1. Fruits

മധ്യപ്രദേശിലെ നൂർജഹാൻ മാമ്പഴം: ഒരു മാമ്പഴ പീസിൻറെ വില 1,000 രൂപ വരെ!

നൂർജഹാൻ മാമ്പഴത്തെ കുറിച്ച് കേട്ടിണ്ടുണ്ടോ? മധ്യപ്രദേശിലാണ് കാണപ്പെടുന്നത്. ഇതിൻറെ വില ഒരു പീസിന് 500 മുതൽ 1000 രൂപ വരെയാണ്! കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ നൂർജഹാൻ മാമ്പഴം നല്ല വിളവ് നേടി.

Meera Sandeep
Noorjahan Mango
Noorjahan Mango

നൂർജഹാൻ മാമ്പഴത്തെ കുറിച്ച് കേട്ടിണ്ടുണ്ടോ? മധ്യപ്രദേശിലാണ് കാണപ്പെടുന്നത്. ഇതിൻറെ വില ഒരു പീസിന്  500 മുതൽ 1000 രൂപ വരെയാണ്!  

കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ നൂർജഹാൻ മാമ്പഴം നല്ല വിളവ് നേടി. അനുകൂലമായ കാലാവസ്ഥ കാരണം ഈ മാമ്പഴത്തിൻറെ വിളവ് ഇത്തവണ നല്ലതാണെന്ന് സ്വദേശിയായ ഒരു കർഷകൻ അറിയിച്ചു.

നൂർജഹാൻ മാമ്പഴത്തിൻറെ ഉൽഭവം അഫ്ഘാനാണ്.  അത് ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള അലിരാജ്‌പുർ ജില്ലയിലെ കട്ടിവാഡ പ്രദേശത്ത് മാത്രമാണ് കൃഷി ചെയ്യുന്നത്. ഇൻഡോറിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

കതിവാഡയിൽ നിന്നുള്ള ഒരു മാമ്പഴ കർഷകനായ ശിവരാജ് സിംഗ് ജാദവ് തൻറെ പൂന്തോട്ടത്തിലെ മൂന്ന് നൂർജഹാൻ മാവുകൾ 250ഓളം മാമ്പഴങ്ങൾ ഉൽ‌പ്പാദിപ്പിക്കുകയും അവയുടെ ഓരോ പീസിനും Rs. 500 മുതൽ 1000 രൂപ വരെ ലഭിച്ചുമെന്ന് അവകാശപ്പെട്ടു.

ഇതിനകം മധ്യപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ആളുകൾ ഈ മാമ്പഴങ്ങൾക്കായി ബുക്കിംഗ്  നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇത്തവണ ഒരു നൂർജഹാൻ മാമ്പഴത്തിൻറെ ഭാരം 2 മുതൽ 3.5 കിലോഗ്രാം വരെയാകുമെന്നും അദ്ദേഹം പറഞ്ഞു.

കട്ടിവാഡയിൽ നിന്നും വന്ന നൂർജഹാൻ മാമ്പഴ കൃഷിയിൽ വിദഗ്ദ്ധ കർഷകനായ ഇഷാക് മൻസൂരി ഇങ്ങനെ പറഞ്ഞു, “ഇത്തവണ ഈ ഇനത്തിൻറെ വിള നല്ലതാണ്, പക്ഷേ കോവിഡ് -19 പാൻഡെമിക് ബിസിനസിനെ വല്ലാതെ ബാധിച്ചു.”

നൂർജഹാൻ മാമ്പഴങ്ങൾ ജനുവരി-ഫെബ്രുവരിയിൽ പൂവിടാൻ തുടങ്ങുകയും ജൂൺ മാസത്തിൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു.  

നൂർജഹാൻ മാമ്പഴങ്ങൾക്ക് ഒരടി വരെ നീളമുണ്ടാകുമെന്നും മാങ്ങാണ്ടികൾക്ക് 150 മുതൽ 200 ഗ്രാം വരെ ഭാരം ഉണ്ടെന്നും പ്രദേശവാസികൾ അവകാശപ്പെട്ടു.

English Summary: Noorjahan Mango in Madhya Pradesh: Up to Rs 1,000 per mango piece!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds