1. Fruits

വട്ടവടയിലെ സ്ട്രോബെറി കർഷകർക്ക് തിരിച്ചടിയായി ലോക്ക് ഡൗൺ

കോവിഡ് 19 വട്ടവടയിലെ സ്ട്രോബെറി കർഷകരെ സാരമായി ബാധിച്ചിരിക്കുകയാണ് .ഇത്തവണ മികച്ച വിളവ് ലഭ്യമായെങ്കിലും കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺ സീസൺ നഷ്ടത്തിലാക്കി. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മൂന്നാർ മേഖലയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ഇതേത്തുടർന്നാണ് ടൂറിസ്റ്റുകളെ ആശ്രയിച്ച് വിപണി കണ്ടെത്തിയിരുന്ന സ്ട്രോബെറി കർഷകർ ഏറെ പ്രതിരോധത്തിലായത്..പ്രതിസന്ധി രൂക്ഷമായതോടെ കൃഷിവകുപ്പ് ഇടപെട്ട് ഹോർട്ടികോർപ്പ് നിയന്ത്രിത അളവിൽ സ്ട്രോബെറി സംഭരിച്ചുവരുന്നു'.

Asha Sadasiv

കോവിഡ് 19 വട്ടവടയിലെ സ്ട്രോബെറി കർഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത്തവണ മികച്ച വിളവ് ലഭ്യമായെങ്കിലും കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺ സീസൺ നഷ്ടത്തിലാക്കി. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മൂന്നാർ മേഖലയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ഇതേത്തുടർന്നാണ് ടൂറിസ്റ്റുകളെ ആശ്രയിച്ച് വിപണി കണ്ടെത്തിയിരുന്ന സ്ട്രോബെറി കർഷകർ ഏറെ പ്രതിരോധത്തിലായത്..പ്രതിസന്ധി രൂക്ഷമായതോടെ കൃഷിവകുപ്പ് ഇടപെട്ട് ഹോർട്ടികോർപ്പ് നിയന്ത്രിത അളവിൽ സ്ട്രോബെറി സംഭരിച്ചുവരുന്നു'.

ഇതുകൂടാതെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടവട കൃഷിഭവൻ തൊടുപുഴ കൃഷിഭവനുമായി ചേർന്ന് സ്ട്രോബെറി ചാലഞ്ച് ആവിഷ്കരിച്ചിരുന്നു. ഈ രീതിയിൽ ചെറിയ ഓർഡറുകൾ ലഭിക്കുകയും ചെയ്തു.എന്നാൽ, കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള സ്ഥിരമായുള്ള ഓർഡറുകൾ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്‌ട്രോബെറി ചാലഞ്ച് തുടരുകയാണ്. ലോക്ക് ഡൗണിനെത്തുടർന്ന് വിപണി കണ്ടെത്താനാവാതെ ഉഴറുന്ന കർഷകരെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് വട്ടവട കൃഷിഭവനുമായി ബന്ധപ്പെടാം (ഓർഡറുകൾക്ക് വട്ടവട കൃഷിഭവനുമായി ബന്ധപ്പെടാം (ഓർഡറുകൾക്ക് വട്ടവട കൃഷി ഭവന്റെ ഫെയ്‌സ്ബുക്ക് പേജിൽ മെസേജ് ചെയ്യാം).

കടപ്പാട് : മനോരമ

English Summary: Lock down affects strawberry farmers of Vattavada

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds