് മികച്ച ആദായത്തിന് കാരണമാകുന്നത്. കൊക്കോ മരങ്ങൾക്ക് സ്വപരാഗണം ശേഷി ഇല്ലാത്തതിനാൽ ഒരേ ഇനത്തിൽ ഉള്ളവ തോട്ടത്തിൽ വച്ച് പിടിപ്പിക്കുന്നത് നല്ലതല്ല. നല്ല വരുമാനം ലഭ്യമാകാൻ ജനിതക വ്യത്യാസമുള്ള ഇനങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കേണ്ടത്. മരങ്ങളിൽ പരാഗണം നടന്നു ഏകദേശം 130 ദിവസത്തിനുള്ളിൽ കായ്കൾ പാകമാകുന്നു.

When we start cultivating cocoa, we have to pay the most attention when collecting its planting material. It is a well-known fact that cocoa is a plant that produces nuts through pollination. Therefore, no matter how good the mother tree is, the quality is determined by the genetic make-up of the pollen that comes with it.

കിളിർപ്പ് ശേഷി കുറവായതിനാൽ പരമാവധി ഏതു ദിവസം വരെ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് കായ്കളിൽ നിന്ന് കുരുക്കൾ ശേഖരിച്ച് പരമാവധി അന്നു തന്നെ നടുന്നതാണ് നല്ലത്. ഒരു വിത്ത് പാകി 15 ദിവസത്തിനുള്ളിൽ അതിന് മുള വരുന്നു. ചാലുകൾ കീറി ജൈവവളങ്ങൾ ചേർത്ത് ചെടി വച്ച് പിടിക്കുമ്പോൾ മികച്ച വിളവ് ഉണ്ടാകും.

English Summary: Let's start with the cultivation of cocoa, the ever-sparkling price in the market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds