1. Fruits

വർഷം മുഴുവൻ ചക്കയുമായി നങ്കഡാക്ക് ചക്ക

മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി ഫലവൃക്ഷങ്ങള്‍ കേരളത്തിലെത്തി നല്ല വിളവ് നല്‍കി തുടങ്ങിയിട്ടുണ്ട്. റംമ്പൂട്ടാന്‍, ലിച്ചി, ചക്കയുടെ വിവിധ വൈറൈറ്റികള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഈ കൂട്ടത്തിലേക്ക് എത്തിയ പുതിയ അതിഥിയാണ് നങ്കഡാക്ക്, കക്ഷി മലേഷ്യക്കാരനാണ്… നമ്മുടെ പ്ലാവും ചെമ്പടാക്കും തമ്മില്‍ സ്വാഭാവികമായ പരാഗണത്തിലൂടെയുണ്ടായ ഫലവൃക്ഷമാണിത്. ചെമ്പടാക്കിന്റെ മധുരവും മണവും വരിക്കച്ചക്കയുടെ ചുളകളുടെ വലുപ്പവും ഉറപ്പും ചേര്‍ന്ന നങ്കഡാക്കിന്റെ ചുളകള്‍ക്കു റോസ് നിറത്തില്‍ തിളങ്ങി നില്‍ക്കും.

Arun T

മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി ഫലവൃക്ഷങ്ങള്‍ കേരളത്തിലെത്തി നല്ല വിളവ് നല്‍കി തുടങ്ങിയിട്ടുണ്ട്. റംമ്പൂട്ടാന്‍, ലിച്ചി, ചക്കയുടെ വിവിധ വൈറൈറ്റികള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഈ കൂട്ടത്തിലേക്ക് എത്തിയ പുതിയ അതിഥിയാണ് നങ്കഡാക്ക്, കക്ഷി മലേഷ്യക്കാരനാണ്. നമ്മുടെ പ്ലാവും ചെമ്പടാക്കും തമ്മില്‍ സ്വാഭാവികമായ പരാഗണത്തിലൂടെയുണ്ടായ ഫലവൃക്ഷമാണിത്. ചെമ്പടാക്കിന്റെ മധുരവും മണവും വരിക്കച്ചക്കയുടെ ചുളകളുടെ വലുപ്പവും ഉറപ്പും ചേര്‍ന്ന നങ്കഡാക്കിന്റെ ചുളകള്‍ക്കു റോസ് നിറത്തില്‍ തിളങ്ങി നില്‍ക്കും.

ചകിണി കുറഞ്ഞ പ്രകൃതം. പുറംമടലിന് കനം കുറവായതിനാൽ കത്തി ഉപയോഗിച്ച് പൊളിച്ചു കളയാം. മൂന്നടിയോളം നീളമുള്ള വണ്ണം കുറഞ്ഞ ചക്കയ്ക്ക് അഞ്ച് - ആറ് കിലോയോളം ഭാരം വരും. എൺപതോളം ചുളകളുമുണ്ടാകും. പഴത്തിനായാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും ഭക്ഷ്യവിഭവങ്ങളുണ്ടാക്കാനും നന്ന്. ഇതിന്റെ ചെറിയ ചക്കക്കുരുവും കറികളിൽ ചേർക്കാം. ചെറുവൃക്ഷമായി ശിഖരങ്ങളോടെയാണ് നങ്കഡാക്കിന്റെ വളർച്ച. കനമുള്ള തായ്ത്തടി, ചെറിയ ഇലകൾ എന്നിവയും ചില്ലകളിൽ ചെറുരോമങ്ങളും ഇവയിൽ കാണുന്നു. ചെമ്പടാക്ക് സസ്യങ്ങൾക്ക് മഴക്കാലത്തു ബാധിക്കുന്ന ചീക്കൽ രോഗം നങ്കഡാക്ക്പ്ലാവിൽ കാണാറില്ല.

കരുത്തോടെയാണ് വളർച്ച. പരിചരണവും കുറച്ചു മതി. സമൃദ്ധമായി ഫലമുണ്ടാകുന്ന പ്രകൃതം. വർഷത്തിൽ പല തവണ കായ്ക്കും. ഒരു ഞെട്ടിൽ മൂന്നു നാലു ചക്കകൾ ഉണ്ടാകും.

Many fruit trees from Malaysia, Thailand and Vietnam have started yielding good crops in Kerala. Rumbutan, litchi, various varieties of chakka are examples of this. Nankadak is the new guest who has come to this group, the client is malaysian. This is the fruit tree that is caused by natural pollination between our native jack tree  and the chambadak jack tree. The sweet ness and smell of red tape, the size and firmness of the red-hot wrinkles, the wrinkles of the nankadak were rose-coloured.

വളര്‍ച്ച ചെറിയ വൃക്ഷമായി

ചെറുവൃക്ഷമായി ശിഖരങ്ങളോടെയാണ് നങ്കഡാക്ക് ചെടി വളരുക. കനമുള്ള തായ്ത്തടിയും ചെറിയ ഇലകളുമാണുണ്ടാകുക. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളരും. രോഗങ്ങളും കീടങ്ങളുമൊന്നും നങ്കഡാക്കിനെ ബാധിക്കില്ല. വര്‍ഷത്തില്‍ പല തവണ കായ്ക്കും, സമൃദ്ധമായി ചക്കയുണ്ടാകുകയും ചെയ്യും. വിത്ത് മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാമെങ്കിലും ഒട്ടുതൈകള്‍ നടുകയാണ് നല്ലത്.

നങ്കഡാക്കിന്റെ വിത്തു മുളപ്പിച്ച് തൈകൾ വളർത്താമെങ്കിലും ഒട്ടുതൈകൾ നട്ടുവളർത്തിയാല്‍ മാതൃവൃക്ഷത്തിന്റെ സ്വഭാവം ലഭിക്കുകയും മൂന്നാലു വർഷംകൊണ്ട് ഫലമണിയുകയും ചെയ്യും. 

നടുന്ന രീതി

വെള്ളക്കെട്ടില്ലാത്ത, ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം നടാൻ. അര മീറ്ററോളം താഴ്ചയുള്ള കുഴിയൊരുക്കി അടിസ്ഥാനവളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മേൽമണ്ണുമായി കലർത്തി കുഴി മൂടി തടമൊരുക്കി മുകളിൽ പിള്ളക്കുഴി എടുത്ത് കൂട നീക്കം ചെയ്ത് ബഡ്തൈ നടാം. ബഡ്സന്ധിയുടെ മുകളിലേക്ക് മണ്ണ് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. മഴ ലഭിക്കുന്നില്ലെങ്കിൽ നനയ്ക്കണം. മഴക്കാലത്ത് ചുവട്ടിൽ വെള്ളക്കെട്ടൊഴിവാക്കണം.

 

പഴുക്കാന്‍ അഞ്ചു മാസം

ബഡ് ചെയ്ത തൈകള്‍ മൂന്നോ നാലോ വര്‍ഷം കൊണ്ടു കായ്ക്കും. അഞ്ചു മാസമാണ് ചക്ക പഴുത്തു പാകമാകാന്‍ വേണ്ടത്. ചക്കയുടെ മുള്ളുകള്‍ നന്നായി പരക്കുകയും മഞ്ഞ നിറമാകുകയും ചെയ്താല്‍ മൂത്തതായി മനസിലാക്കാം. പാകമായ ചക്കകള്‍ പറിച്ച് തറയില്‍ വച്ചാല്‍ നാലു ദിവസം കൊണ്ടു പഴുക്കും. പഴുത്ത ശേഷം അഞ്ചു ദിവസം കൂടി ചുളകള്‍ സ്വാഭാവിക അവസ്ഥയില്‍ തന്നെയിരിക്കും. നമ്മുടെ സാധാരണ ചക്കയെപ്പോലെ കട്ടിയുള്ളതല്ല നങ്കഡാക്കിന്റെ പുറംതോട്. ചെറിയ കത്തി ഉപയോഗിച്ചും മുറിച്ച് ചുളകളെടുക്കാം. മൂന്നടിയോളം നീളമുള്ള വണ്ണം കുറഞ്ഞ ചക്കയ്ക്ക് അഞ്ച് ആറ് കിലോയോളം ഭാരം വരും. എണ്‍പതോളം ചുളകളുമുണ്ടാകും.

 പാകമായ ചക്കകൾ പറിച്ച് തറയിൽ വച്ചാൽ നാലു ദിവസം കൊണ്ടു പഴുക്കും. പഴുത്ത ശേഷം അഞ്ചു ദിവസംകൂടി സാധാരണ അവസ്ഥയിൽ കേടാകാതെ സൂക്ഷിക്കാം.

പഴമായി കഴിക്കാനാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും നമ്മുടെ ചക്കയെപ്പോലെ ഭക്ഷ്യവിഭവങ്ങളുണ്ടാക്കാനും നല്ലതാണ്

jack anil - 9448778497 , rajesh - 9495234232

English Summary: Nankadak is the new guest ,malaysian cross of native jack tree  and the chambadak jack tree

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds