<
  1. Fruits

കൈതച്ചക്ക കൃഷിയിലെ താരം മൗറീഷ്യസ് തന്നെ, വിപണിയിലെന്നും സുസ്ഥിര വില

കേരളത്തിൽ നിരവധി പേർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ് മൗറീഷ്യസ്. കേരളത്തിൽ മാത്രമല്ല മേഘാലയയിലും ഇത് ധാരാളമായി കൃഷിചെയ്യുന്നു. ഇത് മഞ്ഞ നിറത്തിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.

Priyanka Menon
കൈതച്ചക്ക  - മൗറീഷ്യസ് ഇനം
കൈതച്ചക്ക - മൗറീഷ്യസ് ഇനം

കേരളത്തിൽ നിരവധി പേർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ് മൗറീഷ്യസ്. കേരളത്തിൽ മാത്രമല്ല മേഘാലയയിലും ഇത് ധാരാളമായി കൃഷിചെയ്യുന്നു. ഇത് മഞ്ഞ നിറത്തിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നു. ഇലകൾ മഞ്ഞ കലർന്ന പച്ച നിറത്തോടുകൂടിയതും അരുകുകൾ മുള്ള് ഉള്ളതുമാണ്. 

ജൂലൈ - ഓഗസ്റ്റ് മാസം ആണ് മൂപ്പ് എത്തുന്ന കാലയളവ്. മഞ്ഞ നിറത്തിൽ ഉള്ളതിനേക്കാൾ ചുവപ്പിനാണ് ദീർഘ ആകൃതിയും നാരുകൾ കൂടുതലും ഇടത്തരം മധുരമുള്ളതും. പ്രധാനമായും ഇത് തീൻമേശ ഉപയോഗത്തിന് വേണ്ടിയാണ് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നത്.

മൗറീഷ്യസ് ഇനം - വളപ്രയോഗ രീതി

മൗറീഷ്യസ് ഇനം കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടറിന് 330:160:320 കിലോഗ്രാം അനുപാതത്തിൽ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിങ്ങനെയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പോഷക മൂലകങ്ങൾ. ഈ അളവ് ലഭിക്കുവാൻ ഒരു സെന്റിന് 2677 ഗ്രാം യൂറിയ, 3552 റോക്ക് ഫോസ്ഫേറ്റ്, 2637 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ വളങ്ങൾ നൽകണം.

വളപ്രയോഗം ചെയ്യേണ്ട രീതികൾ

ആദ്യ വളപ്രയോഗം നടത്തേണ്ടത് ജൂൺ മാസത്തിലാണ്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 694 ഗ്രാം 3552 ഗ്രാം 534 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കണം.

രണ്ടാംഘട്ട വള പ്രയോഗം നടത്തുന്നത് ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ്. ഈ സമയത്ത് യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 694 ഗ്രാം 534 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കണം.

മൂന്നാംഘട്ട വളപ്രയോഗം നടത്തേണ്ടത് നവംബർ മാസം ആണ്. ഈ സമയത്ത് യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 694 ഗ്രാം 534 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കണം.

നാലാംഘട്ട വളപ്രയോഗം നടത്തേണ്ടത് മെയ്-ജൂൺ മാസങ്ങളിലാണ്. ഈ സമയത്ത് യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 694 ഗ്രാം 534 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗം നടത്തുന്നതിന് രണ്ടാഴ്ച മുൻപ് കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്ത് കൊടുക്കാൻ മറക്കരുത്.

Mauritius is a cultivar cultivated commercially by many in Kerala. It is widely cultivated not only in Kerala but also in Meghalaya. It is found in yellow and red. 

നടീൽ സമയത്ത് 100 കിലോഗ്രാം ജൈവവളം ഒരു സെന്റിന് ചേർത്ത് കൊടുക്കുന്നത് ഉത്തമമാണ്.

English Summary: Mauritius is the leader in pineapple cultivation and has a stable price in the market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds