നിരവധി വ്യത്യസ്ത രീതിയിലുള്ള വാഴപ്പഴങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി അങ്ങനെ പോകുന്നു വാഴപ്പഴങ്ങളിലെ വിവിധയിനങ്ങൾ. എന്നാൽ കദളി പഴത്തിന്റെ ഗുണങ്ങൾ എല്ലാത്തിനും ഉപരിയാണ്. കദളിപ്പഴം ഊർജദായകമാണ്. കൂടാതെ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ധാരാളം ഭക്ഷണ നാരുകൾ ഉള്ളതിനാൽ തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റുവാൻ കദളിയുടെ ഉപയോഗം ഫലവത്താണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു. മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.
കദളി പഴത്തിനെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, അമിതവണ്ണത്തെ തടയുവാനും ഉപകരിക്കും. ഫ്രീ റാഡിക്കലുകൾ ക്കെതിരെ പോരാടാനുള്ള അത് വിശേഷാൽ കഴിവുണ്ട് ഈ പഴത്തിന്. ഇത് നിത്യവും കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ ഹീമോഗ്ലോബിന് അളവ് ഉയർത്തുകയും ചെയ്യുന്നു. ചർമസംരക്ഷണത്തിനും കദളിപ്പഴം കേമൻ തന്നെ.
കദളിപ്പഴവും ഓട്സ് ചേർന്നിട്ടുള്ള ഫേസ് പാക്ക് ചർമത്തിന് കൂടുതൽ തിളക്കം കൂട്ടുന്നു. കൂടുതൽ കായിക അധ്വാനം വേണ്ട ജോലി ചെയ്യുന്നതിനുമുൻപ് ഒരു കദളിപഴം കഴിക്കുന്നത് ഉത്തമമാണ്. കാരണം അത്രത്തോളം ഊർജ്ജം പ്രദാനം ചെയ്യുവാൻ ഈ പഴത്തിന് കഴിയുന്നു. വൃക്കയിലെ കല്ല് ഇല്ലാതാക്കുവാനും ഇതിൻറെ ഉപയോഗം വഴി സാധ്യമാകുന്നു. കപ്പ വാഴ എന്ന പ്രാദേശിക പേരിലും ഇത് അറിയപ്പെടുന്നു. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡെന്റുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.
There are many different types of bananas in our country. Nendran, Nalippoovan, Chenkadali and so on are the different varieties of bananas. But the benefits of kadali fruit are above all else. Pomegranate is energetic. It also contains a lot of fiber. The use of kadali is effective in relieving all digestive problems as it contains a lot of dietary fiber. This facilitates the digestive process. It also fights constipation.
Consumption of pomegranate fruit helps in boosting the immune system and preventing obesity. This fruit has a special ability to fight against free radicals. Eating it regularly can help cleanse the blood and increase blood flow. It also raises the level of hemoglobin. Tomatoes are also good for skin care. The face pack with pomegranate and oats adds radiance to the skin. It is best to eat a banana before doing any work that requires more physical activity. This is because this fruit is able to provide so much energy. It can also be used to remove kidney stones.
കദളിപ്പഴത്തിൻറെ ഉപയോഗം എന്തുകൊണ്ടും ആരോഗ്യജീവിതത്തിന് ഗുണകരം തന്നെ.
Share your comments