മക്കോട്ടദേവ അഥവാ ദൈവത്തിൻ്റെ കിരീടം എന്നറിയപെടുന്ന ഈ പഴം നമുക്ക് അധികം പരിചിതമല്ല. ഡ്രഗ്ലോഡ് എന്നപേരിലും അറിയപ്പെടുന്ന ഈ പഴം വിദേശിയാണ്. ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായിക്കണ്ടുവരുന്ന പഴമാണ് മക്കോട്ടദേവ, ഷുഗറിന് വളരെ ഫലപ്രദമായ ഒരു മരുന്നായാണ് ഇത് അറിയപ്പെടുന്നത് . ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്‌രോഗം കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവര്‍സീറോസിസിൻ്റെ കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിൻ്റെ നില ശരിയായി കാക്കുന്ന, വാതം, ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്ന അത്ഭുത പഴം ആണ് മക്കോട്ടദേവ. ഈ പഴത്തിൻ്റെ ശാസ്ത്രീയമായ കൃഷിരീതി നമുക്ക് ഇന്ന് അജ്ഞാതമാണ് എങ്കിലും സാധാരണ രീതിയിൽ വിത്ത് മുളപ്പിച്ചു തൈകൾ ഉദ്പാദിപ്പിക്കാം. ലഭിക്കുന്ന വിത്തുകളിൽ 30 ശതമാനം മാത്രമേ മുളച്ചു കാണുന്നുള്ളൂ എന്ന് അനുഭവസ്ഥർ.
രണ്ടു വർഷം കൊണ്ടു കായ്കൾ ഉണ്ടായിത്തുടങ്ങും. മൂക്കുന്നതിനു മുമ്പ് പച്ച നിറത്തിലും മൂത്തുതുടങ്ങുമ്പോൾ ബ്രൗൺ നിറത്തിലും പഴുത്തു കഴിഞ്ഞാൽ നല്ല ചുവപ്പു നിറത്തിലുമാണ് പഴങ്ങൾകാണപ്പെടുക. ചാമ്പയ്‌ക്കയുടെ വലിപ്പത്തിലും അധികം ഉയരമില്ലാതെയും കാണുന്ന ഈ ചെടിയുടെ തണ്ടിനോട് ചേർന്നാണ് കായ്കൾ ഉണ്ടാകുക. കായ്ച്ചുനില്കുന്ന മക്കോട്ടദേവ കാണാൻ നല്ല അലങ്കാരമാണ് എന്നാൽ ഈ പഴം മറ്റുപഴങ്ങൾ പോലെ കഴിക്കാൻ കഴിയില്ല .
പഴങ്ങൾ അല്ലികൾ ആയി ചെറുതായി അരിഞ്ഞു ഉണക്കി ആണ് ഉപയോഗിക്കുക. ഉണങ്ങിയ അല്ലികൾ ഇട്ടു തിളപ്പിച്ച വെള്ളമാണ് ഔഷധം. ഒരു ഗ്ലാസിന് ഒരു അല്ലി എന്ന കണക്കിൽ ഉപയോഗിക്കാം. നല്ല ജൈവവളവും നല്ല വെള്ളവും നൽകിയാൽ വർഷം മുഴുവൻ ഫലം നൽകും ഈ ചെടി. കേരളത്തിൽ പല സ്ഥലങ്ങളിലും നഴ്സറികളിലും ഇപ്പൊ ഈ ചെടിയുടെ തൈകൾ ലഭ്യമാണ് .
മക്കോട്ടദേവ: ദൈവത്തിന്റെ സ്വന്തം പഴം
മക്കോട്ടദേവ അഥവാ ദൈവത്തിൻ്റെ കിരീടം എന്നറിയപെടുന്ന ഈ പഴം നമുക്ക് അധികം പരിചിതമല്ല.
Share your comments