ആലപ്പുഴ ചിങ്ങോലി തയ്യിൽ വീട്ടിൽ ശാർന്ദധരൻന്റെ കൃഷിയിടത്തിൽ ചുവന്ന് തുടുത്ത് നിൽക്കുന്ന മഹ്കോട്ടാദേവാ പഴം ഏവരും ഒന്ന് ശ്രദ്ധിക്കും. മാനവരാശിയുടെ രക്ഷക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരുകൊണ്ട് . ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്ന മഹ്കോട്ടാദേവാ എന്ന പഴം ദൈവത്തിന്റെ കിരീടം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇല തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു. ഇതിന്റെ കുരു നീക്കിയ ഉണങ്ങിയ പഴം ( സവാള അരിയുന്നതു പോലെ ചീളുകളാക്കി ) നിരവധി അസുഖങ്ങൾ അകറ്റാൻ ലോകമെമ്പാടും ധാരാളം പേർ ഉപയോഗിച്ചു വരുന്നു. ആയതിനാൽ മഹ്കോട്ട ദേവ പഴം ഡ്രഗ് ലോർഡ് എന്നും അറിയപ്പെടുന്നു .
മനുഷ്യ ശരീരത്തിന് അത്യാവശ്യം വേണ്ട നാലു രാസപദാർഥങ്ങൾ മഹ്കോട്ട ദേവയിലുണ്ട്.
1. ഫ്ളാവോനോയ്ഡ്
ഇത് കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാദ്ധ്യത കുറയ്കുന്നു.
2. ആൽക്കനോയ്ഡ്
ഇത് ശരീരത്തിൽ നിന്നും വിഷാംശം കളയുന്നു.
3. സപോനിൻ
ഇത് വൈറസിനെയും ബാക്ടീരയേയും തുരത്തുന്നു
4. പോളിഫെനോൾ
ഇത് അലർജി അകറ്റാൻ സഹായിക്കുന്നു.
ശാരീരിക അസുഖങ്ങൾക്ക് ഇതിന്റെ പ്രയോജനം. ബ്ലഡ് പ്രഷർ, ഉയർന്ന കൊളസ്ട്രോൾ , ഡയബെറ്റിസ്, ലിവർ സിറോസിസ്, ഹാർട്ട് ഡിസീസ് ,യൂറിക്കാസിസ് കുറയ്ക്കുന്നു. വാതം, കിഡ്നി അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ, അലർജ്ജി മൂലമുള്ള ചൊറിച്ചിൽ, വയറിളക്കം മാറാനും ഇത് സഹായിക്കുന്നു. പ്രത്യുല്പാദനശേഷി വർദ്ധിപ്പിക്കാൻ ഇത് ഒരു ഉത്തമ പഴമാണ്.
ഡയബെറ്റിക്സ് കുറയ്ക്കാൻ എങ്ങനെ ഉപയോഗിക്കാം.
സവോള അരിയുന്നതു പോലെ അരിഞ്ഞുണങ്ങിയ മഹ്കോട്ടദേവ ചീളുകൾ ( 6-7 ചീളുകൾ). ഒരു ചീളിന് ഒരു ഗ്ലാസ്സ് വെളളം എന്ന തോതിൽ തിളയ്ക്കുന്നതുവരെ ചൂടാക്കുക . ചൂടാറിയതിനു ശേഷം ,ഒരു ഗ്ലാസ്സ് വെള്ളം എന്ന കണക്കിൽ 6-7 പ്രാവശ്യമായി വൈകുന്നേരം 4 മണിക്ക് മുമ്പായി കുടിക്കുക. ഇരുപതു ദിവസം തുടർച്ചയായി ഉപയോഗിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റം സ്വയം അറിയാൻ കഴിയും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 9539851361 , 9656105647
Share your comments